ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, അയോധ്യ ക്ഷേത്രം, ബിബിസി, ജറുസലേമിലെ സിനഗോഗ്, അപർണയെന്ന പെൺകുട്ടി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ ഇവയൊക്കെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച വൈറലായ പ്രചരണങ്ങൾക്ക് വിഷയമായത്.

അയോധ്യ ക്ഷേത്രത്തിൽ കുരങ്ങ് ‘ദർശനം’ നടത്തുന്നതല്ല വിഡിയോയിൽ കാണുന്നത്
ഒരു കുരങ്ങൻ അയോധ്യ ക്ഷേത്രത്തിൽ നിത്യവും വരുന്നുവെന്ന് അവകാശപ്പെടുന്ന വൈറൽ പോസ്റ്റ് തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ലഖ്‌നൗവിലെ ബുദ്ധേശ്വർ മഹാദേവ് ക്ഷേത്രത്തിൽ നിന്നുള്ളതാണ് വീഡിയോ.

ജറുസലേമിലെ സിനഗോഗിന് പുറത്ത് നടന്ന വെടിവെയ്പ്പിന്റെ ഇരകളുടേത് എന്ന പേരിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ പഴയ ചിത്രം പങ്കു വെക്കുന്നു
യഹൂദരുടെ ഉത്സവത്തിനിടെ ഇസ്രായേലിലെ മെറോൺ പർവതത്തിലുണ്ടായ തിക്കിന്റെയും തിരക്കിന്റെയും രണ്ട് വർഷം പഴക്കമുള്ള ഫോട്ടോ ജറുസലേമിൽ അടുത്തിടെ നടന്ന വെടിവയ്പ്പുമായി തെറ്റായി ബന്ധപ്പെടുത്തി ഷെയർ ചെയ്യുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ അക്രമം നടത്തിയ ആളുടെ പേരിൽ വർഗീയ പ്രചരണം
കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിനു നേരെ അക്രമം നടത്തിയ ആളുടെ പേര് ഷാജഹാൻ എന്നല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

ദുരൂഹ സാഹചര്യത്തിൽ കാണാതായ 21 വയസുള്ള അപർണയെ കഴിഞ്ഞ ദിവസം സത്യസരണിയിൽ കണ്ടെത്തി എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ
“ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി,” എന്ന വാർത്ത 2016ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയ ബിബിസിക്കെതിരെ ബ്രിട്ടീഷുകാർ പ്രതിഷേധിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയുക
ബിബിസി ആസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധം കാണിക്കുന്ന വൈറൽ വീഡിയോ 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്ക് എതിരെ നടന്നതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. കോവിഡ് വാക്സിന്റെ പരീക്ഷണ കുത്തിവെപ്പ് മൂലമുള്ള മരണങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്യുന്നതിന് ബിബിസിയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുവാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.