Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ്.
Fact
ഈ സന്ദേശത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്‌ധർ.
കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ് എന്ന പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ പേരിൽ ഈ സന്ദേശം പ്രചരിക്കുന്നുണ്ട്.
കാസർഗോഡ് ജില്ലയിലെ കയ്യൂർ, ചെറിയക്കര, ഞണ്ടാടി, മയ്യൽ നിവാസികൾക്ക് ആയുസ്സ് കൂടുന്നു,” എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം ഒരു പോസ്റ്റിന്റെ വിവരങ്ങൾ താഴെ ചേർക്കുന്നു.
“ലോകത്തിന്റെ മറ്റെല്ലാ കോണുകളെയും അപേക്ഷിച്ച് മണ്ണ്, കാലാവസ്ഥ, ജലം, എന്നിവയുടെ സ്വാധീനം കാരണം കാസർഗോഡ് ജില്ലയിലെ കയ്യൂർ ചീമേനി പഞ്ചായത്തിലെ മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് 100 വയസ്സിനു മുകളിൽ ജീവിക്കാന്‍ ശരീര അവയവങ്ങള്‍ ശക്തമാവും എന്ന് ശാസ്ത്രജ്ഞർ പുതിയ ഗവേഷണത്തിൽ കണ്ടെത്തി,” എന്നും പോസ്റ്റ് പറയുന്നു.
“മണ്ണിലെ ധാതുക്കൾ മനുഷ്യജീവിതത്തിൽ പുത്തൻ ആവേശം നിറയ്ക്കുന്നു. ശരീരത്തിനാവശ്യമായ എല്ലാ ധാതുക്കളും കാസർഗോഡ് ജില്ലയിലെ കയ്യൂർ, ഞണ്ടാടി, പാലോത്, മയ്യൽ എന്നീ ഭാഗങ്ങളിലെ വെള്ളത്തിൽ ആനുപാതികമായി അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യശരീരത്തെ അകാല വാർദ്ധക്യം തടയുകയും ദീർഘകാലം ചെറുപ്പമായി നിലനിർത്തുകയും ചെയ്യുന്നു,” പോസ്റ്റ് തുടരുന്നു.
“ഈ പ്രദേശങ്ങളിലെ കാലാവസ്ഥ പോലെ ലോകത്തിന്റെ ഒരു കോണിലും കാലാവസ്ഥയില്ല. ഇവിടുത്തെ കാലാവസ്ഥ മനുഷ്യന്റെ എല്ലുകളേയും ശ്വാസകോശങ്ങളേയും എപ്പോഴും ബലപ്പെടുത്തുന്നു. ശരീരത്തിലുടനീളം വേഗത്തിൽ പ്രചരിക്കുന്ന ഹൃദയരക്തത്തെ നേർത്തതാക്കുന്നു. മരുന്നില്ലാതെ രണ്ടുമാസം ഇവിടേ താമസിച്ചാൽ ക്ഷയരോഗം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ മാറ്റാനുള്ള കഴിവ് ഇവിടത്തെ കാലാവസ്ഥയ്ക്കുണ്ട്,” പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.
“ശുദ്ധമായ ഓക്സിജൻ ഇവിടെ കാണപ്പെടുന്നു. ഇത് മനുഷ്യ ശരീരത്തെ എല്ലാ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു. വിദേശികൾക്കും ഇവിടെ താമസിക്കാൻ ആഗ്രഹമുണ്ട്. കഴിഞ്ഞ വർഷം ഈ പ്രത്യേകതൾ അറിഞ്ഞു കാസർഗോഡ് ജില്ലയിലെ കയ്യൂർ, ഞണ്ടാടി, പാലൊതു, മയ്യൽ എന്നിവിടങ്ങളിൽ വന്നുപോയ വിദേശികളുടെ എണ്ണം വളരെയേറെയാണ്. മൂന്നാലു മാസത്തോളം ഇവിടെ താമസിച്ച, ഈ വിദേശികൾ മറ്റൊരു സ്ഥലവും സന്ദർശിക്കാതെ കയ്യൂർ ചീമേനി പഞ്ചായത്തിലെ പലഭാഗങ്ങളിൽ അന്തിയുറങ്ങി അവർ വിശ്രമിക്കുകയായിരുന്നു,” പോസ്റ്റ് അവകാശപ്പെടുന്നു.
“ചെറിയ അസുഖങ്ങൾ പോലുമില്ലാതെ വിദേശത്തേക്ക് മടങ്ങി. ഒരു വർഷത്തിൽ ആറുമാസം തുടർച്ചയായി ഇവിടങ്ങളിൽതങ്ങുന്നത് ഒരാളുടെ ശരാശരി പ്രായം വർദ്ധിപ്പിക്കുകയും പല രോഗങ്ങളിൽ നിന്നും മുക്തി നേടുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.” പോസ്റ്റ് പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.
“ബിബിസി ന്യൂസ്, ഇന്റർനാഷണൽ ഡെസ്ക്, ന്യൂ ഡൽഹിയ്ക്ക് കടപ്പാട് രേഖപ്പെടുത്തിയാണ്,” പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഞങ്ങൾ പരിശോധിച്ചപ്പോൾ, ഫേസ്ബുക്കിലും പോസ്റ്റ് വൈറലാണ്. കോട്ടയം ജില്ലയിലെ എരുമേലി സൗത്ത് പാമ്പാവാലി, മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്,കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, കോട്ടയം ജില്ലയിലെ കുഴിമറ്റം,ഇടുക്കി ജില്ലയിലെ മാവടി, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തുടങ്ങി പലസ്ഥലങ്ങളുടെ പേരിലും പോസ്റ്റ് ഫേസ്ബുക്കിലുണ്ട്.
ഇവിടെ വായിക്കുക:Fact Check: മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടമല്ലിത്
Fact Check/Verification
ഏത് ശാസ്ത്രജ്ഞരാണ് പഠനം നടത്തിയതെന്നോ, എന്ത് പഠനമെന്നോ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടില്ല. അന്താരഷ്ട്ര മാധ്യമമായ ബി.ബി.സിയോ ദേശീയ മാധ്യമമായ എൻ.ഡി.ടി.വിയോ നൽകിയ വാർത്ത എന്ന് പോസ്റ്റുകളിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരം ഒരു വാർത്ത ഈ മാധ്യമങ്ങൾ ഒന്നും നൽകിയത്തായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്താനായില്ല.
അത് കൊണ്ട് തന്നെ ഈ പോസ്റ്റിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. മുൻപ് പാലക്കാടിന്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്നത് പോലെ ഒരു സന്ദേശം ഇംഗ്ലീഷിൽ 2023 ജൂലൈയിൽ പ്രചരിച്ചിരുന്നു.
ഇതേ സന്ദേശം ട്രോൾ പട്ടാഴി എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നും കൊല്ലം ജില്ലയിലെ പട്ടാഴി നിവാസികൾക്ക് പ്രായം കൂടുന്നു എന്ന പേരിൽ ഓഗസ്റ്റ് 4,2023ൽ ഷെയർ ചെയ്യപ്പെടുന്നതും ഞങ്ങൾ കണ്ടു.
കോഴിക്കോട് ചില സ്ഥലങ്ങളുടെ പേരിൽ ഈ സന്ദേശം പ്രചരിച്ചപ്പോൾ, അത് വ്യാജമാണെന്ന് വ്യക്തമാക്കി ഇടിവി ഭാരത് ഓഗസ്സ് 1,2023ൽ ഒരു വാർത്ത കൊടുത്തതും ഞങ്ങൾ കണ്ടു. കൊല്ലം ജില്ലയിലെ അഞ്ചൽ, ചടയമംഗലം, ഇട്ടിവാ, കടയ്ക്കൽ പഞ്ചായത്തുകളുടെ പേരിൽ ഇതേ പ്രചരണം നടന്നപ്പോൾ ഇത് വ്യാജമാണെന്ന് അവിടെ താമസിക്കുന്ന ഡോക്ടർ വിശാഖ് കടക്കൽ ഓഗസ്സ് 4,2023ൽ യൂട്യൂബിൽ വ്യക്തമാക്കിയിരുന്നു.
അതിൽ നിന്നെല്ലാം പ്രചരണം പഴയതാണ് എന്ന് മനസ്സിലായി. ഞങ്ങൾ തുടർന്ന് കേരളമാണോ ലോകത്തിലെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള പ്രദേശം എന്ന് കണ്ടെത്താൻ ഒരു ശ്രമം നടത്തി. അപ്പോൾ ഏറ്റവും ആയുർദൈർഘ്യമുള്ള പ്രദേശങ്ങളെ അടയാളപ്പെടുത്തിയ ബ്ലൂ സോണിനെ കുറിച്ച് മനസ്സിലാക്കി.
ലോകമെമ്പാടുമുള്ള ആയുർദൈർഘ്യം കൂടിയ അഞ്ച് ബ്ലൂ സോണുകൾ ഉണ്ടെന്ന് മനസ്സിലാക്കി അവ താഴെ കൊടുക്കുന്നു: ഒകിനാവ, ജപ്പാൻ, ഇക്കാരിയ, ഗ്രീസ്, ലോമ ലിൻഡ, കാലിഫോർണിയ, യുഎസ്എ, സാർഡിനിയ, ഇറ്റലി, നിക്കോയ, കോസ്റ്റാറിക്ക. അവയെ കുറിച്ച് യുഎസ് സർക്കാരിന്റെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ വെബ്‌സൈറ്റിൽ വിവരിക്കുന്നുണ്ട്.
“ആയുസ്സിൻ്റെ 20% മാത്രമേ നമ്മുടെ ജീനുകളാൽ നിർണ്ണയിക്കപ്പെടുന്നുള്ളൂ, എന്നാൽ ബാക്കി 80% നമ്മുടെ ജീവിതരീതിയാണ് നിർണ്ണയിക്കുന്നതെന്ന് ഡാനിഷ് ട്വിൻ സ്റ്റഡി കണ്ടെത്തി. 2004-ൽ, ബ്ലൂ സോൺസ് എൽഎൽസിയുടെ സിഇഒ ഡാൻ ബ്യൂട്ടനർ, ദീർഘായുസ്സിലേക്ക് നയിക്കുന്ന ജീവിത ശൈലിയുടെയും പരിസ്ഥിതിയുടെയും പ്രത്യേക വശങ്ങൾ കണ്ടെത്തുന്നതിന് തീരുമാനിച്ചു,.”
“നാഷണൽ ജിയോഗ്രാഫിക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ് എന്നിവയുമായി സഹകരിച്ച്, ഡാനും സംഘവും, ജനസംഖ്യാപരമായി സ്ഥിരീകരിച്ചതും ഭൂമിശാസ്ത്രപരമായി നിർവചിക്കപ്പെട്ടതുമായ 5 പ്രദേശങ്ങൾ കണ്ടെത്തി (ലോമ ലിൻഡ, സിഎ, യുഎസ്എ; നിക്കോയ, കോസ്റ്റാറിക്ക; സാർഡിനിയ, ഇറ്റലി; ഇക്കാരിയ, ഗ്രീസ്, ഒകിനാവ),” ലേഖനം തുടരുന്നു.” എപ്പിഡെമിയോളജിക്കൽ ഡാറ്റ, സ്ഥിതിവിവരക്കണക്കുകൾ, ജനന സർട്ടിഫിക്കറ്റുകൾ, മറ്റ് ഗവേഷണങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഈ 5 മേഖലകൾ കണ്ടെത്തിയത്. ഈ പ്രദേശങ്ങളെ ബ്ലൂ സോണുകൾ എന്ന് വിളിക്കുന്നു,” ലേഖനം പറയുന്നു. അതിൽ നിന്നും ലോകത്തിലെ ഏറ്റവും ആയുർദൈർഘ്യമുള്ള പ്രദേശങ്ങളിൽ ഒന്നല്ല കേരളം എന്ന് മനസിലാക്കാം.
തുടർന്ന് ഞങ്ങൾ കാലാവസ്ഥ ശാസ്ത്രജ്ഞനായ രാജീവൻ എരികുളവുമായി ബന്ധപ്പെട്ടു. “കേരളത്തിലെ കാലാവസ്ഥയും ആയുർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ഒരു പഠനവും തന്റെ അറിവിൽ നടന്നിട്ടില്ലെന്ന്,” അദ്ദേഹം സ്ഥീരീകരിച്ചു.”പോരെങ്കിൽ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയിലെന്നും,” അദ്ദേഹം കൂടിചേർത്തു.
“കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന്,” പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോക്ടർ പുന്നൻ കുര്യൻ വേങ്കടത്ത് പറഞ്ഞു.
“കേരളത്തിലെ ആയുർദൈർഘ്യത്തിന് കാരണം ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ജനങ്ങളിൽ ഉള്ള ഉയർന്ന അവബോധമാണ്. കേരളത്തിലെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളും അതിന് കാരണമാണ്. രാജ ഭരണകാലം മുതൽ തന്നെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ സർക്കാരുകൾ ശ്രദ്ധ ചെലുത്തിയിരുന്നു,” ഐഎംഎ മുൻ സ്റ്റേറ്റ് പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു പറഞ്ഞു.
“കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകളും ആരോഗ്യ രംഗത്തിന് കാര്യമായ പരിഗണന നൽകുന്നുണ്ട്”,ഐഎംഎ മുൻ സ്റ്റേറ്റ് പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു പറഞ്ഞു.
Conclusion
കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തീർത്തും അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: False
Sources
Details about Blue Zone from the Website of the National Library of Medicine
Telephone conversation with Rajeevan Erikkulam, Meteorologist
Telephone conversation with Dr. Punnen Kurian Venkadathu, Environmental Scientist
Telephone Conversation with Dr Sulphi Nuhu,Past President, IMA Kerala Chapter
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.