Friday, December 20, 2024
Friday, December 20, 2024

HomeFact CheckNews  Fact Check: മേക്കപ്പിന്റെ സഹായത്തോടെ വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നതാണോയിത്? 

  Fact Check: മേക്കപ്പിന്റെ സഹായത്തോടെ വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നതാണോയിത്? 

Authors

Sabloo Thomas
Sabloo Thomas

Claim: മേക്കപ്പിന്റെ സഹായത്തോടെ പാലസ്തീനുക്കാർ  വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നു. തങ്ങളെ ഇരകളായി ചിത്രീകരിക്കാനും കുറ്റം ഇസ്രായേലിന്റെ മേൽ ചുമത്താനുമാണിത്.
Fact: മേക്കപ്പ് ആർട്ടിസ്റ്റ് മറിയം സലാ 2017-ൽ ഫ്രഞ്ച് ചാരിറ്റി സ്ഥാപനമായ ഡോക്‌ടേഴ്‌സ് ഓഫ് ദ വേൾഡിന്റെ ഒരു മെഡിക്കൽ  പരിശീലനത്തിൽ സഹായം നൽകുന്നതാണ് വീഡിയോയിൽ. ഈ വൈറൽ വീഡിയോയ്‌ക്ക് ഇസ്രായേൽ-പാലസ്തീൻ സംഘർഷവുമായി ഒരു ബന്ധവുമില്ല.

“ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ പാവം മുസ്ലിങ്ങളുടെ വീഡിയോ എടുക്കും മുന്നേയുള്ള തയ്യാറെടുപ്പാണ്.” എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

“എന്താണ് ഈ വീഡിയോ എന്നു അറിയാമോ. ഒന്ന് കാണണം. ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ പാവം മുസ്ലിങ്ങളുടെ വീഡിയോ എടുക്കും മുന്നേയുള്ള തയ്യാറെടുപ്പാണ്.ഇ ങ്ങനെയാണ് ഇവർ victim card കളിക്കുന്നത്. ഇങ്ങനെയാണ് ഇവർ വർഷാവർഷം സഹതാപ തരംഗം ഉണ്ടാക്കി ഒരു വർഷം കഴിയാനുള്ള പണം സമ്പാദിക്കുന്നത്. അല്ലാതെ ഇത് ഒരു ജിഹാദും അവകാശ സ്ഥാപനവും അല്ല. ആണും പെണ്ണും ഒക്കെ കണക്കാണ്. ഇതാണോ ഇവരുടെ പുസ്തകം പഠിപ്പിക്കുന്നത്. ഇതിലും ഭേദം തെണ്ടുന്നതല്ലേ. അടുത്ത വർഷത്തെ ഓസ്‌കാറിന് കൊടുക്കാം,” എന്നാണ് വീഡിയോയോടൊപ്പമുള്ള വിവരണം പറയുന്നത്.
Shibu Aanikulangara എന്ന ഐഡിയിൽ നിന്നുള്ള റീൽസിന് ഞങ്ങൾ കാണും വരെ 585 പേര് ഷെയർ ചെയ്തിരുന്നു.

Shibu Aanikulangara's Post
Shibu Aanikulangara’ Post

സന്തോഷ്.പി വാളൂക്കാരൻ എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് 126 പേർ ഷെയർ ചെയ്തിട്ടുണ്ട്.

സന്തോഷ്.പി വാളൂക്കാരൻ's Post
സന്തോഷ്.പി വാളൂക്കാരൻ’s post

 ഇവിടെ വായിക്കുക:Fact Check: ഇസ്രായേലി കുട്ടിയുടെ ‘വ്യാജ മരണം’ കാണിക്കുന്ന വീഡിയോയല്ലിത്  

Fact Check/Verification

 വൈറൽ വീഡിയോയുടെ പിന്നിലെ വസ്തുത അറിയാൻ, ഞങ്ങൾ Yandex റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ വൈറൽ വീഡിയോയുള്ള നിരവധി വെബ് ലിങ്കുകളും YouTube ലിങ്കുകളും ഞങ്ങൾ കാണാനിടയായി. 2019 ഫെബ്രുവരി 14-ന് പ്രസിദ്ധീകരിച്ച ഹീബ്രു ഭാഷയിലുള്ള അത്തരത്തിലുള്ള ഒരു വീഡിയോ ലിങ്ക് കിട്ടി. അതിൽ നിന്നും , വീഡിയോ അടുത്തിടെയുള്ളതല്ലെന്നും വളരെക്കാലമായി ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട് എന്നും മനസ്സിലാക്കി

 video by l Love Israel

“പാലിവുഡ് തിരശ്ശീലയ്ക്ക് പിന്നിലെ കാഴ്ചകൾ, ലോകത്തിലെ ഡോക്ടർമാർ. വ്യാജ ഇരകളാൽ ലോകത്തെ ഞെട്ടിപ്പിക്കാനും സംഭാവനകൾ സ്വീകരിക്കാനും ഇസ്രായേൽ വളരെ മോശമാണെന്ന് കാണിക്കാനും പാലസ്തീനികൾ മേക്കപ്പ് ഉപയോഗിച്ച് മുറിവുകളും ഗുരുതരമായ പരിക്കുകളും രക്തവും എങ്ങനെ വ്യാജമായി ഉണ്ടാക്കുന്നുവെന്ന് കാണുക. അടുത്ത തവണ ഗാസയിൽ നിന്ന് ഞെട്ടിക്കുന്ന പരിക്കുകൾ കാണുമ്പോൾ ഒന്നുകൂടി ചിന്തിക്കൂ, സത്യം പങ്കിടൂ,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

ഈ വീഡിയോയിൽ നിന്ന് ഞങ്ങൾക്ക് ഒരു ഫുൾ ഫ്രെയിം സ്‌ക്രീൻ ഗ്രാബ് ലഭിച്ചു. അത് ഉപയോഗിച്ച് ഞങ്ങൾ മറ്റൊരു Googleലും Yandexലും റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. ഈ പ്രക്രിയയ്ക്കിടെ, വീഡിയോയുടെ യഥാർത്ഥ ഉറവിടം TRT വേൾഡ് എന്ന ഒരു യൂട്യൂബ് ചാനലാണെന്ന് ഞങ്ങൾ കണ്ടെത്തി.

ആ ചാനൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നു, “ഗാസ മുനമ്പിൽ അധികം സിനിമാ നിർമ്മാണങ്ങളൊന്നുമില്ല. എന്നാൽ മേക്കപ്പ് ആർട്ടിസ്റ്റ് മറിയം സലായെ അവളുടെ സ്വപ്നത്തെ പിന്തുടരുന്നതിൽ നിന്ന് അത് തടഞ്ഞില്ല. പരമ്പരാഗതമായി പുരുഷൻമാർ നടത്തുന്ന ഒരു ബിസിനസ്സിലേക്ക് അവൾ കടക്കുന്നു. പാലസ്തീൻ സിനിമകൾക്കായി വ്യാജ ചോര ഉണ്ടാക്കാൻ അവൾ സ്വയം പഠിപ്പിച്ചു.


ടിആർടി വേൾഡിന്റെ വീഡിയോയിലെ കമന്ററി പ്രകാരം, ഫ്രഞ്ച് ചാരിറ്റിയായ ഡോക്‌ടേഴ്‌സ് ഓഫ് ദി വേൾഡിന്റെ ഒരു പ്രോജക്റ്റിൽ പങ്കെടുക്കുന്ന അഭിനേതാക്കൾ വ്യാജ പരിക്കുകൾ അനുകരിക്കുന്നതാണ് വീഡിയോയിൽ. (www.medecinsdumonde.org/en).

 Youtube post published by TRT World 

മേക്കപ്പ് ആർട്ടിസ്റ്റ് മറിയം സലായുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നിരീക്ഷിച്ചപ്പോൾ, കൈകൾ, കാലുകൾ, മുഖങ്ങൾ, വിരലുകൾ എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന മേക്കപ്പ് ഡിസൈനുകളുടെ ഒരു പരമ്പര ഞങ്ങൾ കണ്ടെത്തി. ഈ കലാപരമായ സൃഷ്ടികൾ പലപ്പോഴും വിവിധതരം പരിക്കുകളെ കുറിച്ചായിരുന്നു.


വീഡിയോയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ന്യൂസ്‌ചെക്കർ സലായെ  സമീപിച്ചു. “ഈ വീഡിയോയെക്കുറിച്ചുള്ള അവകാശവാദങ്ങൾ ശരിയല്ല. മാത്രമല്ല ഫൂട്ടേജ് യഥാർത്ഥത്തിൽ പഴയതാണ്. നിങ്ങൾ കാണുന്നത് SFX മേക്കപ്പ് എന്നാണ് അറിയപ്പെടുന്ന ഒരു പ്രത്യേക ഇഫക്റ്റ് മേക്കപ്പ് ടെക്നിക്കാണ്. ഒരു മെഡിക്കൽ സിമുലേഷൻ ടൂൾ എന്ന നിലയിലാണ് ഇത് സൃഷ്ടിച്ചത്. മെഡിസിൻ പഠനം സുഗമമാക്കുന്നതിന് ഞങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സംഘം ഡോക്ടർമാരുമായി സഹകരിക്കുന്നു. പ്രത്യേകിച്ച് യുദ്ധത്തിലും അടിയന്തിര സാഹചര്യങ്ങളിലും,” സലാ വ്യക്തമാക്കി.

ഇവിടെ വായിക്കുക:Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്‌ട്രേലിയ പുറത്തിറക്കിയോ?

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ വൈറലായ വീഡിയോ അടുത്തിടെയുള്ളതല്ലെന്നും 2017 മുതൽ ഇന്റർനെറ്റിൽ ലഭ്യമാണെന്നും മനസ്സിലായി. ഫ്രഞ്ച് ചാരിറ്റി സംഘടനയായ ഡോക്‌ടേഴ്‌സ് ഓഫ് ദി വേൾഡിന്റെ ഒരു മെഡിക്കൽ പരിശീലന പരിശീലനവുമായി ബന്ധപ്പെട്ടതാണ് വീഡിയോ. അവരുമായി സഹകരിച്ച  പാലസ്തീനിൽ നിന്നുള്ള വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പ്രവർത്തനമാണ് വിഡിയോയിൽ.

Result: False

ഇവിടെ വായിക്കുക:Fact Check: ചന്ദനക്കുറിയിട്ട വിഎസ്: പടം എഡിറ്റഡാണ്

Sources
Conversation with the Artist in the video Mariam Salah
 Youtube post published by TRT World, dated March 2, 2017
Report published by l Love Israel, dated February 14, 2019
 Report published by Keep.me, dated 21 May, 2021

ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Sabloo Thomas
Sabloo Thomas

Most Popular