Fact Check
ലൗ ജിഹാദ് പരാമർശം നടത്തിയ ബിജെപി നേതാവ് വേദിയിൽ കുഴഞ്ഞു വീണു മരിച്ചോ?
Claim
ലൗ ജിഹാദ് പരാമർശം നടത്തുമ്പോൾ ബിജെപി നേതാവ് കുഴഞ്ഞു വീണ് മരിച്ചു.
Fact
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ തളർന്നു വീഴുന്നു. അദ്ദേഹം മരിച്ചിട്ടില്ല.
ലൗ ജിഹാദ് പരാമർശം നടത്തിയ ബിജെപി നേതാവ് വേദിയിൽ കുഴഞ്ഞു വീണു മരിച്ചുവെന്ന് അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
“ബിജെപിയുടെ സ്റ്റേജിൽ ലൗജിഹാദ് ആയിരുന്നു വിഷയം. അപ്പോഴേക്കും മുകളിൽനിന്നും ദൈവത്തിൻ്റെ ആജ്ഞ വന്നു അത്ര മതി നിങ്ങൾ തിരിച്ചു പോന്നോളൂ ഇത്രയേ ഉള്ളൂ നമ്മുടെയൊക്കെ അവസ്ഥ എന്ന നഗ്നസത്യം തിരിച്ചറിയുക. എന്തിനുവേണ്ടിയാണ് നമ്മൾ ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലുന്നത് ചിന്തിക്കുക. ഇനിയും സമയം വൈകിയിട്ടില്ല മരണം നമ്മുടെ തൊണ്ടക്കുഴിയിൽ എത്തുന്നതിനുമുമ്പെങ്കിലും. പരസ്പര സ്നേഹത്തോടെ ജീവിക്കുക സ്നേഹിക്കുക മതിയാവോളം. ഇത്രയുള്ളൂ മനുഷ്യന്റെ ജീവിതം,” എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള വിവരണം

ഇവിടെ വായിക്കുക: വൻതോതിൽ ആയുധങ്ങളും പണവും പിടിച്ചെടുത്ത വീഡിയോ മണിപ്പൂരിൽ നിന്നല്ല
Fact Check/Verification
വീഡിയോയിൽ നിന്നുള്ള ഒരു കീ ഫ്രെയിം ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, 2021 ഫെബ്രുവരി 15 ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വൺ ഇന്ത്യ ന്യൂസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.
ഹിന്ദുസ്ഥാൻ ടൈംസും വൺ ഇന്ത്യയും റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വീഡിയോ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേതാണ്. റിപ്പോർട്ടുകൾ പ്രകാരം, “വഡോദരയിലെ നിസാംപൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ, രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അദ്ദേഹം വേദിയിൽ ബോധരഹിതനായി. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അദ്ദേഹം സുഖം പ്രാപിച്ചു.”

Courtesy: Facebook/ Hindustan Times
എന്നാൽ രൂപാണി ആ പ്രസംഗത്തിൽ ലവ് ജിഹാദിനെ കുറിച്ച് പരമർശിച്ചിരുന്നുവെന്ന് ഇന്ത്യ ടുഡേയുടെ ഫെബ്രുവരി 14,2024ലെ റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്.
രൂപാണി ബോധംകെട്ട് വീണത്തിന് മുൻപ് നടത്തിയ പ്രസംഗത്തിൽ, “ഗുജറാത്ത് സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നിരോധിക്കുന്ന നിയമം തന്റെ സർക്കാർ കൊണ്ടുവരുമെന്ന് വഡോദരയിൽ നടത്തിയ പ്രസംഗത്തിൽ രൂപാണി പറഞ്ഞു. “ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാതിരിക്കാൻ നമ്മുടെ ബിജെപി സർക്കാർ നിയമസഭയിൽ ‘ലവ് ജിഹാദ്’ നിയമം കൊണ്ടുവരുമെന്ന്,”എന്ന് മുഖ്യമന്ത്രിയായിരുന്നു രൂപാണി പറഞ്ഞതായിഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.
ഇതിനുപുറമെ, വിജയ് രൂപാണിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഞങ്ങൾ പരിശോധിച്ചു. അദ്ദേഹം മെയ് 18,2025 വരെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
അദ്ദേഹം മരിച്ചെങ്കിൽ മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്ത വരുമായിരുന്നു. വൈറൽ വീഡിയോയിലെ വ്യക്തി മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.

ഇവിടെ വായിക്കുക:എൻഐഎ അറസ്റ്റ് ചെയ്ത 16 ഭീകരപ്രവർത്തകരിൽ ഒരാളാണോ ചിത്രത്തിൽ
Conclusion
വഡോദരയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേദിയിൽ കുഴഞ്ഞുവീഴുന്നതിന്റെ ഈ വീഡിയോ പഴയതാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അവകാശവാദവും അടിസ്ഥാനരഹിതമാണ്.
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഉറുദു ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
Facebook post by Hindustan Times on 15 Feb 2021
YouTube video published by One India on 15 Feb 2021
Facebook post by Vijay Rupani BJP on 18 May 2021
News report by India Today on 14, Febo 2021