Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ്.
ഇതൊരു തട്ടിപ്പ് ശ്രമമാണ്.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വെബ്സൈറ്റ് വൈറലാകുകയാണ്. ഈ വെബ്സൈറ്റിൽ പരീക്ഷാഫലം ഉൾകൊള്ളുന്ന ഒരു ലിങ്കും കൊടുത്തിത്തുണ്ട്. മാത്രമല്ല, വെബ്സൈറ്റ് പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റാണെന്ന് തോന്നിക്കുന്ന തരത്തിലാണ് പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക:പാകിസ്ഥാൻ ആർമിയുടെ വെടിക്കോപ്പ് ഡിപ്പോ തീയിട്ടോ?
സാധാരണ കേരള ഗവൺമെന്റിന്റെ വെബ്സൈറ്റുകൾ kerala.gov.in എന്നാണ് അവസാനിക്കുന്നത്. എന്നാൽ ഈ വെബ്സൈറ്റ് അവസാനിക്കുന്നത് .in’ലാണ്. അത് കൊണ്ട് തന്നെ ഈ വെബ്സൈറ്റ് വ്യാജമാണെന്ന് മനസ്സിലായി.
പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് https://pareekshabhavan.kerala.gov.in/ ആണ് എന്ന് ഒരു കീ വേർഡ് സെർച്ചിൽ കണ്ടെത്തി.

തുടർന്ന് ഞങ്ങൾ ലോവർ സെക്കൻഡറി (എൽഎസ്എസ്), അപ്പർ സെക്കൻഡറി (യുഎസ്എസ്) സ്കോളർഷിപ്പുകളുടെ ഫലം പ്രസീദ്ധീകരിച്ചോ എന്നറിയാൻ പരീക്ഷ ഭവൻ വെബ്സൈറ്റ് പരിശോധിച്ചു. അപ്പോൾ ആ ഫലം വെബ്സൈറ്റിൽ കൊടുത്തിട്ടില്ലെന്ന് മനസ്സിലായി.
പോരെങ്കിൽ ഒരു കീവേഡ് സെർച്ചിൽ കേരള ഗവൺമെന്റിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് അവരുടെ ഫാക്ട് ചെക്ക് വെബ്സൈറ്റിൽ എൽഎസ്എസ്, യുഎസ്എസ് ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയതായി ഞങ്ങൾ കണ്ടെത്തി.
ഏപ്രിൽ 30, 2025ലെ പബ്ലിക് റിലേഷൻസ് വകുപ്പ് അവരുടെ ഫാക്ട് ചെക്ക് വെബ്സൈട്ടിൽ കൊടുത്ത കുറിപ്പ് ഇങ്ങനെ പറയുന്നു: “കേരളാ പരീക്ഷാഭവനുമായി ബന്ധപ്പെട്ടതായി അവകാശവെച്ചുകൊണ്ട് ‘Kerala Board of Public Examinations’ എന്ന പേരു വെച്ച് ഒരു വ്യാജ സ്ഥാപനം, ‘bpekerala എന്ന വ്യാജ വെബ്സൈറ്റ് വഴി LSS/USS പരീക്ഷാഫലം പ്രസിദ്ധീകരിച്ചതായി പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ ഈ വ്യാജവെബ്സൈറ്റ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.”
“ഈ വെബ്സൈറ്റ് ആസ്ഥാനം ഉത്തര്‍പ്രദേശിലാണ്, കേരള സര്‍ക്കാരുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഈ വ്യാജ പോര്‍ട്ടലില്‍ LSS/USS പരീക്ഷാഫലം ഏപ്രില്‍ 27ന് പ്രസിദ്ധീകരിച്ചുവെന്ന് പ്രസിദ്ധീകരിച്ചിരുന്നതും അത് അടിസ്ഥാനരഹിതമെന്ന് പരിശോധനയില്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു,” കുറിപ്പ് തുടരുന്നു.
“യഥാര്‍ത്ഥത്തില്‍, പബ്ലിക് എക്സാമിനേഷന്‍സ് വിഭാഗം LSS/USS പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല, നിലവില്‍ ഫലം തയാറാക്കുന്ന ഘട്ടത്തിലാണ്. ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പരീക്ഷാഫലങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ Kerala Pareeksha Bhavan (https://www.pareekshabhavan.kerala.gov.in/) മുഖേന മാത്രമാണെന്നും മന്ത്രിയുടെ ഓഫീസ് ഒദ്യോഗികമായി അറിയിക്കുന്നു,” കുറിപ്പ് വ്യക്തമാക്കുന്നു.

സ്കാം ഡിറ്റക്ടർ വെബ്സൈറ്റ് വാലിഡേറ്റർ ഈ വെബ്സൈറ്റിന് പ്ലാറ്റ്ഫോമിൽ കുറഞ്ഞ വിശ്വാസ്യതാ സ്കോർ നൽകുന്നു: 37.6. ഇത് ബിസിനസിനെ ഇനിപ്പറയുന്ന ടാഗുകൾ ഉപയോഗിച്ച് നിർവചിക്കാമെന്ന് സൂചിപ്പിക്കുന്നു: ചോദ്യം ചെയ്യാവുന്നത്. വിവാദപരം. ഫ്ലാഗ് ചെയ്യപ്പെട്ടത്… ഇതേ പ്രശ്നങ്ങൾ കണ്ടെത്തിയ മറ്റ് ഹൈടെക്, തട്ടിപ്പ്-പ്രതിരോധ കമ്പനികളുമായി ഞങ്ങൾക്ക് പങ്കാളിത്വം ഉള്ളത് കൊണ്ട് ഞങ്ങളുടെ സ്കോറിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.
“അപ്പോൾ, എന്തുകൊണ്ടാണ് ഈ കുറഞ്ഞ സ്കോർ? വെബ്സെറ്റിന്റെ വ്യവസായവുമായി ബന്ധപ്പെട്ട 53 സംയോജിത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ 37.6 സ്കോർ കണ്ടെത്തിയത്. ഫിഷിംഗ്, സ്പാമിംഗ്, ചോദ്യം ചെയ്യാവുന്ന മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം കണ്ടെത്തി. ചുരുക്കത്തിൽ, ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു,” സ്കാം ഡിറ്റക്ടർ വ്യക്തമാക്കുന്നു.

ഇവിടെ വായിക്കുക:ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തീപിടുത്തത്തിന്റെ വീഡിയോ പഴയത്
ഇതിൽ നിന്നെല്ലാം എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുന്ന എന്ന വെബ്സൈറ്റ് ഒരു തട്ടിപ്പിനുള്ള വെബ്സൈറ്റാണെന്ന് ഞങ്ങൾക്ക് ബോധ്യമായി.
Sources
Note in PRD Fact Check website on April 30,2025
Pareeksha Bhavan website
Scam Detector Website
Sabloo Thomas
October 14, 2025
Tanujit Das
July 18, 2025
Vasudha Beri
March 24, 2025