Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം കൊല്ലപ്പെട്ട ആളുടെ കുടുംബം നിഷേധിച്ചു.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ആ നാട്ടിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ‘റദ്ദാക്കിയതായി’ സുവിശേഷകനും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ ഡോ കെഎ പോൾ അവകാശപ്പെടുന്ന ഒരു വീഡിയോ ചൊവ്വാഴ്ച പുറത്തിറങ്ങിയത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷിലുള്ള ഈ പോസ്റ്റ് പോൾ അദ്ദേഹത്തിന്റെ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ഇത് വലിയൊരു വിജയമാക്കിത്തീർക്കാൻ സഹായിച്ച എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി. ദൈവകൃപയാൽ, അവളെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് കൊണ്ടുപോകും. നയതന്ത്രജ്ഞരെ അയയ്ക്കാനും നിമിഷയെ പ്രൊഫഷണലായും സുരക്ഷിതമായും കൊണ്ടുപോകാനും തയ്യാറായതിന് പ്രധാനമന്ത്രി മോദിജിയോട് നന്ദി പറയുന്നു,” ഡോ പോൾ വീഡിയോയിൽ പറയുന്നു.
എന്നാൽ, വീഡിയോയിൽ, വധശിക്ഷ റദ്ദാക്കിയതായിവ്യക്തമാക്കുന്ന യെമനിൽ നിന്നുള്ള ഒരു ഔദ്യോഗികമോ നിയമപരമോ ആയ രേഖകൾ അദ്ദേഹം ഒരു ഘട്ടത്തിലും ഹാജരാക്കിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ആ പോസ്റ്റിനെ തുടർന്ന് നിരവധി പ്രൊഫൈലുകൾ മലയാളത്തിലും ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റും കൊണ്ട് വന്നിരുന്നു.

ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം വിവിധ ഇടപെടലുകൾ മൂലം ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു.
യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ.
ഇവിടെ വായിക്കുക:20 കൊല്ലം കഴിയുമ്പോള്‍ കേരളം മുസ്ലീം രാജ്യമാകും എന്ന് വിഎസ് പറഞ്ഞോ?
ഈ പോസ്റ്റിന്റെ നിജസ്ഥിതി അറിയാൻ ഞങൾ നിമിഷ പ്രിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെയും, യമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമിന്റെയും ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തലാലിന്റെ സഹോദരൻ ഫത്താഹ് അബ്ദുള്‍ മഹ്ദി നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് ഫേസ്ബുക്കിൽ ജൂലൈ 23, 2025ൽ പോസ്റ്റ് ചെയ്ത പോസ്റ്റിൽ പറഞ്ഞു.

അവകാശവാദം വ്യാജമെന്ന് യമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമും പറഞ്ഞിട്ടുണ്ട്. നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ വക്താവായി പ്രവർത്തിക്കുന്ന ആളാണ് യമനിലെ ഇന്ത്യൻ സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോം. കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തു കൊണ്ട്, സാമുവൽ തന്റെ ജൂലൈ 24, 2025ലെ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു, “ഞാൻ മുമ്പ് പറഞ്ഞതുപോലെ, കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് സഹോദരൻ തലാലിന്റെ നഷ്ടമായ ജീവിതത്തോടും, സഹോദരൻ അബ്ദുൽ ഫത്താഹിന്റെയും കുടുംബത്തോടും, നിമിഷപ്രിയയുടെ ജീവന്റെ മൂല്യത്തോടും യാതൊരു ബഹുമാനവുമില്ല.”

നിമിഷ പ്രിയയെ കുറ്റവിമുക്തയാക്കിയതിനെക്കുറിച്ചോ വധശിക്ഷ റദ്ദാക്കിയതിനെക്കുറിച്ചോ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഒരു (എംഇഎ) ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
“യമനിൽ കുടുങ്ങിയ കേരള വംശജയായ നഴ്സിന്റെ വളരെ സെൻസിറ്റീവ് കേസ് ഇന്ത്യാ ഗവൺമെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ജൂലൈ 17, 2025ന് നടന്ന ഈ വിഷയത്തിൽ നടത്തിയ അവസാന പത്രസമ്മേളനത്തിൽ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വിശദീകരിച്ചു.
“ഞങ്ങൾ നിയമസഹായം നൽകിയിട്ടുണ്ട്, കുടുംബത്തെ സഹായിക്കാൻ ഒരു അഭിഭാഷകനെയും നിയമിച്ചിട്ടുണ്ട്. അവരുടെ കുടുംബത്തിന് പതിവായി കോൺസുലാർ ഓഫീസിൽ സന്ദർശനങ്ങൾ നടത്തുന്നതിനുള്ള സൗകര്യവും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്,” പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നിലവിൽ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Sources
FaceFacebook Post by Abdul Fattah Mahdi on July 23,2025
Facebook Post by Baskaran Samuel Jerome on July 24,2025
X Post by PTI on July 17,2025
Runjay Kumar
October 1, 2025
Vasudha Beri
July 17, 2025
Runjay Kumar
July 17, 2025