നീരജ് ചോപ്ര കർഷക സമരത്തെ പിന്തുണച്ചുവെന്നു അവകാശപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സംഘി മിഠായി എന്ന ഫേസ്ബുക്ക് പേജിൽ വന്നിട്ടുണ്ട്. അദ്ദേഹം ജാവലിനിൽ ഒളിംപിക്സിൽ സ്വർണ മെഡൽ നേടിയ ശേഷമാണ് ഈ പോസ്റ്റ് വരുന്നത്.

279 റിയാക്ഷനുകളും 64 ഷെയറുകളും ഞങ്ങൾ നോക്കുന്ന സമയത്ത് അതിന് ഉണ്ടായിരുന്നു.
Fact Check/Verification
ഈ വാർത്തയുടെ ഉറവിടം അദ്ദേഹത്തിന്റെ പേരിലുള്ള ഒരു ട്വീറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റാണ്. ഇത് നിരവധി ഹിന്ദി ഫേസ്ബുക്ക് പേജുകളിൽ ഷെയർ ചെയ്യപ്പെട്ടു. എന്നാൽ ഈ ട്വീറ്റർ ഹാൻഡിൽ വ്യാജമാണ്.
ഈ വ്യാജ ഹാൻഡിലിൽ നിന്നും വന്ന ട്വീറ്റിനെ അടിസ്ഥാനപ്പെടുത്തി മറ്റൊരാൾ നടത്തിയ ഇംഗ്ളീഷ് ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് എടുത്താണ് മലയാളത്തിൽ ഈ പ്രചാരണം നടക്കുന്നത്.

ഏതാണ് നീരജ് ചോപ്രയുടെ ഒറിജിനൽ ട്വീറ്റർ ഹാൻഡിൽ?
2017 ൽ ട്വിറ്ററിൽ നിലവിൽ വന്നതാണ് ഔദ്യോഗിക അക്കൗണ്ട്. അത് വെരിഫൈഡ് അക്കൗണ്ട് ആണ്.

അതിലെ അവസാന ട്വീറ്റ് 2021 ഓഗസ്റ്റ് 8നാണ് ഈ ട്വീറ്റ്. അതിനു മുമ്പിലുള്ള ട്വീറ്റ് 2021 ജൂലൈ 26നായിരുന്നു.
പോരെങ്കിൽ അദ്ദേഹം കർഷക സമരത്തിന് അനുകൂലമായ നിലപാട് എടുത്തതായുള്ള ഒരു പത്രവാർത്തയും ഞങ്ങൾക്ക് കണ്ടെത്താനായില്ല.
ഞങ്ങളുടെ ഹിന്ദി ടീം കായിക താരങ്ങളുടെയും പേരിൽ വന്ന വ്യാജ ട്വീറ്റർ ഹാൻഡിലുകളെ കുറിച്ച് ഫാക്ട് ചെയ്തിട്ടുണ്ട്. അതിവിടെ വായിക്കാം.
നേരത്തെ പാകിസ്ഥാൻ താരം അർഷാദ് നദീമിന്റെ പേരിലും സമാനമായ വ്യാജ ട്വീറ്റർ ഹാൻഡ്‌ലിൽ വന്നിട്ടുണ്ട്. അതിനെ കുറിച്ച് ഞങ്ങൾ നേരത്തെ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.അതിവിടെ വായിക്കാം.
അത്തരം വ്യാജ പ്രചാരണങ്ങളുടെ തുടർച്ച മാത്രമാണ് ഒളിംപിക്സിൽ ആദ്യമായി സ്വർണം നേടിയ ഇന്ത്യകാരനായ ഈ ചാമ്പ്യൻ അത്ലറ്റിന്റെ പേരിൽ വരുന്ന ഇത്തരം അവകാശവാദങ്ങളും.
വായിക്കുക:മോദി UN രക്ഷാ സമിതിഅധ്യക്ഷനായ ആദ്യ ഇന്ത്യൻ നേതാവല്ല
Conclusion
ഒളിംപിക്സ് മെഡൽ ജേതാവ് കർഷക സമരത്തെ അനുകൂലിച്ചതായി വരുന്ന ട്വീറ്റ് വ്യാജ ട്വിറ്റർ ഹാൻഡിലിൽ നിന്നാണ്. മറ്റ് എവിടെയെങ്കിലും അദ്ദേഹം കർഷക സമരത്തെ അനുകൂലിച്ചതായി ഇന്റർനെറ്റിലെ തിരച്ചിലിൽ നിന്നും കണ്ടെത്താനായിട്ടില്ല.
Result: False
Sources
Verified Tweeter Account of Neeraj Chopra
Tweet of Neeraj Chopra after winning gold medal
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.