Fact Check
ആഡംബര ഭക്ഷണം ശീലമാക്കിയ സജി ചെറിയാൻ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയാം
Claim
ആഡംബര ഭക്ഷണം ശീലമാക്കിയ സജി ചെറിയാൻ എന്ന പേരിൽ ഒരു ചിത്രം ആശ വര്‍ക്കർമാരുടെ സമരവുമായി ബന്ധപ്പെടുത്തി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

ഇവിടെ വായിക്കുക: റമദാൻ കാലത്ത് കടയടയ്ക്കണമെന്ന് ഭീഷണി വീഡിയോ പഴയത്
Fact
ഞങ്ങൾ ഒരു റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, 2024 ജനുവരി 10ന് അദ്ദേഹം ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. “മത്സ്യഫെഡിന്റെ സീഫുഡ് റെസ്റ്റോറന്റ് ‘കേരള സീഫുഡ് കഫേ’യുടെ ഉദ്ഘാടനം വിഴിഞ്ഞത്ത് നിർവഹിച്ചു. മിതമായ വിലയിൽ അതിഗംഭീരമായ ഭക്ഷണമാണ്. ഇതൊരു തുടക്കം മാത്രമാണ്. കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും,” എന്നാണ് പോസ്റ്റിലെ വിവരണം.
അദ്ദേഹം മാത്രമല്ല, ഭക്ഷണം കഴിക്കാൻ വേറെയും ആളുകളുണ്ടായിരുന്നു. അവരെ വെട്ടിമാറ്റി സജി ചെറിയാൻ മാത്രം ഈ ഭക്ഷണം മുഴുവൻ കഴിക്കുന്നുവെന്ന് തരത്തിലാണ് പോസ്റ്റുകൾ.

ഫിഷറീസ് മന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ പടം ഞങ്ങൾ കണ്ടെത്തി. ചിത്രത്തിൽ നിന്നും ചിലരെ വെട്ടിമാറ്റിയ ശേഷമാണ് ആഡംബര ഭക്ഷണം ശീലമാക്കിയ സജി ചെറിയാൻ എന്ന പേരിലെ പടം പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഇവിടെ വായിക്കുക:ആശുപത്രിയിൽ പരിശോധന നടത്തുന്ന പിവി അൻവറിന്റെ വീഡിയോ അദ്ദേഹം എംഎൽഎ ആയിരുന്ന സമയത്തുള്ളത്
Sources
Facebook Post by Saji Cherian on January 10,2024
Website of the Fisheries Minister