Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തിരുപ്പരങ്കുണ്ട്രം മലയിൽ ദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധി നടപ്പിലാക്കാത്ത ജില്ലാ കളക്ടറെ ജഡ്ജി ശാസിക്കുന്ന ദൃശ്യമാണിത്.
വൈറലാകുന്ന വീഡിയോ മദ്രാസ് ഹൈക്കോടതിയുടേതല്ല. ഇത് 2022-ൽ പാറ്റ്ന ഹൈക്കോടതി ജസ്റ്റിസ് പിബി ബജന്ത്രി ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കോടതിയലക്ഷ്യക്കേസിൽ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ്.
തിരുപ്പരങ്കുണ്ട്രം മുരുക ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കാൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധി നടപ്പിലാക്കാത്ത ജില്ലാ കളക്ടറെ ജഡ്ജി ശാസിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Claim Post:
https://www.facebook.com/reel/2298107633996228

ഇവിടെ വായിക്കുക: പുടിൻ വിമാനത്തിൽ ഭഗവദ്ഗീത വായിക്കുന്നുവെന്ന് അവകാശപ്പെടുന്ന വൈറൽ ഫോട്ടോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്
വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ദൃശ്യങ്ങളുടെ മുകളിലായി “പാറ്റ്ന ഹൈക്കോടതി” എന്ന എഴുത്ത് കാണപ്പെടുന്നു.
കൂടാതെ, കോടതിയിൽ സംസാരിക്കുന്ന ഉദ്യോഗസ്ഥൻ ഹിന്ദി ഭാഷ ഉപയോഗിക്കുന്നതും വ്യക്തമാണ്. ഇത് മദ്രാസ് ഹൈക്കോടതി ദൃശ്യമല്ലിതെന്ന സൂചന നൽകുന്നു.

വീഡിയോയുടെ കീ-ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ,
2022 ഒക്ടോബർ 14-ന് Mayur Mogre എന്ന യൂട്യൂബ് ചാനലിൽ
പാറ്റ്ന ഹൈക്കോടതി വീഡിയോ എന്ന പേരിൽ ഇതേ ദൃശ്യങ്ങൾ പങ്കുവച്ചതായി കണ്ടെത്തി.
YouTube (Mayur Mogre):
https://www.youtube.com/watch?v=6QrQQnupRQ4&lc=Ugwq28KhYJsHrMFmwnZ4AaABAg

ഇതേ സംഭവത്തിന്റെ ദൈർഘ്യമേറിയ പതിപ്പ്
2022 ഓഗസ്റ്റ് 4-ന് Law Chakra എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീഡിയോയുടെ അടിക്കുറിപ്പിൽ, കോടതിയലക്ഷ്യത്തിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പട്ന ഹൈക്കോടതി ജസ്റ്റിസ് പിബി ബജന്ത്രി ചോദ്യം ചെയ്യുന്നു.” എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
YouTube (Law Chakra):
https://www.youtube.com/watch?v=Y8IVfw0Pnlo

വീഡിയോയിൽ,കൃഷി സലഹ്കാർ നിയമനവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പിലാക്കാത്തതിനെ കുറിച്ചാണ് ചോദിക്കുന്നത്.
“സർക്കാർ ഉത്തരവാണോ കോടതി ഉത്തരവാണോ പ്രധാന്യം?”
എന്ന ചോദ്യത്തിന്, “സർക്കാർ നിർദേശത്തിനായി കാത്തിരിക്കുകയായിരുന്നു” എന്നാണ് ഉദ്യോഗസ്ഥൻ മറുപടി നൽകുന്നത്. ഇത് രേഖപ്പെടുത്തണോ എന്ന ജസ്റ്റിസിന്റെ ചോദ്യത്തിന്, ജില്ലാ മജിസ്ട്രേറ്റിനൊപ്പമുള്ള അഭിഭാഷകൻ ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ, വൈറൽ വീഡിയോയിൽ കാണുന്ന സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് News Stump എന്ന മാധ്യമം 2022 ഓഗസ്റ്റ് 8-ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
റിപ്പോർട്ടിൽ, സംഭവം പാറ്റ്ന ഹൈക്കോടതിയിൽ നടന്നതാണെന്നും, റോഹ്താസ് ജില്ലാ മജിസ്ട്രേറ്റ് ധർമേന്ദ്ര കുമാറിനെയാണ് ജസ്റ്റിസ് പിബി ബജന്ത്രി ചോദ്യം ചെയ്തതെന്നും വ്യക്തമാക്കുന്നു.
ഈ കേസിൽ, റോഹ്താസ് ഡിഎം ധർമേന്ദ്ര കുമാർ തന്റെ ഔദ്യോഗിക കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായും,
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അവഗണിച്ചതായും കോടതി കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിന് 25,000 രൂപ പിഴ ചുമത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
News Stump (August 8, 2022):
https://newsstump.com/when-dm-rohtas-dharmendra-kumar-was-reprimanded-by-the-patna-high-court-he-got-hooked/

തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മുരുകൻ ക്ഷേത്രമാണ് തിരുപ്പരങ്കുണ്ട്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
ദക്ഷിണേന്ത്യയിലെ മുരുകന്റെ ആറുപടൈ വീടുകളിൽ ആദ്യത്തേതാണ് ഈ ക്ഷേത്രം.ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്:
https://thiruparankundrammurugan.hrce.tn.gov.in/
2025 ഡിസംബർ 1-ന്, മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ കാർത്തിക ദീപം ദീപത്തൂൺ എന്ന ശിലാസ്തംഭത്തിൽ കൊളുത്താമെന്ന് ഉത്തരവിട്ടിരുന്നു.
The News Minute (Dec 1, 2025):
https://www.thenewsminute.com/tamil-nadu/madras-hc-allows-lighting-of-karthigai-deepam-near-thiruparankundram-hill-dargah

മധുരയിലെ തിരുപ്പരങ്കുണ്ട്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജിആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ അനുമതി തേടി 100-ലധികം പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ നോട്ടീസ് നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്, തിരുപ്പരങ്കുണ്ട്രം ദീപം വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ സമീപകാലത്തേതും ഇപ്പോഴും തുടരുന്നതുമായ വിഷയമാണെന്ന് വ്യക്തമാക്കുന്നു.
News18 Malayalam (December 10, 2025):
https://malayalam.news18.com/news/explained/why-are-100-opposition-mps-moving-to-impeach-madras-high-court-judge-justice-gr-swaminathan-gh-rv-aa-ws-l-754457.html
തിരുപ്പരങ്കുണ്ട്രം മലയിൽ ദീപം തെളിയിക്കൽ വിഷയത്തിൽ ജില്ലാ കളക്ടറെ മദ്രാസ് ഹൈക്കോടതി ശാസിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.
വീഡിയോ 2022-ൽ പാറ്റ്ന ഹൈക്കോടതിയിൽ നടന്ന, മറ്റൊരു കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ടതാണ്.
FAQ
1. വൈറൽ വീഡിയോ മദ്രാസ് ഹൈക്കോടതിയുടേതാണോ?
അല്ല. വീഡിയോ പാറ്റ്ന ഹൈക്കോടതിയിൽ 2022-ൽ നടന്ന സംഭവത്തിന്റെതാണ്.
2. വീഡിയോയിൽ കാണുന്ന ജഡ്ജി ആരാണ്?
പാറ്റ്ന ഹൈക്കോടതി ജസ്റ്റിസ് പിബി ബജന്ത്രിയാണ്.
3. വീഡിയോ തിരുപ്പരങ്കുണ്ട്രം ദീപം കേസുമായി ബന്ധമുള്ളതാണോ?
ഇല്ല. വീഡിയോക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ല.
4. തിരുപ്പരങ്കുണ്ട്രം കാർത്തിക ദീപം വിഷയത്തിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടിട്ടുണ്ടോ?
ഉണ്ട്. എന്നാൽ ആ ഇടപെടൽ സമീപകാലത്തേതാണ്.
5. എന്തുകൊണ്ടാണ് ഈ വീഡിയോ വ്യാജമെന്ന് ഉറപ്പിച്ചത്?
വീഡിയോയിലെ ദൃശ്യ സൂചനകൾ, പഴയ യൂട്യൂബ് അപ്ലോഡുകൾ, കോടതി പശ്ചാത്തലം എന്നിവ പരിശോധിച്ചാണ് സ്ഥിരീകരിച്ചത്.
Sources
YouTube – Mayur Mogre, October 14, 2022
YouTube – Law Chakra, August 4, 2022
News report-The News Minute, December 1, 2025
News report-News18 Malayalam – December 10, 2025
Thiruparankundram Murugan Temple Official Website
Sabloo Thomas
September 17, 2024
Sabloo Thomas
August 7, 2025
Sabloo Thomas
April 8, 2025