Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
മൊസാദിൻ്റെ ഹെഡ് കോട്ടേഴ്സ് കത്തിയമരുന്നു.
ഹൈദരാബാദിലെ അങ്കുര ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം.
“ഇസ്രയേൽ മൊസാദിൻ്റെ ഹെഡ് കോട്ടേഴ്സ് കത്തിയമരുന്നു,” എന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“തെൽ അവീവിലുള്ള ഇസ്രായേലിന്റെ മൊസാദ് ആസ്ഥാനം യെമൻ ആക്രമിച്ചു,” എന്ന് വിഡിയോയ്ക്കുള്ളിൽ ഇംഗ്ലീഷിൽ സൂപ്പർഇമ്പോസ് ചെയ്തു കൊടുത്തിട്ടുമുണ്ട്.

കഴിഞ്ഞ ഞായറാഴ്ച (ഏപ്രിൽ 27, 2025) യെമനിലെ ഹൂത്തി വിമതർ ഇസ്രായേലിന് നേരെ മിസൈൽ തൊടുത്തുവെന്നാണ് വാർത്താ റിപ്പോർട്ടുകൾ. എന്നിരുന്നാലും, തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുമ്പ് മിസൈൽ തടഞ്ഞതായി ഇസ്രായേൽ അവകാശപ്പെട്ടതായും റിപോർട്ടുകൾ പറയുന്നു. ഈ റിപ്പോർട്ടിൽ ഒരിടത്തും മൊസാദിൻ്റെ ഹെഡ് കോട്ടേഴ്സ് കത്തിയമരുന്നതിനെ കുറിച്ച് പരമാർശമില്ല.
അത് കൊണ്ട് തന്നെ ഈ വീഡിയോ പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഇവിടെ വായിക്കുക:പെഹൽഗാമിലെ അക്രമത്തിന് പിന്നിലെ തീവ്രവാദിയെ ചോദ്യം ചെയ്യുന്നു എന്ന വീഡിയോയുടെ വാസ്തവം
വൈറൽ ക്ലിപ്പിൽ നിന്നുള്ള കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ,അത് വൈറൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അതേ കെട്ടിടത്തിന്റെ ഫോട്ടോ ഉൾക്കൊള്ളുന്ന 2023 ഡിസംബർ 23ലെ നവാബ് അബ്രാർ എന്ന ആളുടെ എക്സ് പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു.

“ഹൈദരാബാദിലെ ഗുഡിമൽകാപൂരിലെ #അങ്കുര ആശുപത്രിയിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ തെലങ്കാന ആരോഗ്യമന്ത്രി @ദാമോദർ സിലാരപു ഉത്തരവിട്ടു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
2023 ഡിസംബർ 23ലെ ഡെക്കാൻ ക്രോണിക്കിൾ പത്രവും ഈ ചിത്രം കൊടുത്തിട്ടുണ്ട്. ഹൈദരാബാദ്: മെഹ്ദിപട്ടണത്തിലെ അങ്കുര ആശുപത്രിയിൽ വൻ തീപിടുത്തം എന്നാണ് വാർത്തയുടെ തലക്കെട്ട്.
“അങ്കുര ആശുപത്രിയിൽ തീപിടിത്തം, ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് സംശയിക്കുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല,” എന്നും വാർത്ത പറയുന്നു.

ഹൈദരാബാദിലെ മെഹ്ദിപട്ടണത്തിലെ അങ്കുര ആശുപത്രിയിൽ വൻ തീപിടുത്തത്തെ കുറിച്ചുള്ള വാർത്ത സമയം തെലുങ്ക് അവരുടെ യൂട്യൂബ് ചാനലിൽ 2023 ഡിസംബർ 23ന് കൊടുത്തിരിക്കുന്നതും ഞങ്ങൾ കണ്ടു. സമാനമായ ഒരു വീഡിയോയോടൊപ്പമാണ് ആ വാർത്ത.

“ഹൈദരാബാദിലെ അങ്കുര ആശുപത്രിയിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ട് മൂലമാണ് ടെറസിൽ സ്ഥാപിച്ചിരുന്ന ഔട്ട്ഡോർ ലൈറ്റുകൾക്ക് തീപിടിച്ചതെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു,” എന്ന വിവരണത്തോടെ തീപിടിത്തത്തിന്റെ വീഡിയോ എൻഡിടിവി അവരുടെ ഇൻസ്റ്റാഗ്രാമിൽ 2023 ഡിസംബർ 23ന് കൊടുത്തിട്ടുണ്ട്.

ഇവിടെ വായിക്കുക:പഹൽഗാമിൽ കൊല്ലപ്പെട്ടവരിൽ 15 പേർ മുസ്ലിം പേരുകളുള്ളവരാണോ?
2023-ൽ ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം കാണിക്കുന്ന ഒരു പഴയ വീഡിയോ, മൊസാദ് ആസ്ഥാനത്ത് യെമൻ നടത്തിയ ആക്രമണമാണെന്ന് വ്യാജമായി പ്രചരിപ്പിക്കപ്പെടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Sources
X Post by @nawababrar131 on December 23,2023
News Report by Deccan Chronicle on December 23,2023
YouTube Video by Samayam Telugu on December 23,2023
Instagram Post by NDTV On December 23,2023
Sabloo Thomas
June 28, 2025
Sabloo Thomas
June 23, 2025
Ishwarachandra B G
May 14, 2025