വിശുദ്ധ വാരം,അമൽ ഉണ്ണിത്താൻ,മോദിയുടെ ബിരുദം:, ട്രെയിൻ കത്തിച്ച കേസിലെ പ്രതി, ഇതൊക്കെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾക്ക് കാരണമായ വിഷയങ്ങൾ

Fact Check: ട്രെയിൻ തീയിട്ട കേസിലെ പ്രതിയ്ക്ക് നോമ്പ് തുറക്കാൻ പോലിസ് സൗകര്യം ഒരുക്കും എന്ന് മാതൃഭൂമി വാർത്ത കൊടുത്തിട്ടില്ല
ട്രെയിൻ തീയിട്ട കേസിലെ പ്രതിയ്ക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലിസ് സൗകര്യം ഒരുക്കും എന്ന പേരിൽ ഒരു ന്യൂസ്‌കാർഡ് മാതൃഭൂമി ന്യൂസ് കൊടുത്തിട്ടില്ല.

Fact Check:1981-ൽ വിരമിച്ച ഗുജറാത്ത് സർവ്വകലാശാല വിസി പ്രധാനമന്ത്രി മോദിയുടെ 1983-ലെ എംഎ ബിരുദം ഒപ്പിട്ടോ? ഒരു അന്വേഷണം
പ്രധാനമന്ത്രി മോദിക്ക് 1983ൽ നൽകിയ എംഎ ബിരുദത്തിൽ 1981ൽ കാലാവധി അവസാനിച്ച വൈസ് ചാൻസലർ കെ.എസ്. ശാസ്ത്രിയുടെ ഒപ്പ് ഉണ്ടെന്നുള്ള അവകാശവാദം തെറ്റാണ്. 1981 മുതൽ 1987 വരെ ഗുജറാത്ത് സർവ്വകലാശാലയുടെ വിസി ആയിരുന്നു പ്രൊഫ ശാസ്ത്രി.

Fact Check: രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ബിജെപിയിൽ ചേർന്നോ?: വാസ്തവം അറിയുക
അമൽ ഈ പ്രചരണം വ്യാജമാണ് എന്ന് പറഞ്ഞു

Fact Check: ദുബായിലെ ദുഃഖ വെള്ളിയാഴ്ച ഘോഷയാത്ര യാഥാർഥ്യം അറിയുക
ദുബായിലെ ദുഃഖവെള്ളിയാഴ്ച ഘോഷയാത്രയുടെ വിഡിയോയല്ലിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. ഗ്വാട്ടിമാലയിലെ ആന്റിഗ്വയിൽ നടക്കുന്ന സെമാന സാന്താ ആചരണമാണ് വിഡിയോയിൽ ഉള്ളത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.