Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വാളയാർ അമ്മ'കോൺഗ്രസ് പ്രചരണത്തിനായി നിലമ്പൂരിലെത്തി.
2024 നവംബറിൽ വാളയാർ നീതി സമരസമിതി നടത്തിയ സത്യാഗ്രഹത്തിലെ ഫോട്ടോ.
‘വാളയാർ അമ്മ’ എന്ന പേരിൽ അറിയപ്പെടുന്ന വാളയാർ പീഡനക്കേസിലെ ഇരകളുടെ മാതാവ് കോൺഗ്രസ്സിന് വേണ്ടി പ്രചരണത്തിന് നിലമ്പൂർ എത്തിയെന്ന് പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വാളയാർ പെൺകുട്ടികളുടെ അമ്മ നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റിൽ ഉള്ളത്.
“കോൺഗ്രസ് പ്രചരണത്തിനായി നിലമ്പൂരിലെത്തിയ വാളയാർ അമ്മയെ സ്വീകരിക്കുന്ന വ്യാജൻ മാതീട്ടം,” എന്ന് മാങ്കൂട്ടത്തിലിനെ പരിഹസിക്കുന്ന തരത്തിലാണ് പോസ്റ്റിലെ വിവരണം.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ പരാമർശം വന്ന സാഹചര്യത്തിലാണ്, കോൺഗ്രസ്സ് വിരുദ്ധ ക്യാമ്പുകളിൽ നിന്നും ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നത്.
“മാതാപിതാക്കള്‍ മക്കളെ മനപ്പൂര്‍വം അവഗണിക്കുകയും തുടര്‍ന്ന് കുട്ടികള്‍ ബലാത്സംഗത്തിനിരയാകുകയും ഉപദ്രവിക്കപ്പെടുകയുമായിരുന്നു. 2016 ഏപ്രിലില്‍ മൂത്ത മകളെ ഒന്നാം പ്രതി ഉപദ്രവിക്കുന്നത് അമ്മ നേരിട്ട് കണ്ടു. രണ്ടാഴ്ചയ്ക്ക് ശേഷം ഇയാള്‍ വീണ്ടും മകളെ ദുരുപയോഗം ചെയ്യുന്നത് അച്ഛനും കണ്ടു. എന്നിട്ടും മൂത്ത മകള്‍ക്കെതിരെയുള്ള ഒന്നാം പ്രതിയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല. മാത്രവുമല്ല, പ്രതിയുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്തു,” സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

ഇവിടെ വായിക്കുക:കോഴിക്കോട് ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ച ദൃശ്യങ്ങൾ അല്ലിത്
ഞങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ചിത്രം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ നാഷണൽ ലീഗ് പോരാളികൾ എന്ന പ്രൊഫൈലിൽ നിന്നും ജനുവരി 11, 2025ൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.
“സ്റ്റാർട്ട് ക്യാമറ ആക്ഷൻ. ചിത്രം: മാങ്ങാണ്ടി വാളയാർ കേസിലെ പ്രതിയോടൊപ്പം,” എന്ന വിവരണത്തോടെയായിരുന്നു പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിലിനെ കളിയാക്കി കൊണ്ടുള്ള ഈ പോസ്റ്റ് നിലമ്പൂർ ഇലക്ഷന്റെ പശ്ചാത്തലത്തിലല്ല എന്ന് വ്യക്തം.

തുടർന്നുള്ള തിരച്ചിലിൽ, നവംബർ 5, 2024ൽ വാളയാർ പീഡനക്കേസിലെ ഇരകളുടെ അമ്മ Walayar Bhagyavathi അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. വാളയാർ കുഞ്ഞുങ്ങൾക്ക് നീതി എന്ന മുദ്രാവാക്യം ഉയർത്തി വാളയാർ നീതി സമരസമിതി നടത്തിയ സത്യാഗ്രഹ പന്തൽ അന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചപ്പോൾ ഉള്ള പടമാണിതെന്ന് മനസ്സിലായി.
വാളയാർ അമ്മക്ക് എന്നും ഒപ്പമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതായി പോസ്റ്റിൽ പറയുന്നുണ്ട്.

ഇവിടെ വായിക്കുക:ഹജ്ജ് തീർത്ഥാടകർക്ക് സമ്മാനങ്ങൾ അടങ്ങുന്ന ബാഗുകൾ നൽകിയതാരാണ്? ഒരു അന്വേഷണം
വാളയാർ കുഞ്ഞുങ്ങൾക്ക് നീതി എന്ന മുദ്രാവാക്യം ഉയർത്തി വാളയാർ നീതി സമരസമിതി നടത്തിയ സത്യാഗ്രഹ പന്തൽ അന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചപ്പോൾ ഉള്ള പടമാണ് വാളയാർ പീഡനക്കേസിലെ ഇരകളുടെ മാതാവ് കോൺഗ്രസ്സിന് വേണ്ടി പ്രചരണത്തിന് നിലമ്പൂർ എത്തിയെന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Sources
Post by Walayar Bhagyavathi on November 5,2024
Post by National League Poralikal on January 11,2025
Sabloo Thomas
November 29, 2025
Sabloo Thomas
November 22, 2025
Sabloo Thomas
September 19, 2025