ഉത്തരേന്ത്യയിൽ ഐഎഎസ് പരീക്ഷ കേന്ദ്രത്തിൽ നടന്ന കൂട്ട കോപ്പിയടി സംഭവം കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്. രണ്ട് മിനിറ്റ് ഇരുപത്തിരണ്ട് ദൈർഘ്യമുള്ള വീഡിയോയാണ് പങ്കിടുന്നത്.

“ഐഎഎസ്, ഐപിഎസ് കൂടുതലും ഉത്തരേന്ത്യയിൽ നന്നാകുന്നതിന്റെ രഹസ്യം!!! ഇവരാണല്ലോ നാളെ ഇന്ത്യയെ നയിക്കുന്ന പ്രധാന ഉദ്യോഗസ്ഥർ. യുപി, ബീഹാർ, ജാർഖണ്ഡ് എന്നിവിടെങ്ങളിലെ ഐഎഎസ് പരീക്ഷ,” എന്നാണ് പോസ്റ്റിന്റെ വിവരണം.
ഇവിടെ വായിക്കുക:ബഹിരാകാശ ജീവിതം ഇസ്ലാമിലേക്ക് അടുപ്പിച്ചുവെന്ന് സുനിത വില്യംസ് പറഞ്ഞിട്ടില്ല
Fact Check/Verification
വൈറൽ ക്ലിപ്പ് ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, ഒരു മനുഷ്യൻ “സിറ്റി ലോ കോളേജ്, ബരാബങ്കി” എന്ന് വിഡിയോയിൽ പറയുന്നത് ഞങ്ങൾ കേട്ടു.
അത് ഒരു സൂചനയായി എടുത്ത്, ഞങ്ങൾ ഗൂഗിളിൽ “സിറ്റി ലോ കോളേജ്,” “ബാരബങ്കി”, “ചീറ്റിംഗ്” എന്നീ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞു. അപ്പോൾ, 2024 മാർച്ച് 1 ലെ ഇന്ത്യാ ടുഡേ റിപ്പോർട്ട് കണ്ടു. വൈറലായ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ ഉള്ള റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു, “ഉത്തർപ്രദേശിലെ ബരബങ്കിയിലെ ഒരു കോളേജിൽ നിന്ന് ഒരു ഞെട്ടിക്കുന്ന വഞ്ചന കേസ് പുറത്തുവന്നിട്ടുണ്ട്, അവിടെ വിദ്യാർത്ഥികൾ എൽഎൽബി പരീക്ഷയ്ക്കിടെ നഗ്നമായി കോപ്പിയടിക്കുന്നതിനിടയിൽ പിടിക്കപ്പെട്ടു.”

“വിദ്യാർത്ഥികൾ കോപ്പിയടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അധ്യാപകരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ പരസ്യമായി കോപ്പിയടിക്കുന്നത് ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. സംഭവത്തിൽ അധികൃതർ പെട്ടെന്ന് പ്രതികരിച്ചു. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് ആകെ 26 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു,” എന്ന് അതിൽ കൂട്ടിച്ചേർത്തു.
2024 ഫെബ്രുവരിയിലെ സീ ന്യൂസ് ഉത്തർപ്രദേശ്/ഉത്തരാഖണ്ഡ് റിപ്പോർട്ട്, സംഭവം യുപിയിലെ ബരാബങ്കിയിലെ സിറ്റി ലോ കോളേജിലെ എൽഎൽബി പരീക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്നു.

അതേ വീഡിയോയിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയ ആജ് തക് റിപ്പോർട്ട്, ടിആർസി ലോ കോളേജിലെ നിയമ വിദ്യാർത്ഥിയായ ശിവം ആണ് ഈ വിഷയം പുറത്തുകൊണ്ടു വന്നത് എന്ന് തിരിച്ചറിഞ്ഞു. “പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ കോളേജ് 50,000 രൂപ ആവശ്യപ്പെട്ടതായി ശിവം അവകാശപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ, അഡ്മിറ്റ് കാർഡ് നിഷേധിക്കുകയും സിറ്റി ലോ കോളേജിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. സിറ്റി ലോ കോളേജിലും അദ്ദേഹത്തിന് അഡ്മിറ്റ് കാർഡ് നൽകിയില്ല. തുടർന്ന്, പരീക്ഷയിൽ വിദ്യാർത്ഥികൾ ഗൈഡുകൾ ഉപയോഗിക്കുന്നത് കണ്ടതായി അദ്ദേഹം അവകാശപ്പെടുകയും അതിന്റെ വീഡിയോ നിർമ്മിക്കുകയും ചെയ്തു,” റിപ്പോർട്ട് പറയുന്നു.

വീഡിയോ വൈറലായതിനെത്തുടർന്ന്, ഡോ. റാം മനോഹർ ലോഹ്യ സർവകലാശാല വൈസ് ചാൻസലർ വിഷയം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചതായി ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തു . വൈറൽ ക്ലിപ്പ് നിർമ്മിച്ച ടിആർസി ലോ കോളേജിലെ മൂന്ന് വർഷ എൽഎൽബിയുടെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി ശിവം സിങ്ങിന്റെ വീഡിയോ ബൈറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 27 ന് സിറ്റി ലോ കോളേജിൽ നടന്ന നിയമ പരീക്ഷ റദ്ദാക്കിയതായും കോളേജിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയതായും അടുത്ത ആറ് വർഷത്തേക്ക് പരീക്ഷാ കേന്ദ്രമായി പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കിയതായും ഈ സംഭവത്തിലെ നടപടിയെക്കുറിച്ച് വിശദീകരിക്കുന്ന ദൈനിക് ഭാസ്‌കർ റിപ്പോർട്ട് പറയുന്നു.
ഇവിടെ വായിക്കുക:കർണാടക പോലീസ് ഉദ്യോഗസ്ഥൻ വണങ്ങുന്നത് ബിജെപി നേതാവിന്റെ കാലില്ല
Conclusion
ഉത്തരേന്ത്യയിൽ ഐഎഎസ് പരീക്ഷയ്ക്കിടെ കൂട്ട കോപ്പിയടി നടക്കുന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോയിലെ വിവരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Report By India Today, Dated March 1, 2024
Report By Zee News Uttar Pradesh/Uttarakhand, Dated February 27, 2024
YouTube Video By Aaj Tak, Dated February 29, 2024
Report By ETV Bharat, Dated February 28, 2024
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)