Authors
Claim
വയനാട് ഉരുൾപൊട്ടൽ നടക്കും മുമ്പ് രക്ഷപ്പെടുന്ന ആനക്കൂട്ടം.
Fact
2024 ജനുവരി മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുള്ള വീഡിയോ.
ജൂലൈ 30ന് പുലർച്ചെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിൽ 370 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, ഉരുൾപൊട്ടലിന് മുമ്പ് രക്ഷപ്പെടുന്ന ആനക്കൂട്ടം എന്ന അവകാശപ്പെടുന്ന ഒരു വീഡിയോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിട്ടുന്നുണ്ട്.
“വയനാട് ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് ആനകൾ കൂട്ടത്തോടെ മലയിറങ്ങി സുരക്ഷിതമായ സ്ഥാനത്തേക്ക് നീങ്ങുന്നത് കണ്ടതായി രക്ഷപ്പെട്ട ചിലർ പറഞ്ഞു. മാത്രമല്ല ഇത്രയും മൃതദേഹങ്ങൾ കിട്ടിയെങ്കിലും ഒരാനയുടെ പോലും ജഡം കിട്ടിയതുമില്ല,” എന്നാണ് പോസ്റ്റിലെ വിവരണം.
ഇവിടെ വായിക്കുക:Fact Check: കാട്ടാനക്കൂട്ടങ്ങൾ പുഴ കടക്കുന്ന വീഡിയോ വയനാട്ടിൽ നിന്നല്ല
Fact Check/Verification
വൈറൽ ഫൂട്ടേജിൻ്റെ കീഫ്രെയിമുകൾ ഗൂഗിൾ ലെൻസിൽ സേർച്ച് ചെയ്തപ്പോൾ, @TravelwithAJ96 എന്നയാൾ,2024 ഏപ്രിൽ 3-ന്, പോസ്റ്റ് ചെയ്ത ഒരു YouTube വീഡിയോ ലഭിച്ചു. ആനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്ന അതേ ദൃശ്യങ്ങൾ ഈ വീഡിയോയിലും ഉണ്ട്.
2024 ജനുവരി 12-ന് @yathrakarude_sradhakku എന്ന പ്രൊഫൈൽ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വൈറൽ ഫൂട്ടേജിൻ്റെ അല്പം വ്യത്യസ്തമായ പതിപ്പും ഞങ്ങൾ കണ്ടെത്തി. “ജസ്റ്റ് 900 കണ്ടി തിങ്ങ്‌സ്” എന്നാണ് പോസ്റ്റ് പറയുന്നത്.
വൈറൽ ഫൂട്ടേജിൻ്റെ കീഫ്രെയിമുകളും ഇൻസ്റ്റാഗ്രാം വീഡിയോയും തമ്മിലുള്ള താരതമ്യം ചുവടെ കാണാം.
കൂടാതെ, ഇൻസ്റ്റാഗ്രാം വീഡിയോയിൽ “@wayanadan” എന്ന വാട്ടർമാർക്ക് ഞങ്ങൾ ശ്രദ്ധിച്ചു. അത് ഒരു സൂചനയായി എടുത്ത്, @wayanadan, എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഞങ്ങൾ പരിശോധിച്ചു. ഇതേ വീഡിയോ ഉള്ള ജനുവരിയിലെ ഒരു പോസ്റ്റ് കണ്ടെത്തി.
വീഡിയോ കൃത്യമായി ഏത് സ്ഥലത്ത് നിന്നാണെന്ന് കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും, ഇത് കുറഞ്ഞത് 2024 ജനുവരി മുതൽ പ്രചാരത്തിലുള്ളതാണ് എന്നും ഉരുൾപൊട്ടലിന് തൊട്ട് മുമ്പുള്ള വീഡിയോ അല്ലെന്നും മനസ്സിലായി.
ഇവിടെ വായിക്കുക: Fact Check: ആളുകളെ രക്ഷിക്കുന്ന വീഡിയോ അടിമാലിയിൽ നിന്നാണ്
Conclusion
വയനാട്ടിൽ ഉരുൾപൊട്ടലിന് മുമ്പ് ആനക്കൂട്ടം സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നത് കാണിക്കുന്നുവെന്ന പേരിൽ ഷെയർ ചെയ്യുന്നത് ഒരു പഴയ വീഡിയോയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
ഇവിടെ വായിക്കുക: Fact Check: മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചോ?
Sources
YouTube Video By @TravelwithAJ96, Dated April 3, 2024
Instagram Post By @yathrakarude_sradhakku, Dated January 12, 2024
Instagram Post By @wayanadan, Dated January 12, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.