Friday, November 22, 2024
Friday, November 22, 2024

HomeFact CheckNewsFact Check: കാട്ടാനക്കൂട്ടങ്ങൾ പുഴ കടക്കുന്ന വീഡിയോ വയനാട്ടിൽ നിന്നല്ല

Fact Check: കാട്ടാനക്കൂട്ടങ്ങൾ പുഴ കടക്കുന്ന വീഡിയോ വയനാട്ടിൽ നിന്നല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

കാട്ടാനക്കൂട്ടങ്ങൾ പുഴ കടന്ന് അക്കരെ പോകുന്ന ഒരു വീഡിയോ പ്രളയത്തിന്  തൊട്ട്  മുൻപ് വയനാട്ടിൽ നിന്നെന്ന പേരിൽ വൈറലാവുന്നുണ്ട്.

വയനാട്ടിൽ പ്രളയം നടക്കുന്നതിന് തൊട്ട് മുൻപ് കാട്ടാനക്കൂട്ടങ്ങൾ കൂട്ടമായി പുഴ കടന്ന് അക്കരെ പോകുന്നു. ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയ വയനാട് സ്വദേശി,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.

Farook Cherpulassery's reels
Farook Cherpulassery’s reels

ഇവിടെ വായിക്കുക: Fact Check: ആളുകളെ രക്ഷിക്കുന്ന വീഡിയോ അടിമാലിയിൽ നിന്നാണ്

Fact

ഞങ്ങൾ വീഡിയോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ജൂൺ 23,2024ൽ ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കിട്ടി. ഈ വീഡിയോയിലെ രണ്ട് കീ ഫ്രേമുകൾ ഉൾപ്പെടെയാണ് റിപ്പോർട്ട്.

“ബ്രഹ്മപുത്രയ്ക്ക് കുറുകെ നീന്തുന്ന ആനകളുടെ അപൂർവ ദൃശ്യം ഫോട്ടോഗ്രാഫർ പകർത്തി. അസമിലെ പ്രധാന കടവുകളിലൊന്നായ നിമതി ഘട്ടിൽ ചിത്രീകരിച്ച വീഡിയോ. ബ്രഹ്മപുത്ര നദിയിലൂടെ ആനകൾ ഒഴുകുന്നത് കാണിക്കുന്നു,” എന്നായിരുന്നു റിപ്പോർട്ട്.

News report by India Today
News report by India Today 

ജൂൺ 23 ,2024ൽ ന്യൂസ് 18 പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും ഈ വീഡിയോയുടെ രണ്ട് കീ ഫ്രേമുകൾ ഉണ്ടായിരുന്നു.

“കാണുക: ഈ അതിശയിപ്പിക്കുന്ന ഏരിയൽ ഫൂട്ടേജിൽ ആനകൾ ബ്രഹ്മപുത്ര നദി കടക്കുന്നു. ബ്രഹ്മപുത്രയുടെ ആഴമുള്ള വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോൾ ആനകൾ അടുത്തടുത്ത് നടക്കുന്നത് കാണാം,” എന്നാണ് ഈ റിപ്പോർട്ടിന്റെ വിവരണം.

News report by News 18
News report by News 18 

ഫോട്ടോഗ്രാഫർ സച്ചിൻ ഭരാലി പകർത്തിയതാണ് ദൃശ്യങ്ങൾ എന്ന് രണ്ട് റിപ്പോർട്ടുകളും പറയുന്നു. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും റിപ്പോർട്ടിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. അതിൽ ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കാണുന്നത് ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ ആണ്.
“ബ്രഹ്മപുത്ര നദിയുടെ നടുവിൽ ഒരു കൂട്ടം ആനകൾ,” എന്നാണ് ജൂൺ 20,2024ൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ വിവരണം. ഇതിൽ നിന്നും ബ്രഹ്മപുത്രയിലെ വിഡിയോയാണ് വയനാട്ടിൽ നിന്നെന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലായി.

Instagram post by sachin_bharali
Instagram post by sachin_bharali 

Result: False

Sources
News report by India Today on June 23, 2024
 News report by News 18 on June 23, 2024 
Instagram post by sachin_bharali on June 20, 2024

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular