എഡിജിപിക്കെതിരെയുള്ള ആരോപണവും അതിനെ തുടർന്നുള്ള പ്രത്യാരോപണങ്ങളുമായിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യാജ പ്രചരണങ്ങൾക്ക് പ്രധാന വിഭവമായി തീർന്നത്.
തൃശൂർ പൂരം കലക്കി ബിജെപി സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാൻ എഡിജിപി അജിത്ത് കുമാർ വഴിവെട്ടി’ എന്ന് സിപിഎം പിന്തുണയോടെ ജയിച്ച സ്വന്തന്ത്ര സ്ഥാനാർത്ഥി പിവി അൻവർ ആരോപണം ഉന്നയിച്ചതോടെയാണ് ഈ വിഷയങ്ങൾ ചർച്ചയിലേക്ക് വന്നത്.
ഹൈന്ദവ വികാരം ഉണ്ടാക്കി ബിജെപി സഹായിക്കാനാണ് ഇത് ചെയ്തത് എന്നാ ആരോപണവുമായിതുടർന്ന്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നു.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് വിവാദമായതിന് പിന്നാലെയാണ് ഈ പ്രചരണങ്ങൾ എല്ലാം ചൂട് പിടിച്ചത്. സിപിഎം നിർദേശത്തെ തുടർന്നാണ് എഡിജിപി, ആർഎസ്എസ് നേതാവിനെ കണ്ടത് എന്നൊരു ആരോപണവും നിലവിൽ ഉണ്ട്.
അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഇത് പ്രധാന ചർച്ച വിഷയമായി തീർന്നു.

Fact Check: ആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞിട്ടില്ല
എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനത്തിന് മറുപടിയിൽ നിന്നും അടർത്തി മാറ്റിയാണ്, ആർഎസ്എസ് സഖ്യം ഉണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞതായി പ്രചരിപ്പിക്കുന്നത്.
“സിപിഎമ്മുമായി ആർഎസ്എസിന് ലിങ്ക് ഉണ്ടാക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് ഇല്ല. ഞങ്ങൾക്ക് ഡീലുണ്ടാക്കാൻ ഉദ്ദേശിച്ചാൽ മോഹൻ ഭാഗവതിനെ കണ്ടുകൂടേ,” എന്നാണ് ഗോവിന്ദൻ ചോദിക്കുന്നത്.

Fact Check: കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ എഡിറ്റഡാണ്
കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ എഡിറ്റഡാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. മുൻ ഡിജിപി സെൻകുമാറിന്റെ ഫോട്ടോയിൽ തല വെട്ടി മാറ്റി പകരം സതീശന്റെ തല ചേർത്താണ് ഈ ഫോട്ടോ നിർമ്മിച്ചത്.

Fact Check: ആർഎസ്എസ് നടത്തിയ പരിപാടിയിലല്ല സതീശൻ പങ്കെടുത്തത്
വിഡി സതീശൻ പങ്കെടുത്ത എറണാകുളത്തെ ഗണേശോത്സവ പരിപാടി ആർഎസ്എസ് സംഘടിപ്പിച്ചതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞോ?
2018ൽ മറുനാടൻ മലയാളിയ്ക്ക് നൽകിയ അഭിമുഖം എഡിറ്റ് ചെയ്താണ് ഈ വീഡിയോ നിർമ്മിച്ചതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. യഥാർത്ഥ വീഡിയോയിൽ കോൺഗ്രസ് വിട്ട് പോകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമായി പറയുന്നത് കേൾക്കാം.

Fact Check: വെള്ളക്കെട്ടുള്ള തകർന്ന റോഡ് ഇന്ത്യയിൽ നിന്നല്ല
ഇതിൽ നിന്നും ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലെ ലബുഹാൻ ബട്ടുവിലെ തകർന്ന റോഡിലൂടെ പോവുന്ന വാഹനത്തിൽ നിന്നും വീഴുന്ന വഴിയാത്രകാരനാണ് ചിത്രത്തിൽ എന്ന് മനസ്സിലായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.