Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: മഹാലക്ഷ്മി വധക്കേസിലെ പ്രതി ഇസ്ലാം വിശ്വാസി ആയ അഷറഫ്.
Fact: മഹാലക്ഷ്മി കേസിലെ പ്രതി മുക്തി രഞ്ജൻ റോയിയാണ്.
മഹാലക്ഷ്മി വധക്കേസിലെ പ്രതി ഇസ്ലാം വിശ്വാസി ആയ അഷറഫ് ആണെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ഞങ്ങളുടെ വാട്ട്സ്ആപ്പിൽ ടിപ്പ്ലൈനിൽ ഒരാൾ പോസ്റ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് മെസ്സേജ് ചെയ്തിരുന്നു.
“ഈ ഫ്രിഡ്ജിൽ മുപ്പത് കഷ്ണങ്ങൾ ആയി ഇരിക്കുന്നവളുടെ പേര് മഹാലക്ഷ്മി.. ബാംഗ്ലൂരിൽ ഒരു മാളിൽ ജീവനക്കാരി ആണ്..ഭർത്താവിനെയും, കുട്ടിയേയും വിട്ട് ഇവൾ,ഇസ്ലാം വിശ്വാസി ആയ അഷറഫ് എന്ന ആൾക്കൊപ്പം താമസിക്കാൻ പോയി..എന്നാൽ അഷറഫ് അവളെ വീട്ടിൽ കൊണ്ട് പോകാതെ, ഒരു റൂം മാത്രം ഉള്ള വീട് വാടകക്ക് എടുത്തു താമസിപ്പിച്ചു.,” എന്ന് പോസ്റ്റ് പറയുന്നു.
“തന്നെ അഷറഫിന്റെ വീട്ടിലേക് കൊണ്ട് പോണം എന്നുള്ള മഹാലക്ഷ്മിയുടെ നിർബന്ധം രണ്ട് പേരും തമ്മിലുള്ള കലഹത്തിലേക്ക് എത്തുകയും,ചെയ്തതോടെ കാമുകനായ അഷറഫ്ഇവളെ കൊന്ന് വെട്ടി മുറിച്ച് ഫ്രിഡ്ജിൽ ആക്കുകയായിരുന്നു…സമീപവാസികൾ ദുർഗന്ധം പരക്കുന്നതായി പോലീസ് സ്റ്റേഷനിൽ അറിയിച്ചതോടെ പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ ആണ് നടുക്കുന്ന കൊലപാതകം പുറംലോകം അറിയുന്നത്… ഇരയെ തേടി, ലൗ ജിഹാദ് മായി അഷറഫ് മാർ കറങ്ങി നടക്കുന്നു.. പെൺകുട്ടികൾ, വീട്ടമ്മമാർ സൂക്ഷിക്കുക….. സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം,” പോസ്റ്റ് തുടരുന്നു.
ഇവിടെ വായിക്കുക:Fact Check: യുഎസ് വിമാനത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരല്ല
സെപ്റ്റംബർ 26, 2024ലെ എഎൻഐയുടെ പോസ്റ്റ് മഹാലക്ഷ്മി കേസ് എന്ന വിവരണം നൽകിയിട്ടുള്ള പോസ്റ്റിൽ ഒഡിഷയിലെ എസ്പി ഭദ്രക്, വരുൺ ഗുണ്ടുപള്ളി ഉദ്ദരിച്ചു കൊണ്ട് ഇപ്രകാരം പറയുന്നു, “ബെംഗളൂരു പോലീസിലെ ഒരു സംഘം അവിടെ ഒരു സ്ത്രീയുടെ കൊലപാതകം അന്വേഷിക്കാൻ ഇവിടെ എത്തിയിരുന്നു, പ്രധാന പ്രതി ഭദ്രകിൽ നിന്നുള്ള ആളാണെന്ന് സംഘം പറഞ്ഞു. പ്രതിയെ പിടികൂടുന്നതിന് മുമ്പ്, പ്രതി മുക്തി രഞ്ജൻ തൂങ്ങിമരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പ്രതിയുടെ കുടുംബത്തിന് കൈമാറി. ഞങ്ങൾ ബാംഗ്ലൂർ പോലീസുമായി സഹകരിക്കുന്നു. കൊലപാതകം നടത്തിയതായി അദ്ദേഹം സമ്മതിച്ചതായി പറയുന്ന ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.”
സെപ്റ്റംബർ 25 2024ലെ മറ്റൊരു എഎൻഐയുടെ എക്സ് പോസ്റ്റ് പറയുന്നത്,മഹാലക്ഷ്മി കേസിലെ പ്രതി മുക്തി രഞ്ജൻ റോയി തുങ്ങി മരിച്ചതായി ഒഡിഷ പോലീസ് അറിയുച്ചുവെന്ന് ഡിസിപി സെൻട്രൽ-ബെംഗളൂരു, ശേഖർ എച്ച് തെക്കണ്ണവർ അറിയിച്ചുവെന്നാണ്.
മഹാലക്ഷ്മി കേസിലെ പ്രതി മുക്തി രഞ്ജൻ റോയി തുങ്ങി മരിച്ചതായി ഇന്ത്യ ടുഡെ സെപ്റ്റംബർ 25 2024്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാലക്ഷ്മി കേസിലെ പ്രതി മുക്തി രഞ്ജൻ റോയിയാണ് മുസ്ലിമായ അഷറഫ് അല്ല.
ഇവിടെ വായിക്കുക:Fact Check: കോഴിക്കോട് കാണപ്പെട്ട മഞ്ഞ് വീഴ്ച ഡിജിറ്റൽ നിർമ്മിതമാണ്
Sources
X Post of ANI on September 26,2024
X Post of ANI on September 25,2024
News Report by India Today on September 25,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.