Authors
Claim
ഇറാൻ മിസൈൽ ആക്രമണത്തിൽ നിന്ന് ബെഞ്ചമിൻ നെതന്യാഹു രക്ഷപ്പെടാനായി ഓടുന്ന ദൃശ്യങ്ങൾ.
ഇവിടെ വായിക്കുക: Fact Check: ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന ബൂ൪ഖ ധരിച്ച സ്ത്രീകളല്ലിത്
Fact
ഞങ്ങൾ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. . അത് 2021 ഡിസംബർ 14 ന് നെതന്യാഹുവിൻ്റെ ഔദ്യോഗിക X ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലേക്ക് നയിച്ചു. “നിങ്ങൾക്കായി ഓടുന്നതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്നു.. ഇത് അര മണിക്കൂർ മുമ്പ് നെസെറ്റിലേക്ക് പോവും വഴി എടുത്തതാണ്,” ഹീബ്രുവിലുള്ള പോസ്റ്റിന്റെ വിവർത്തനം പറയുന്നു.
ഇതേ കാര്യം വ്യക്തമാക്കുന്ന 2021 ഡിസംബർ മുതലുള്ള ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. അവ ഇവിടെയും ഇവിടെയും കാണാം. ഒരു നിയമം പാസ്സാക്കാനുള്ള വോട്ടെടുപ്പിന് മുൻപ് ഇസ്രായേൽ പാർലമെൻ്റായ നെസെറ്റിൽ വോട്ടുചെയ്യാൻ അദ്ദേഹം ഇടനാഴികളിലൂടെ ഓടുകയായിരുന്നുവെന്ന് അവ പറയുന്നു.
വൈറലായ വീഡിയോയിലെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വാർത്താ റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
Result: False
ഇവിടെ വായിക്കുക: Fact Check: കെസി വേണുഗോപാൽ രാജി വെച്ചതിനെ തുടർന്ന് രാജസ്ഥാനിൽ ഒഴിവു വന്ന രാജ്യസഭ സീറ്റിൽ കെ സുരേന്ദ്രൻ മത്സരിക്കുന്നുണ്ടോ?
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
X post, Benjamin Netanyahu, December 14, 2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.