Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സ്വാതന്ത്ര്യദിന സമ്മാനമായി എല്ലാവർക്കും 699 രൂപ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദി.
പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
“ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദിയിൽ നിന്ന് ഓരോ ഇന്ത്യക്കാരനും ₹699 സമ്മാനമായി ലഭിക്കുന്നു,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
“ഇപ്പോൾ ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സമ്മാനത്തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കൂ,” എന്നവകാശവാദത്തോടെ ഒരു ലിങ്കും പോസ്റ്റിനൊപ്പം ഉണ്ട്.

വായിക്കുക:ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചപ്പോൾ സർക്കാർ അമിത തുക ചിലവാക്കി എന്ന പ്രചരണത്തിലെ വാസ്തവം എന്താണ്?
ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സൈറ്റ് പരിശോധിച്ചു. അത്തരം ഒരു പ്രഖ്യാപനവും കണ്ടില്ല. പോരെങ്കിൽ അത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമായിരുന്നു. എന്നാൽ അത്തരം റിപ്പോർട്ടുകളും കീ വേർഡ് സെർച്ചിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
പോരെങ്കിൽ പോസ്റ്റിനൊപ്പമുള്ള ഈ ലിങ്ക് റിസ്കി ആണെന്നാണ്, mcafee എന്ന ആന്റി വൈറസ് സോഫ്റ്റ്വെയർ പറഞ്ഞത് ഇങ്ങനെയാണ്.

win-rewardds-4-you.live എന്ന് അവസാനിക്കുന്ന ഒരു വെബ്സൈറ്റിന്റെ ലിങ്കാണ് പോസ്ടിനൊപ്പം കൊടുത്തിട്ടുള്ളത്. ഗവർമെന്റ് വെബ്സൈറ്റിന്റെ അഡ്രസില്‍ ‘.gov.in’ എന്നാണ് സാധാരണ കാണുക. എന്നാൽ ഇവിടെ അഡ്രസ്സിൽ ‘.gov.in’ എന്നില്ല. അത് കൊണ്ട് തന്നെ ഈ വെബ്സൈറ്റ് വ്യാജമാണ് എന്ന് സംശയം തോന്നി. പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി.
ഞങ്ങൾ സ്കാം ഡിറ്റക്റ്റർ സോഫ്റ്റ്വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. സ്കാം ഡിറ്റക്റ്ററിൻ്റെ അൽഗോരിതം ഈ ബിസിനസ്സിന് ഇനിപ്പറയുന്ന റാങ്ക് നൽകുന്നു: 18.7/100.
ഈ വെബ്സൈറ്റിനെ കുറിച്ച് സ്കാം ഡിറ്റക്റ്റർ പറയുന്നത് ഇതാണ്: “win-rewardds-4-you.live നിയമാനുസൃതമാണോ? ഞങ്ങളുടെ ചാർട്ടിലെ കുറഞ്ഞ ട്രസ്റ്റ് സ്കോറുകളിൽ ഒന്നാണിത്. win-rewardds-4-you.live ഒരു സ്കാം ആണോ എന്നും ഉയർന്ന അപകടസാധ്യതയുള്ള ആക്റ്റിവിറ്റി ഉണ്ടോ എന്നും പരിശോധിച്ചപ്പോൾ അത്തരം സാദ്ധ്യതകൾ പ്രകടിപ്പിക്കുന്ന 53 ശക്തമായ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലായി.
“സ്കാം ഡിറ്റക്റ്റർ വെബ്സൈറ്റ് വാലിഡേറ്റർ പ്ലാറ്റ്ഫോമിലെ ഏറ്റവും കുറഞ്ഞ ട്രസ്റ്റ് സ്കോറുകളിലൊന്നാണ് win-rewardds-4-you.live നൽകിയത്: 18.7.”
“ഫിഷിംഗ്, സ്പാമിംഗ്,വിശ്വാസയോഗ്യമല്ല, പുതിയതായി ഉണ്ടാക്കിയതാണ്, സംശയാസ്പദമായ മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള അൽഗോരിതം ഈ വെബ്സൈറ്റിൽ കണ്ടെത്തി. ഈ വെബ്സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്കാം ഡിറ്റക്റ്റർ കൂട്ടിച്ചേർത്തു.

വൈറല്‍ പോസ്റ്റിട്ട ഐഡിയുടെ പ്രൊഫൈലിൽ കാണുന്ന പടം PhonePe യുടേതാണ്. എന്നാല്‍ ഇതിന്റെ പ്രൊഫൈല്‍ നെയിം ‘Today’s Gift 2‘ എന്നാണ് കൊടുത്തിരിക്കുന്നത്. PhonePe എന്നല്ല. പോസ്റ്റിൽ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ win-rewardds-4-you.live എന്ന വെബ്സൈറ്റിലേക്കാണ് പോയത്.
ഞങ്ങള്‍ തുടർന്ന് ഒരു കീ വേര്‍ഡ് സെര്‍ച്ച് നടത്തി. അപ്പോൾ, മറ്റുള്ള വെബ്സൈറ്റുകള്‍ വഴി ഇത്തരം സ്ക്രാച്ച് ആന്റ് വിന് ഓഫറുകള്‍ ഒന്നും തന്നെ ഫോണ്‍പേ നല്‍കുന്നില്ലെന്ന ഒരു വിശദീകരണം, ഫോൺ പേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട് എന്ന് മനസ്സിലായി.

ഇവിടെ വായിക്കുക: ബംഗ്ലാദേശിൽ സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ ആക്രമിച്ചതിന്റെ വീഡിയോ ലൗ ജിഹാദ് എന്ന പേരിൽ പ്രചരിക്കുന്നു
ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദിയിൽ നിന്ന് ഓരോ ഇന്ത്യക്കാരനും ₹ 699 സമ്മാനമായി ലഭിക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
Sources
mcafee anti virus
Scam Detector review
Phone Pay website
Website of PMO
Self Analysis
Vasudha Beri
November 26, 2025
Sabloo Thomas
November 15, 2025
Sabloo Thomas
November 14, 2025