Monday, October 14, 2024
Monday, October 14, 2024

HomeFact CheckFact Check: മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തുക്കാരെയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനമെന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ്...

Fact Check: മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തുക്കാരെയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനമെന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡ്  വ്യാജമാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

”മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തിൽ കഴിവ് തെളിയിച്ച വിദഗ്ധരേയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനം.” സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു പോസ്റ്റിലെ  വരികളാണിത്. റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡായിട്ടാണ് ഈ വരികൾ പ്രചരിപ്പിക്കുന്നത്.

 നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഈ കാർഡ് വൈറലാവുന്നത്.

കനത്ത സുരക്ഷയാണ് പൊലീസ് മുഖ്യമന്ത്രിയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്ന വഴികളിൽ ഗതാഗതം കർശനമായി നിയന്ത്രിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സുരക്ഷ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കാർഡ് പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈനിൽ (9999499044)  ഇത് ഫാക്ട്ചെക്ക് ചെയ്യണമെന്ന് ഒരാൾ ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പിലെ പോലെ ഫേസ്ബുക്കിലും ഇത് ഷെയർ ചെയ്യപ്പെടുന്നുണ്ട്.

Card we got in our Whatsapp tipline
Card we got in our Whatsapp tipline

Metroman എന്ന ഗ്രൂപ്പിൽ Biju Palakkad എന്ന ഐഡിയിൽ നിന്നുമിട്ട പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 207 ഷെയറുകൾ ഉണ്ടായിരുന്നു.

Biju Palakkad 's Post
Biju Palakkad ‘s Post

Agni News എന്ന ഐഡിയുടെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 13 ഷെയറുകൾ ഉണ്ടായിരുന്നു.

Agni News's Post 
Agni News’s Post 

Sree BGയുടെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 9 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification

ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ  റിപ്പോർട്ടർ ഓൺലൈൻ പതിപ്പ് ഞങ്ങൾ പരിശോധിച്ചു നോക്കി. അത്തരം ഒരു വാർത്ത അതിൽ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. കൂടുതൽ വ്യക്തതയ്ക്കായി, റിപ്പോർട്ടർ ചാനലിന്റെ സോഷ്യൽ മീഡിയ എഡിറ്റർ നിധിൻ ചന്ദ്രനെ ഞങ്ങൾ വിളിച്ചു.അത്തരം ഒരു ന്യൂസ് കാർഡ് നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

“മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തിൽ കഴിവ് തെളിയിച്ച വിദഗ്ധരേയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനം,” എന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡ് വ്യാജമാണ് എന്ന് ഇതിൽ നിന്നും മനസ്സിലായി.

ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് പറഞ്ഞു.

വായിക്കാം:Fact Check:65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ് എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ

Conclusion

മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തിൽ കഴിവ് തെളിയിച്ച വിദഗ്ധരേയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനം എന്ന റിപ്പോർട്ടർ ടിവി ന്യൂസ്‌കാർഡ് വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.

Result: Altered Photo

Sources

Telephone Conversation with Reporter TV Social Media Editor Nidhin Chandran

Telephone Conversation with Chief Minister’s Press Secretary P M Manoj

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular