Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ആലപ്പുഴയില്‍ 12 കാരിയെ പീഡിപ്പിച്ച ആളെ പെണ്‍കുട്ടിയുടെ സഹോദരന് മര്‍ദ്ദിക്കുന്ന ദൃശ്യം.
കാമുകിയെ പീഡിപ്പിച്ച ആളെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ച സംഭവമാണിത്.
“ആലപ്പുഴയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചവനെ സഹോദരൻ നടുറോഡിൽ കുത്തി വീഴ്ത്തി ചേട്ടൻ,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. റോഡിലിട്ട് ഒരു യുവാവിനെ മറ്റൊരാള്‍ കത്തി ഉപയോഗിച്ച് കുത്തുന്നതും കുത്തേറ്റയാളെ വലിച്ചിഴച്ച് കൊണ്ട് പോകുന്ന വഴി അസഭ്യം വിളിക്കുന്നതുമാണ് വീഡിയോയിൽ.

ഇവിടെ വായിക്കുക: സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി ₹699 സമ്മാനമായി നൽകുന്നില്ല
ഞങ്ങൾ ഈ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ഓഗസ്റ്റ് 1, 2025ന്, മാതൃഭൂമിയിൽ “പെൺകുട്ടിയുടെപേരിൽ യുവാക്കൾ നഗരമധ്യത്തിൽ ഏറ്റുമുട്ടി; വ്യാജ അക്കൗണ്ടുണ്ടാക്കി വിളിച്ചുവരുത്തി കുത്തി,” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ ഈ വീഡിയോയിലെ ഒരു കീ ഫ്രെയിം ഫോട്ടോയായി കൊടുത്തിട്ടുണ്ടെന്ന് കണ്ടെത്തി.
“നഗരത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം യുവാക്കൾ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. കണ്ണൂർ താഴെചൊവ്വയിൽ റിയാസി (25)നാണ് കുത്തേറ്റത്,” എന്ന് വാർത്ത പറയുന്നു.
“കാലിനും പിൻഭാഗത്തും തുടയിടുക്കുകളിലുമായി ഏഴു കുത്തുകളുണ്ട്. തിരുവനന്തപുരം വഞ്ചിയൂർ വടക്കേചമ്പടിയിൽ വീട്ടിൽ വിഷ്ണുലാൽ (25), കല്ലയം ശിവാലയം വീട്ടിൽ സിബി (23) എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു,” വാർത്ത തുടരുന്നു.
വൈകീട്ട് ആറുമണിയോടെയായിരുന്നു നഗരമധ്യത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ ഏറ്റുമുട്ടിയത്. ഇരുവർക്കും അടുപ്പമുള്ള പെൺകുട്ടിയെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
“ഇതുൾപ്പെടെയുള്ള മറ്റിടപാടുകൾ അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി,” വാർത്ത തുടർന്ന് പറയുന്നു.
വാർത്തയിൽ പീഡനത്തിനെ കുറിച്ച് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടുപ്പമുള്ള പെൺകുട്ടിയെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു, എന്ന് വാർത്തയിൽ പറയുന്നു.
“സാമൂഹികമാധ്യമത്തിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി റിയാസിനെ വിളിച്ചുവരുത്തുകയായിരുന്നു. റിയാസ് സുഹൃത്തിനൊപ്പമാണ് ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ റിയാസ് തന്നെ സിനിമയ്ക്ക് പറഞ്ഞയച്ചു. തുടർന്ന്, സ്റ്റാൻഡിലെത്തുമ്പോഴാണ് തിരുവനന്തപുരം സ്വദേശികൾ ആക്രമിച്ചത്. പോലീസും ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും ഇടപെട്ട് പിടിച്ചുമാറ്റി. പരിക്കേറ്റ റിയാസിനെ ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്,” വാർത്ത പറയുന്നു.
വാർത്തയിൽ ഒരിടത്തും പീഡനത്തെ കുറിച്ച ഒരു പരാമർശവുമില്ല.

ഓഗസ്റ്റ് 4, 2025ൽ, മനോരമൺലൈൻ പ്രസീദ്ധീകരിച്ച റിപ്പോർട്ടിലും ഈ വീഡിയോയിലെ ഒരു കീ ഫ്രെയിം ഫോട്ടോയായി കൊടുത്തിട്ടുണ്ട്. “പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ചത് ദീർഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പൊലീസ്,” എന്ന് വാർത്ത പറയുന്നു.
“കണ്ണൂർ സ്വദേശി റിയാസ് പ്രതികളിലൊരാളായ തിരുവനപുരം പറമുകൾ ശിവാലയം സിബിയുടെ കാമുകിയായ പത്തൊൻപതുകാരിയെ ഊട്ടിയിൽ വച്ച് പീഡിപ്പിച്ചതിലുള്ള പ്രതികാരമാണ് കത്തിക്കുത്തിൽ കലാശിതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. ഈയുവതിയുടെ പേരിൽ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ച് ആലപ്പുഴയിലേക്കു വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു,” വാർത്ത തുടർന്ന് പറയുന്നു.
“ഊട്ടിയിൽ വിദ്യാർഥിയായ യുവതിയുടെ മാല അവിടെ വെച്ചു നഷ്ടപ്പെട്ടു. റിയാസ് ഊട്ടിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ പെൺകുട്ടി എന്തോ തിരയുന്നത് കണ്ട് വിവരം അന്വേഷിച്ചു. മാല നഷ്ടമായതാണെന്ന് അറിഞ്ഞപ്പോൾ, തനിക്ക് ഒരു മാല കിട്ടിയിട്ടുണ്ടെന്നും ഒരു കടയിൽ ഏൽപിച്ചുവെന്നും അവിടെ നിന്ന് വാങ്ങിത്തരാം എന്നും പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ചു. ഇക്കാര്യം പെൺകുട്ടി സിബിയോട് പറഞ്ഞു. അന്നുമുതൽ സിബി റിയാസിനെ തേടി നടക്കുകയായിരുന്നു. കണ്ണൂരിൽ പല തവണ എത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായില്ല,” റിപ്പോർട്ട് പറയുന്നു.

ഇവിടെ വായിക്കുക: ബംഗ്ലാദേശിൽ സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ ആക്രമിച്ചതിന്റെ വീഡിയോ ലൗ ജിഹാദ് എന്ന പേരിൽ പ്രചരിക്കുന്നു
12 വയസ്സുകാരിയെ പീഡിപ്പിച്ച ആളെ സഹോദരൻ മർദ്ദിക്കുന്നുവെന്ന് പേരിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News report by Mathrubhumi on August 1,2025
News report by Manoramaonline on August 4,2025
Facebook Post by State Police Media Centre on August 4,2025