Fact Check
Fact Check: വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലിയ്ക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനാണോ ഇത്?
Claim
വാളയാർ ചെക്ക് പോസ്റ്റിലെ ഒരു ഉദ്യോഗസ്ഥന്റെ ഒരു ദിവസത്തെ മാത്രം കൈക്കൂലി കളക്ഷനാണ് എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ്.

ഇവിടെ വായിക്കുക: Fact Check: മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്ക്കൂളാണോയിത്?
Fact
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകൾ ആക്കി. എന്നിട്ട് കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2023 ഓഗസ്റ്റ് ഒന്‍പതിന് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത ലഭിച്ചു.
വാര്‍ത്ത പറയുന്നത് എറണാകുളം സ്വദേശിയായ താനാജി യശ്വന്ത് യാംഗര്‍ എന്ന ആളെ വാളയാര്‍ ചെക്ക് പോസ്റ്റിലെ പതിവ് പരിശോധനയ്ക്കിടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും പിടിച്ചുവെന്നാണ്. കണക്കില്‍പ്പെടാത്ത 24 ലക്ഷം രൂപയാണ് ഇയാളിൽ നിന്നും പിടിച്ചത്.

സമാനമായ വിവരങ്ങളോടെ, ഈ പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന കേരള എക്‌സൈസിന്റെ 2023 ഓഗസ്റ്റ് 12ലെ ട്വീറ്റും ഞങ്ങൾക്ക് ലഭിച്ചു.

കുഴല്‍പ്പണം കടത്തിയതിന് അറസ്റ്റിലായ എറണാകുളം സ്വദേശിയായ താനാജി യശ്വന്ത് യാംഗര്‍ എന്നയാളാണ് വീഡിയോയിൽ ഉള്ളതെന്നും ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനല്ലെന്നും ഇതിൽ നിന്നും മനസ്സിലായി.
Result: False
ഇവിടെ വായിക്കുക: Fact Check: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ പരാതിപ്പെട്ടാനുള്ള നമ്പറാണോ ഇത്?
Sources
News report by Manorama News on August 9, 2023
Tweet by Kerala Excise on August 12, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.