Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ശബരിമല പോരാട്ട നായിക റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് 20 എൽഡിഎഫ് സ്ഥാനാർത്ഥി.
വൈറൽ പോസ്റ്റർ വ്യാജമാണെന്ന് ബിന്ദു അമ്മിണിയും സിപിഎമ്മും വ്യക്തമാക്കി.
“ശബരിമല പോരാട്ട നായിക റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് 20 എൽഡിഎഫ് സ്ഥാനാർത്ഥി” എന്ന പേരിൽ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കേരളത്തിലെ ഭരണമുന്നണയിയായ എൽഡിഫിലെ പ്രധാനകക്ഷി സിപിഎമ്മിന്റെ ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം അടയാളമായി കാണിച്ചാണ് പോസ്റ്റർ പ്രചരിക്കുന്നത്.
🔗 Claim post: (Facebook)
https://www.facebook.com/aazeez.km/posts/pfbid0jd6WyxjJBUEMy2kz6H65KLqZwwXqrCFuQ4JDVQkahxabufBTA3mtqom15ZPUSYZol

ഇവിടെ വായിക്കുക:മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ 2018ലേത്
ബിന്ദു അമ്മിണി ഒരു ദളിത് ആക്ടിവിസ്റ്റ് കൂടിയാണ്.
2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി യുവതീ പ്രവേശത്തിന് അനുമതി നൽകിയതിന് ശേഷം, ബിന്ദുവും കനകദുർഗയും ശബരിമല ക്ഷേത്ര ദർശനം നടത്തിയ ആദ്യ സ്ത്രീകളായിരുന്നു.അത് വരെ പ്രത്യുൽപാദന പ്രായതിനിടയിലുള്ള സ്ത്രീക്കൾക്ക് (10 വയസ്സിനും 50 വയസ്സിനുമിടയിൽ) ശബരിമലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു
Source (News18): https://www.news18.com/photogallery/india/meet-the-women-who-made-history-by-entering-sabarimala-temple-1902389.html
2018-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, ശബരിമല ക്ഷേത്രത്തിൽ സ്ത്രീകളുടെ പ്രവേശനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. പാരമ്പര്യം, ദേവന്റെ ബ്രഹ്മചര്യം, സാംസ്കാരിക ആചാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് എതിരാളികൾ വിധിക്കെതിരെ വാദിച്ചത്. സ്ത്രീകളെ ശാരീരികമായി തടയുകയും സ്ഥലത്ത് പ്രതിഷേധിക്കുകയും ചെയ്തുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്നും ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള എതിർപ്പ് തുടരുന്നു. ഈ എതിർപ്പ് കാരണം ഇപ്പോഴും ശബരിമലയിൽ സ്ത്രീ പ്രവേശനം നടക്കാറില്ല.
Source (BBC): https://www.bbc.com/news/world-asia-india-46744142
2025 നവംബർ 22-ന് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നതായി ബിന്ദു അമ്മിണി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.
“ഇങ്ങനെ ഒരു ഫേക്ക് പോസ്റ്റർ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു.ഈ ഫോട്ടോ ആറ് വർഷം പഴക്കം ഉള്ളതാണ്,” എന്നാണ് ബിന്ദു അമ്മിണിയുടെ പോസ്റ്റ്.

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി ഈ പോസ്റ്റർ വ്യാജമാണെന്ന് പ്രഖ്യാപിക്കുകയും ജില്ലാ കളക്ടർക്കു പരാതി നൽകുകയും ചെയ്തു. “റാന്നി പഞ്ചായത്തിൽ ആകെ 14 വാർഡാണുള്ളത്. ഇവിടെയാണ് 20-ാം വാർഡിൽ മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നത്,” സിപിഎം വ്യക്തമാക്കുന്നു.

ബിന്ദു അമ്മിണി റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് 20-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയല്ല. പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. ബിന്ദു അമ്മിണിയും സിപിഎമ്മും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ വായിക്കുക:ഹിന്ദുക്കളല്ലാത്ത സൈനികരുടെ എണ്ണം 50% കുറയ്ക്കുമെന്ന് കരസേനാ മേധാവി ജനറൽ ദ്വിവേദി പറഞ്ഞോ?
FAQ
Q1. ബിന്ദു അമ്മിണി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?
ഇല്ല.ബിന്ദു അമ്മിണിയും സിപിഎമ്മും ഇത് വ്യാജ പ്രസ്താവനയാണെന്ന് വ്യക്തമാക്കി.
Q2. വൈറൽ പോസ്റ്റർ ഔദ്യോഗികമാണോ?
അല്ല. അത് ഒരു വ്യാജ പോസ്റ്ററാണ്.
Q3. ഈ സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടി എടുത്തിട്ടുണ്ടോ?
സിപിഎം ജില്ലാ സെക്രട്ടറി ജില്ലാ കളക്ടറിന് പരാതി നൽകിയിട്ടുണ്ട്.
Sources
Bindhu Ammini’s Official Response (Facebook Post)-November 22, 2025
CPM Pathanamthitta Facebook Statement-November 22, 2025
Sabloo Thomas
November 29, 2025
Sabloo Thomas
November 22, 2025
Sabloo Thomas
November 20, 2025