Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പൊതു വിദ്യാലയത്തിൽ ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിക്കുന്നു.
വീഡിയോ ഒരു അൺഎയ്ഡഡ് സ്കൂളിൽ നിന്ന്.
പൊതു വിദ്യാലയത്തിൽ ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിക്കുന്നുവെന്ന് അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ഒരു പൊതു വിദ്യാലയത്തിൽ ഹജ്ജിന് പോയി ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിക്കുന്നു. സ്കൂൾ അങ്കണത്തിൽ ഉംറ അനുഷ്ഠിക്കാനുള്ള വേദി ഒരുക്കി ഹജ്ജ് തീർത്ഥാടകരുടെ വേഷ വിധാനത്തിൽ കുട്ടികളെ ഒരുക്കി അവരെ കൊണ്ട് ഉംറ അനുഷ്ഠാനം പരിശീലിപ്പിക്കുക എന്ന്,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
“ഇത് എന്റെ മകന്റെ സ്കൂളിൽ നടന്ന ഒരു ഇവന്റ് ആണ്. ഇതിനർത്ഥം അവർ ഉംറ ചെയ്തു എന്നോ ഹജ്ജ് ചെയ്തെന്നോ അല്ല,” എന്ന് വിഡിയോയിൽ സൂപ്പർഇമ്പോസ് ചെയ്തിട്ടുണ്ട്.

ചില പോസ്റ്റുകൾ ഒരു സ്കൂളിൽ ഗണപതി ഹോമം നടത്തിയതിന് സർക്കാർ എടുത്ത് നടപടിയെ കുറിച്ചുള്ള സൂചനയും ഉണ്ട്.
കോഴിക്കോട് നെടുമണ്ണൂര് സ്കൂളിൽ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയ സംഭവമാണ് ഇവിടെ സൂചിപ്പിക്കുന്നത്, എന്നാൽ അത് സർക്കാർ ഗ്രാന്റ് ലഭിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ ആയിരുന്നു.

പൊതു വിദ്യാലയം എന്നാൽ എല്ലാ കുട്ടികൾക്കും സൗജന്യമായി വിദ്യാഭ്യാസം നൽകുന്ന സർക്കാർ സഹായമുള്ള വിദ്യാലയമാണ്. ഇത്തരം വിദ്യാലയങ്ങൾ പ്രാഥമിക വിദ്യാഭ്യാസം മുതൽ ഹയർ സെക്കൻഡറി തലം വരെ സൗജന്യമായി വിദ്യാഭ്യാസം നൽകുന്നു. പൊതുവിദ്യാലയങ്ങൾ സാധാരണയായി നികുതി പണമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സാധാരണ സർക്കാർ വിദ്യാലയങ്ങളെയും സർക്കാർ സഹായം പറ്റുന്ന എയ്ഡഡ് വിദ്യാലയങ്ങളെയുമാണ് പൊതു വിദ്യാലയം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.
ഇവിടെ വായിക്കുക: ലൗ ജിഹാദിൽ അകപ്പെട്ട ഒരു ഹിന്ദു പെണ്ണിന്റെ അവസ്ഥ എന്ന അവകാശപ്പെടുന്ന വീഡിയോയുടെ വാസ്തവം ഇതാണ്
ഞങ്ങൾ വീഡിയോ InVid ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. എന്നിട്ട് ഒരു റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ജൂൺ 3, 2025ൽ എബിഎസ് ഗ്ലോബൽ സ്കൂൾ അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ കൊടുത്തിരുന്ന ഇതേ വീഡിയോയുടെ കൂടുതൽ ദൈർഘ്യമുള്ള പതിപ്പ് കിട്ടി.

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ഇത് പൊതു വിദ്യാലയം അല്ലെന്ന് അവരുടെ വെബ്സെറ്റിൽ നിന്നും മനസ്സിലായി. എബിഎസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂൾ ആണിതെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നത്. കാസർകോട് തൃക്കരിപ്പൂരിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

സ്കൂളിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും, ഇത് ഒരു സ്വകാര്യ അൺഎയ്ഡഡ് സ്ഥാപനമാണ് എന്നും സർക്കാർ ഐദ് വാങ്ങുന്ന സ്കൂൾ അല്ലെന്നും അവർ അറിയിച്ചു.
“ഞങ്ങളുടെ സ്കൂൾ ഇസ്ലാമിക്ക് മൂല്യങ്ങളിൽ അതിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടികളിൽ ഒന്നിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്,” സ്കൂൾ ഓഫീസിൽ നിന്നും അറിയിച്ചു.
“ഇസ്ലാമിക്ക് മൂല്യങ്ങളിൽ അതിഷ്ഠിതമായ പരിപാടികൾ മുമ്പും സ്കൂളിൽ നടത്തിയിട്ടുണ്ട്. ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം,” സ്കൂൾ ഓഫീസിൽ നിന്നും ഞങ്ങളോട് പറഞ്ഞു.
പൊതു വിദ്യാലയത്തിൽ ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള ആചാരം പഠിപ്പിക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് ഇതിൽ നിന്നും സ്ഥിരീകരിച്ചു.
ഇവിടെ വായിക്കുക:ഇറാന് പിടികൂടിയ സയണിസ്റ്റ് ചാരന്മാരാണോ ഇത്?
ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു സ്വകാര്യ അൺഎയ്ഡഡ് സ്കൂളിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Istagram post by abs_global_school on June 3,2025
About Us section in ABS Global School website
Telephone conversation with the office of ABS Global School
Sabloo Thomas
August 30, 2025
Sabloo Thomas
August 2, 2025
Tanujit Das
July 31, 2025