Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കരുവാരക്കുണ്ടിൽ കടുവയിറങ്ങി.
2021 മുതൽ പ്രചരിക്കുന്ന വീഡിയോ.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കടുവയിറങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
കേരളത്തിൽ വന്യജീവി അക്രമങ്ങൾ വർധിച്ചു വരുന്ന ഒരു സാഹചര്യത്തിലാണ് പോസ്റ്റുകൾ. വന്യമൃഗ ആക്രമണങ്ങളിൽ സർക്കാർ നടപടികളുടെ അപര്യാപ്‌തതയെ കുറിച്ച് രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത് വന്നത് ഈ അടുത്ത കാലത്താണ്. റിപ്പോർട്ടർ ട്വന്റി ഫോർ ന്യൂസ് തുടങ്ങിയ ചാനലുകളുടെ വാർത്തയ്‌ക്കൊപ്പമാണ് വീഡിയോ. കരുവാരകുണ്ട് സ്വദേശി ജെറിൻ കടവുയെ കണ്ടുവെന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
ഇവിടെ വായിക്കുക:പോലീസിനെ ആക്രമിച്ച യുവതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല
Fact Check/Verification
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, മാർച്ച് 5, 2024ൽ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ, ട്വന്റി ഫയർ ന്യൂസ് ചാനലുകൾ തന്നെ ഈ വാർത്ത വ്യാജമായിരുന്നു എന്നും പോലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തിരുന്നതായി ഞങ്ങൾ കണ്ടു.
“മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന പേരിൽ യുവാവ് പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് വനംവകുപ്പ്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയും താനും റോഡിൽ നേർക്കുനേർ നിന്നുവെന്നായിരുന്നു യുവാവിൻ്റെ വാദം. എന്നാൽ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് വനം വകുപ്പ് കണ്ടെത്തി,” റിപ്പോർട്ടർ ടിവിയുടെ റിപ്പോർട്ട് പറയുന്നു.
“യുവാവിനെതിരെ വനം വകുപ്പ് കരുവാരകുണ്ട് പൊലീസിൽ പരാതി നൽകിയിന് പിന്നാലെ കേസെടുത്തു. കരുവാരകുണ്ട് സ്വദേശി മണിക്കനാംപറമ്പിൽ ജറിന് എതിരെയാണ് പൊലീസ് കേസെടുത്തത്. കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു,” റിപ്പോർട്ട് തുടരുന്നു.
“കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നായിരുന്നു ജെറിൻ പറഞ്ഞത്. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ഇയാൾ പറഞ്ഞിരുന്നു,” റിപ്പോർട്ട് കൂട്ടിച്ചേർത്തു.
തുടർന്ന് ഞങ്ങൾ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, സമാനമായ വീഡിയോ മറയൂർ ചാനൽ എന്ന യൂട്യൂബ് പേജിൽ 2021 നവംബർ 1ന് പങ്ക് വെച്ചത് കണ്ടെത്തി.
വൈറൽ വീഡിയോയിൽ കേൾക്കുന്ന മലയാളത്തിലുള്ള സംസാരവും ചുറ്റുപാടുകളും ഈ വിഡിയോയിലും ഉണ്ട്.
തുടർന്ന് ഞങ്ങൾ ഈ വിഷയത്തിന്റെ നിജസ്ഥിതി അറിയാൻ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിൽ വിളിച്ചു. ഈ വീഡിയോ വ്യാജമാണെന്ന് അവരും സ്ഥീരീകരിച്ചു. ഈ വീഡിയോ താൻ എടുത്തതാണ് എന്ന രീതിയിൽ പ്രചരിപ്പിച്ച ജെറിൻ എന്ന ആളിനെതിരെ കേസും എടുത്തിട്ടുണ്ട്, എന്നറിയിച്ചു.
വൈറൽ വീഡിയോ കരുവാരകുണ്ടിൽ നിന്നും അടുത്തിടെ പകർത്തിയതല്ല. 2021 മുതൽ പ്രചരിക്കുന്നതാണ്.
ഇവിടെ വായിക്കുക:ലഹരി ഉപയോഗം തടയുന്നതിനുള്ള കേരള പോലീസ് ഹെൽപ്‌ലൈനിന്റെ നമ്പരല്ലിത്
Sources
Facebook Post by 24 news on March 5,2025
Facebook Post by Reporter TV on March 5,2025
Video by Marayoor Channel on March 5,2025
Telephone Conversation with Karuvarakundu Forest Station
Prathmesh Khunt
April 9, 2025
Sabloo Thomas
April 8, 2025
Sabloo Thomas
February 4, 2025