ഒരിക്കൽ തകർത്ത പള്ളിയിൽ അഭയംതേടിയെത്തുന്ന
ഹിന്ദുത്വർ എന്ന പേരിൽ ഫേസ്ബുക്കിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന തേജസ് ന്യൂസിന്റെ വീഡിയോ പോസ്റ്റ് പറയുന്നു.ഒരിക്കൽ തകർത്തെറിഞ്ഞ പള്ളിയിൽ തന്നെയാണ് ഹിന്ദുത്വർ അഭയം തേടിയെത്തുന്നത്. ഇത് കാലത്തിന്റെ കാവ്യനീതിയാണ് എന്നും വീഡിയോ അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ, ലൈക്കുകൾ, ഷെയറുകൾ, അഭിപ്രായങ്ങൾ തുടങ്ങി മൊത്തം 57,518 ഇടപെടലുകൾ ഈ ക്ലെയിമിന് ലഭിച്ചിട്ടുണ്ട്. ഈ ക്ലെയിമിനെ ആശ്രയിച്ചു ആകെ 43 പോസ്റ്റുകൾ ഫേസ്ബുക്കിൽ ഉണ്ട്. അവയിൽ രണ്ടെണ്ണത്തിന്റെ സ്ക്രീൻ ഷോട്ടുകൾ ചുവടെ ചേർക്കുന്നു.


Fact check/Verification
ജഹാംഗീർപുരയിൽ മുസ്ലിം പള്ളി 50 കിടക്കകളുള്ള കോവിഡ് കേന്ദ്രമാക്കി എന്ന വാർത്ത ശരിയാണ്.
റമദാൻ മാസത്തിലാണ് പള്ളിയെ കോവിഡ് കേന്ദ്രമാക്കി മാറ്റിയതെന്ന് പള്ളിയുടെ ട്രസ്റ്റിയിൽ ഒരാളായ ഇർഫാൻ ഷെയ്ഖ് പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇങ്ങനെയൊരു കാര്യം ചെയ്യാൻ റമദാൻ മാസത്തേക്കാൾ നല്ല സമയമില്ലെന്നും ഷെയ്ഖ് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വഡോദരയിലെ ഗോധ്രയിലെ മസ്ജിദ് ഇ ആദം മോസ്‌ക്കിന്റെ താഴത്തെ നിലയും കോവിഡ് ആശുപത്രി ആക്കി മാറ്റിയിട്ടുണ്ട്.

ഇത്തരം ഒരു ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളിൽ വിവിധ മത വിഭാഗത്തിൽ ഉള്ളവർ ഉ ണ്ടാവുക സ്വാഭാവികമാണ്. പക്ഷേ ഒരിക്കൽ ഈ പള്ളി തകർത്ത ഹിന്ദുത്വർ ഈ ആശുപത്രിയിൽ ചികിത്സ തേടി എത്തി എന്ന് പറയുന്നതിന് അടിസ്ഥാനമായി ഒരു വിവരവും ഇൻറർനെറ്റിൽ സെർച്ച് ചെയ്തിട്ട് കിട്ടിയില്ല. പോരെങ്കിൽ ജഹാംഗീർപുരയിൽ മുസ്ലിം പള്ളി ഗുജറാത്ത് കലാപത്തിൽ തകർത്തതായും റിപ്പോർട്ടുകൾ ഇൻറർനെറ്റിൽ ഇല്ല
Conclusion
ഗുജറാത്തിലെ ജഹാംഗീർപുരയിൽ മുസ്ലിം പള്ളി 50 കിടക്കകളുള്ള കോവിഡ് കേന്ദ്രമാക്കി എന്ന വാർത്ത ശരിയാണ്. ആ പള്ളി ഗുജറാത്ത് കലാപത്തിൽ തകർക്കപ്പെട്ടതാണ് എന്നത് തെറ്റായ വിവരമാണ്. ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിപക്ഷവും സാധാരണക്കാരവും, അവർ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് എന്ന് കരുതുന്നതിനു തെളിവുകൾ ഒന്നുമില്ല.
Result: Partly False
Our Sources
https://www.twentyfournews.com/2021/04/20/vadodara-mosque-converted-into-covid-19-facility.html
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.