Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
കേരളത്തിൽ ഇടതു തരംഗമെന്ന് മനോരമ ന്യൂസ് എക്സിറ്റ് പോൾ.
Fact
യുഡിഎഫ് 16 മുതല്‍ 18 സീറ്റു വരെ നേടൂമെന്നാണ് മനോരമ എക്സിറ്റ് പോൾ.
കേരളത്തിൽ ഇടതു തരംഗമെന്ന് മനോരമ എക്സിറ്റ് പോൾ പറഞ്ഞതായി ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. “യുഡിഎഫിനു 2 മുതൽ 4 സീറ്റു വരെ; എൽഡിഎഫിനു 16 – 18; താമര വിരിയില്ല. കേരളത്തിൽ ശക്തമായ ഇടതു തരംഗമെന്ന് മനോരമ എക്സിറ്റ് പോൾ,” എന്ന വിവരണത്തോടൊയാണ് പോസ്റ്റ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വന്ന പശ്ചാത്തലത്തിലാണ് പ്രചരണം. കഴിഞ്ഞ തവണത്തെ 19 സീറ്റ് എന്ന നേട്ടത്തിൽ നിന്നു യുഡിഎഫ് അൽപം പിന്നോട്ടു പോകും. ബിജെപി അക്കൗണ്ട് തുറക്കും. ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ല. എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് സീറ്റ് ഉറപ്പാണെന്നു പ്രവചിക്കുന്നുണ്ട് എന്നതാണ് ഇത്തവണ ശ്രദ്ധേയം. 3 സീറ്റുകൾ വരെ കിട്ടാമെന്നു വരെ പറയുന്നവരുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂൺ 4, 2024-ന് നടക്കുന്ന സാഹചര്യത്തിലാണ് ഈ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുന്നത്. എന്നാൽ എക്സിറ്റ് പോൾ വിശ്വസനീയമല്ലെന്നാണ് സിപിഎം പറയുന്നത്.
ഇവിടെ വായിക്കുക:Fact Check:’പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്
ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, ജൂൺ 2 ,2024ന് എക്സിൽ (X) പോസ്റ്റ് ചെയ്ത മനോരമ എക്സിറ്റ് പോൾ ഫലങ്ങളുടെ ന്യൂസ്‌കാർഡ് കിട്ടി. ഈ കാർഡ് പ്രകാരം, “യു.ഡി.എഫിനു 16 മുതല്‍ 18 സീറ്റു വരെ; എല്‍ഡിഎഫിനു 2 – 4 എന്നിങ്ങനെയാണ് സീറ്റ് നില.” “ബിജെപിയ്ക്ക് സീറ്റ് കിട്ടില്ല,” എന്നും കാർഡ് പറയുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന കാർഡ് പോലെ യഥാക്രമം പ്രതിപക്ഷ നേതാവ് വീഡി സതീശൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരുടെ ഫോട്ടോ ഒറിജിനൽ കാർഡിലുമുണ്ട്. ‘ManoramaNews VMR Exit Poll 2024’ എന്നും രണ്ട് കാർഡിലും രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇതാണ് കേരളചിത്രം’ എന്ന് വലിയ ഫോണ്ടിൽ രണ്ട് കാർഡിലും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ നിന്നും മനോരമ എക്സിറ്റ് പോളിന്റെ ഒറിജിനൽ കാർഡ് എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന കാർഡ് നിർമ്മിച്ചത് എന്ന് മനസ്സിലായി.
മനോരമ ന്യൂസ് എക്സിൽ (X) പോസ്റ്റ് ചെയ്ത അതേ കാർഡ്, ജൂൺ 2, 2024ന് അവരുടെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ മനോരമ ന്യൂസിന്റെ വെബ്‌സൈറ്റും പരിശോധിച്ചു. ജൂൺ 2, 2024ന് അവരുടെ വെബ്‌സൈറ്റിൽ എക്സിറ്റ് പോൾ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“രണ്ടുമുതല്‍ നാലുവരെ സീറ്റുകള്‍ക്കാണ് സാധ്യത. നേരിയ ഭൂരിപക്ഷത്തിലെങ്കിലും കൂടുതല്‍ വിജയസാധ്യത വടകര, പാലക്കാട് മണ്ഡലങ്ങളിലാണ്. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് എക്സിറ്റ് പോളില്‍ യുഡിഎഫ് ഉറപ്പിക്കുന്നത്,” എക്സിറ്റ് പോൾ പറയുന്നു.
“മാവേലിക്കരയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് കൊടിക്കുന്നില്‍ കരകയറുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി വോട്ടുവിഹിതത്തില്‍ വ്യത്യാസം 1.6 % മാത്രമെന്നാണ് പ്രവചനം.വടകരയിലെ തീപാറിയ പോരാട്ടത്തില്‍ നേരിയ മേല്‍ക്കൈയോടെ കെ.കെ.ശൈലജ ജയിക്കും. ഷാഫി പറമ്പിലുമായി വോട്ടുവ്യത്യാസം 1.91 % മാത്രം,” എക്സിറ്റ് പോൾ കൂട്ടിച്ചേർക്കുന്നു.
“പാലക്കാട് എ.വിജയരാഘവന്‍ 1.14 വോട്ടുവിഹിതത്തിന്‍റെ വ്യത്യാസത്തില്‍ വി.കെ.ശ്രീകണ്ഠനെ മറികടക്കുമെന്നാണ് എക്സിറ്റ് പോള്‍ വിലയിരുത്തല്‍. കണ്ണൂരിലെയും ആലത്തൂരിലെയും പൊരിഞ്ഞപോരില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമെത്തും. കെ.സുധാകരനും എം.വി.ജയരാജനും വോട്ടുവിഹിതം 42 ശതമാനം വീതം,” എന്നും എക്സിറ്റ് പോൾ വ്യക്തമാക്കുന്നു.
“ആലത്തൂരില്‍ കെ.രാധാകൃഷ്ണനും രമ്യ ഹരിദാസും 41 ശതമാനം വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഈ മണ്ഡലങ്ങള്‍ ഇരുപക്ഷത്തേക്കും മറിയാനുള്ള സാധ്യത കണക്കിലെടുത്താല്‍ യു.ഡി.എഫ് 18 വരെയും എല്‍ഡിഎഫ് നാലുവരെയും സീറ്റുകള്‍ നേടിയേക്കാം,സംസ്ഥാനത്താകെ വോട്ടുവിഹിതം ഇങ്ങനെ: യുഡിഎഫ് 42.46%, എല്‍ഡിഎഫ് 35.09 %, എന്‍ഡിഎ 18.64%,” എക്സിറ്റ് പോൾ പ്രവചിക്കുന്നു.
ഇവിടെ വായിക്കുക:Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്
യു.ഡി.എഫ് 16 മുതല്‍ 18 സീറ്റു വരെ നേടൂമെന്നാണ് മനോരമ എക്സിറ്റ് പോൾ പറയുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
ഇവിടെ വായിക്കുക: Fact Check: തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനല്ല പോലീസ് പരിശോധന
Sources
X Post by Manorama News on June 2,2024
Facebook post by Manorama News on June 2,2024
News report by Manorama News on June 2,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
April 17, 2025
Raushan Thakur
April 11, 2025
Sabloo Thomas
March 25, 2025