Fact Check
MSc ഗണിതശാസ്ത്ര പരീക്ഷയിൽ മത്സ്യതൊഴിലാളിയുടെ മകൾ ജിൻസി നായർ ഒന്നാം റാങ്ക് നേടിയോ?
Claim
വിഴിഞ്ഞത്തിലെ മത്സ്യതൊഴിലാളിയുടെ മകൾ ജിൻസി നായർ MSc ഗണിതശാസ്ത്ര പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.
Fact
ഈ അവകാശവാദം തെറ്റാണ്. പോസ്റ്റിൽ പങ്കുവെച്ച ചിത്രം എഐ സൃഷ്ടിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കൂടാതെ, ജിൻസി നായർ MSc ഗണിതശാസ്ത്ര പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെന്ന തരത്തിലുള്ള ഔദ്യോഗിക വിവരങ്ങളോ മാധ്യമ റിപ്പോർട്ടുകളോ ഇല്ല.
“തിരുവനന്തപുരം വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളിയുടെ മകൾ ജിൻസി നായർ MSc ഗണിതശാസ്ത്ര മത്സരപരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. പക്ഷെ ഇതുവരെയും ഒരാൾ പോലും അഭിനന്ദിച്ചു കണ്ടില്ല,” എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. .

ഇവിടെ വായിക്കുക: മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ റാലിയുമായി ഈ അക്രമണ ദൃശ്യങ്ങൾക്ക് ബന്ധമില്ല
Evidence
ഔദ്യോഗിക ഫലം പ്രസിദ്ധീകരിച്ചിട്ടില്ല
പോസ്റ്റിൽ ഏത് സർവ്വകലാശാലയെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഞങ്ങൾ ശ്രദ്ധിച്ചു. അത് പോസ്റ്റിനെ കുറിച്ച് സംശയങ്ങൾ സൃഷ്ടിച്ചു. എന്നാൽ തിരുവനന്തപുരം, കേരള സർവകലാശാല പരിധിയിൽ ആയതിനാൽ അവരുടെ വെബ്സൈറ്റ് പരിശോധിക്കാൻ തീരുമാനിച്ചു.
കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ https://exams.keralauniversity.ac.in/ പരിശോധിച്ചപ്പോൾ, 2025 വർഷത്തെ MSc ഗണിതശാസ്ത്ര ഫലങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് മനസ്സിലായി.. അതിനാൽ, “ഒന്നാം റാങ്ക്” ലഭിച്ചതെന്ന അവകാശവാദം യാഥാർത്ഥ്യമല്ല.
വാർത്താ റിപ്പോർട്ടുകൾ ഇല്ല
സാധാരണയായി, മത്സ്യതൊഴിലാളിയുടെ മകൾ സർവകലാശാലാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന സംഭവം വാർത്താമാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുക തന്നെ ചെയ്യും. എന്നാൽ ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ എവിടെയും കണ്ടെത്താനായില്ല.
ചിത്രം എഐ സൃഷ്ടിയാണെന്ന് ആണെന്ന് സ്ഥിരീകരണം
ഞങ്ങൾ പോസ്റ്റിലെ ചിത്രത്തിന്റെ ആധികാരികത ഉറപ്പ് വരുത്താൻ വിവിധ എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു. ചിത്രം എഐ സൃഷ്ടിയാണെന്നായിരുന്നു അവയുടെ എല്ലാം ഫലം.
ചിത്രം എഐ സൃഷ്ടിച്ചതാവാൻ സാധ്യത ഉണ്ടെന്ന് എഐ ഓർ നോട്ട്,”കണ്ടെത്തി.

വാസ് ഇറ്റ് എഐ എന്ന ടൂളും പറഞ്ഞത് ചിത്രം അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം, എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നാണ്.

ഫേക്ക് ഇമേജ് ഡിറ്റക്ടർ ടൂൾ കമ്പ്യൂട്ടർ ജനറേറ്റഡ് അല്ലെങ്കിൽ മോഡിഫൈഡ് ഇമേജ് പോലെ തോന്നുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ഹൈവ് മോഡറേഷൻ ടൂൾ ചിത്രം ഡീപ്ഫേക്ക് ആവാനുള്ള സാധ്യത 99.9 % ആണെന്ന് കണ്ടെത്തി.

ചിത്രത്തിലെ ആളുടെ മുഖഭാവം, പ്രകാശത്തിൻ്റെ അസ്വാഭാവികത, പിന്നണിയിലെ രൂപങ്ങളുടെ അവ്യക്തത തുടങ്ങിയവയും ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു.
Explainer
സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റുകൾ പലപ്പോഴും സാമൂഹിക സഹാനുഭൂതി നേടാനോ, വൈറലാക്കാനോ വേണ്ടി സൃഷ്ടിക്കപ്പെടാറുണ്ട്.എഐ ടെക്നോളജി ഉപയോഗിച്ച് മനുഷ്യരുടെ യാഥാർത്ഥ്യാനുഭവങ്ങളെ അനുകരിക്കുന്ന ചിത്രങ്ങൾ ഉണ്ടാക്കുന്നത് ഇപ്പോൾ വളരെ എളുപ്പമാണ്. അതിനാൽ, വിശ്വസിക്കുന്നതിന് മുമ്പ് ചിത്രം ഉറവിടം പരിശോധിക്കുക അത്യാവശ്യമാണ്.
Verdict
“ജിൻസി നായർ, മത്സ്യതൊഴിലാളിയുടെ മകൾ, കേരള സർവകലാശാല MSc ഗണിതശാസ്ത്ര പരീക്ഷയിൽ ഒന്നാം റാങ്ക് നേടി” എന്ന അവകാശവാദം തെറ്റാണ്.
പോസ്റ്റിലെ ചിത്രം എഐ സൃഷ്ടിയാണെന്നും, ഈ വർഷത്തെ MSc ഫലങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കണ്ടെത്തി.
ഇവിടെ വായിക്കുക:താലിബാൻ പാകിസ്ഥാൻ വ്യോമസേനയുടെ വിമാനം വെടിവെച്ച് തകർക്കുന്നത് കാണിക്കുന്ന വീഡിയോ ആണോ ഇത്?
FAQ
1. ജിൻസി നായർ കേരള സർവകലാശാലയിൽ MSc ഗണിതശാസ്ത്ര പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയോ?
ഇല്ല. അതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളോ മാധ്യമ റിപ്പോർട്ടുകളോ നിലവിലില്ല.
2. പോസ്റ്റിൽ കാണുന്ന ചിത്രം യഥാർത്ഥമാണോ?
അല്ല. ചിത്രം സൃഷ്ടിയാണെന്ന് നിരവധി ടൂളുകൾ സ്ഥിരീകരിച്ചു.
3. കേരള സർവകലാശാലയുടെ MSc ഗണിതശാസ്ത്ര ഫലം പുറത്തുവിട്ടോ?
ഇല്ല, 2025 വർഷത്തെ MSc ഫലങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
Sources
Kerala University website – https://exams.keralauniversity.ac.in/ (As on 14, 2025)
Was It AI Website
AI or Not Website
FakeImageDetector tool
Hive Moderation Website