Claim: ചന്ദ്രനിൽ നിന്ന് ചന്ദ്രയാൻ-3 പകർത്തിയ ഭൂമിയുടെ ദൃശ്യങ്ങൾ.
Fact: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത്.
ചന്ദ്രയാൻ 3 പകർത്തിയ ഭൂമിയുടെ ദൃശ്യങ്ങൾ എന്ന രീതിയിൽ ചില പടങ്ങൾ പ്രചരിക്കുന്നുണ്ട്. നീല നിറത്തിലാണ് ഭൂമി ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്.
Rajesh Peethambaran എന്ന ഐഡി ഇത്തരം ചില ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. ആ ഐഡിയിൽ നിന്നും 338 പേർ ചിത്രം റീഷെയർ ചെയ്തിട്ടുണ്ട്.

Vijesh V Nair എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത സമാനമായ ചിത്രങ്ങൾ 90 പേർ ഷെയർ ചെയ്തിരുന്നു.

അമ്യത നാഥ് എന്ന ഐഡിയിൽ നിന്നും 48 പേർ അത്തരം ഒരു ചിത്രം ഷെയർ ചെയ്തു.

ഇവിടെ വായിക്കുക:Fact Check: ദേശീയ ചിഹ്നം ചന്ദ്രനിൽ എന്ന പേരിൽ പ്രചരിക്കുന്നത് ലഖ്‌നൗ സ്വദേശിയുടെ കലാസൃഷ്ടി
Fact Check/Verification
ഞങ്ങൾ ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ഓഗസ്റ്റ് 23 ന് Wion News പ്രസിദ്ധീകരിച്ച 10ചിത്രങ്ങളുടെ ഒരു പരമ്പര ഞങ്ങൾ കണ്ടെത്തി. ഈ ചിത്രങ്ങൾ ആ പരമ്പരയിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നിർമിച്ചതാണ് ഈ ചിത്രങ്ങൾ എന്ന് ഒരു ചിത്രത്തിന്റെ അടിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. പരമ്പരയിലെ ആദ്യ ചിത്രത്തിൽ രേഖപെടുതുയിരിക്കുന്ന സമയം രാവിലെ 11.08 മണിയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 23ന് വൈകിട്ട് 6:04നാണ് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയത്. അതായത് Wion ന്യൂസ് ഫോട്ടോകൾ പ്രസീദ്ധീകരിച്ചത് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ്ങിന് മുൻപാണ്.

ഞങ്ങൾ പരിശോധിച്ചപ്പോൾ ഐഎസ്ആർഒ, ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ശേഷം പുറത്ത് വിട്ട ഫോട്ടോകളിൽ ഭൂമിയുടെ പടങ്ങളില്ലെന്ന് മനസ്സിലായി. എന്നാൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ശേഷംചന്ദ്രന്റെ പടങ്ങൾ അവർ പുറത്ത് വിട്ടതും ഞങ്ങൾ ശ്രദ്ധിച്ചു.
എന്നാൽ 2023 ഓഗസ്റ്റ് 10 -ന് ഉള്ള ഒരു ട്വീറ്റിൽ ചന്ദ്രയാനിലെ ലാൻഡർ ഇമേജർ ക്യാമറ എടുത്ത ഭൂമിയുടെ ഫോട്ടോ ഐഎസ്ആർഒ ഷെയർ ചെയ്തിട്ടുണ്ട്. അതിലെ വിവരണം അനുസരിച്ച് ജൂലൈ 14,2023ലാണ് ഈഫോട്ടോ എടുത്തത്. ആ ഫോട്ടോയ്ക്ക് നിലവിൽ ഷെയർ ചെയ്യപ്പെടുന്ന പടങ്ങളുമായി സാമ്യം ഒന്നുമില്ല.

ഇവിടെ വായിക്കുക:Fact Check: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ ഭൂമിയുടെ വൈറലായ പടം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തയ്യാറാക്കിയ ചിത്രമാണ് എന്ന് വ്യക്തമായി. അല്ലാതെ പ്രചരിക്കുന്ന പോലെ ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രനിൽ നിന്നുള്ള ഭൂമിയുടെ യഥാർത്ഥ ചിത്രമല്ല.
Result: False
ഇവിടെ വായിക്കുക:Fact Check:നദി തീരത്ത് സ്ത്രീയെ മുതല പിടിക്കുന്ന ദൃശ്യം 2013ലെ പരസ്യ ചിത്രത്തിലേത്
Sources
News report by Times of India on August 23, 2023
Photo Feature by WION News on August 23, 2023
Tweet by ISRO on August 23, 2023
Tweet by ISRO on August 10, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.