Fact Check
മയക്കു മരുന്ന് മാഫിയകള്‍ക്കും റാഗിങ് കൊലപാതകങ്ങള്‍ക്കും വധശിക്ഷ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചോ?
Claim
മയക്കുമരുന്ന് വില്പനയ്ക്കും റാഗിങ് കൊലപാതകത്തിനും ഇനി മുതല്‍ വധശിക്ഷ.
Fact
മയക്കു മരുന്ന് മാഫിയയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് വധശിക്ഷ നല്കുമെന്നല്ല അമിത് ഷാ പറഞ്ഞത്. ഇത് സംബന്ധിച്ച ജനം ടിവി പങ്കുവച്ച വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്താണ് വൈറല്‍ പോസ്റ്റ് നിര്‍മിച്ചിട്ടുള്ളത്.
മയക്കു മരുന്ന് മാഫിയകള്‍ക്കും റാഗിങ് കൊലപാതകങ്ങള്‍ക്കും വധശിക്ഷ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
കേരളത്തില്‍ ലഹരി ഉപയോഗിച്ചതിന് ശേഷം നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുവെന്ന മാധ്യമ വാർത്തകൾ ജന ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക: റമദാൻ കാലത്ത് കടയടയ്ക്കണമെന്ന് ഭീഷണി വീഡിയോ പഴയത്
Fact Check/Verification
ഞങ്ങൾ വീഡിയോ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ സമാനമായ ഒരു വാർത്ത കാർഡ് 2025 മാര്‍ച്ച് രണ്ടിന് ജനം ടിവിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നും കിട്ടി.

X post @tvjanam
“കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം മയക്കുമരുന്ന് മുക്ത ഭാരതം മാഫിയക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും: അമിത്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി,” എന്നാണ് പോസ്റ്റ്. കാര്‍ഡില്‍ വധശിക്ഷയെക്കുറിച്ചും റാഗിങ് കൊലപാതകത്തെ കുറിച്ചും പറയുന്നില്ല.
2025 മാര്‍ച്ച് രണ്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കുവച്ച എക്സ് പോസ്റ്റും ഞങ്ങൾക്ക് ലഭിച്ചു. ഈ പോസ്റ്റിൽ പറയുന്നതാണ് ജനം ടിവിയുടെ കാർഡിൽ ഉള്ളത്. അതിലും വധശിക്ഷയെക്കുറിച്ചും റാഗിങ് കൊലപാതകത്തെ കുറിച്ചും പറയുന്നില്ല.

ഇവിടെ വായിക്കുക:ആഡംബര ഭക്ഷണം ശീലമാക്കിയ സജി ചെറിയാൻ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയാം
Conclusion
മയക്കു മരുന്ന് മാഫിയയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് വധശിക്ഷ നല്കുമെന്നല്ല അമിത് ഷാ പറഞ്ഞത്. ഇത് സംബന്ധിച്ച ജനം ടിവി പങ്കുവച്ച വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്താണ് വൈറല്‍ പോസ്റ്റ് നിര്‍മിച്ചിട്ടുള്ളത്.
Sources
X Post by Janam TV on March 2,2025
X Post by Amit Shah on March 2,2025