Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ആഭ്യന്തര മന്ത്രി അമിത് ഷായെ ആക്രമിക്കുന്ന ഒരു കുരങ്ങിന്റെ വീഡിയോ.
എഐ ഉപയോഗിച്ച് AI-സൃഷ്ടിച്ച വീഡിയോയാണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കുരങ്ങൻ ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.
“ഒരു കുരങ്ങൻ നൂറുകണക്കിന് സുരക്ഷാ ക്രമീകരണങ്ങൾ നശിപ്പിക്കുകയും ആഭ്യന്തരമന്ത്രി അമിത് ഷായെ ആക്രമിക്കുകയും ചെയ്തു,”എന്നാണ് പോസ്റ്റിന്റെ വിവരണം.

ഇവിടെ വായിക്കുക:പൊതു വിദ്യാലയത്തിൽ ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിച്ചിട്ടില്ല
വൈറൽ വീഡിയോയെക്കുറിച്ച് കൂടുതലറിയാൻ, അതിലെ ചില പ്രധാന ഫ്രെയിമുകൾ ഉപയോഗിച്ച് ഞങ്ങൾ ഇന്റർനെറ്റിൽ ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ, വൈറൽ വീഡിയോയുടെ ആദ്യ ഫ്രെയിമുമായി പൊരുത്തപ്പെടുന്ന 2019 ജൂൺ 1 ലെ ഒരു ഫോട്ടോയും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു.
അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോൾ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടിലാണ് ഫോട്ടോ ഞങ്ങൾ കണ്ടത്. ഈ വാർത്താ റിപ്പോർട്ടിൽ ഒരിടത്തും ആ ദിവസം ഒരു കുരങ്ങൻ അമിത് ഷായെ ആക്രമിച്ചതായി പരാമർശിക്കുന്നില്ല.

വൈറൽ വീഡിയോയിലും ഇന്ത്യൻ എക്സ്പ്രസ് അപ്ലോഡ് ചെയ്ത ഫോട്ടോയിലും ഉള്ളതുപോലെ, പോലീസും സഫാരി വസ്ത്രങ്ങളിൽ ചില ഉദ്യോഗസ്ഥരും അമിത് ഷായെ വളഞ്ഞിരിക്കുന്നത് നമുക്ക് കാണാൻ കഴിയും.
വൈറലായ വീഡിയോ പരിശോധിച്ചപ്പോൾ, ചില ഫ്രെയിമുകളിൽ, ഇടതുവശത്ത് നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ ഒരു മൊബൈൽ ഫോൺ ഞങ്ങൾ കണ്ടു. അതെ മൊബൈൽ ഫോൺ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിലെ ഫോട്ടോയിലും ഉണ്ട്.


എന്നാൽ മറ്റൊരു കീ ഫ്രെയിം എത്തുമ്പോൾ ഈ മൊബൈ ഫോൺ അപ്രത്യക്ഷമാകുന്നതായി ഞങ്ങൾ ശ്രദ്ധിച്ചു.

കൂടാതെ, കുരങ്ങൻ അമിത് ഷായ്ക്ക് മേൽ വീഴുമ്പോൾ ചുറ്റുമുള്ള ആരും കുറച്ചുനേരം പ്രതികരിക്കുന്നില്ലെന്നും ഞങ്ങൾ കണ്ടെത്തി.

ഞങ്ങൾ വീഡിയോയുടെ ചില കീ ഫ്രെയിമുകൾ വിവിധ ഐഐ ഡിറ്റക്ഷൻ ടൂളുകളിൽ പരിശോധിച്ചു. ഒരു കീ ഫ്രെയിം പരിശോധിച്ചപ്പോൾ, ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ് വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത്.

ഫേക്ക് ഇമേജ് ഡിറ്റക്ടർ ടൂൾ ഇതേ കീ ഫ്രെയിം കമ്പ്യൂട്ടർ സൃഷ്ടിച്ചതോ പരിഷ്കരിച്ചതോ പോലെ തോന്നിക്കുന്നുവെന്ന് കണ്ടെത്തി.

തുടർന്ന് ഞങ്ങൾ മറ്റൊരു കീ ഫ്രെയിം എഐ ഓർ നോട്ട് എന്ന എഐ ഇമേജ് ഡിറ്റക്ഷൻ ടൂളിൽ പരിശോധിച്ചു. അപ്പോൾ ചിത്രം ഡീപ്ഫേക്ക് ഉള്ളടക്കം ആവാനാണ് സാധ്യതയെന്ന് കണ്ടെത്തി.

ആഭ്യന്തരമന്ത്രി അമിത് ഷായെ ഒരു കുരങ്ങൻ ആക്രമിച്ചു എന്ന അവകാശവാദവുമായി പങ്കിടുന്ന വീഡിയോ എഐ വഴി സൃഷ്ടിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഇവിടെ വായിക്കുക: ലൗ ജിഹാദിൽ അകപ്പെട്ട ഒരു ഹിന്ദു പെണ്ണിന്റെ അവസ്ഥ എന്ന അവകാശപ്പെടുന്ന വീഡിയോയുടെ വാസ്തവം ഇതാണ്
Sources
News report by Indian Express on June 1,2019
AI or Not tool
WasitAI Website
FakeImageDetector tool
Sabloo Thomas
August 29, 2025
Sabloo Thomas
August 13, 2025
Sabloo Thomas
July 8, 2025