Wednesday, April 16, 2025
മലയാളം

News

Fact Check:കർഷക സമരത്തിൽ നിന്നല്ല മദ്യം വിളമ്പുന്ന വീഡിയോ

Written By Sabloo Thomas
Feb 16, 2024
banner_image

Claim

കർഷക സമരത്തിൽ മദ്യം വിളമ്പി എന്ന ആരോപണവുമായി ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “ഒരു കൂട്ടം വിപ്ലവ #കർഷകർ,വിശപ്പും ദാഹവും കൊണ്ട് വലയുന്നു,സിംഗു അതിർത്തിയിൽ ഇരിക്കുന്നു,”എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

മനോജ് സാരഥി's Post
മനോജ് സാരഥി’s Post

നിലവിലെ കർഷക സമരവുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റുകൾ. 

ഇവിടെ വായിക്കുക: Fact Check: സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്ന സ്ത്രീയുടെ വീഡിയോ പഴയത്

Fact

ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തി, മൂന്ന് കർഷകനിയമങ്ങളും പാസാക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അത് ഇൻ്റർനെറ്റിൽ എത്തിയതായി കണ്ടെത്തി. നിരവധി ഫേസ്ബുക്ക് ഉപയോക്താക്കൾ 2020 ഏപ്രിലിൽ വീഡിയോ പങ്കിട്ടിരുന്നു. ദി ട്രെൻഡിങ് ഇന്ത്യ എന്ന ഫേസ്ബുക്ക് പേജും ജിം ജാൻ ദേ ഷൗക്കീൻ പഞ്ചാബി എന്ന  ഫേസ്ബുക്ക് പേജും ഏപ്രിൽ 11,2020ൽ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.

പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ 2020 സെപ്റ്റംബറിൽ മാത്രമാണ് കേന്ദ്ര സർക്കാർ മൂന്ന് കാർഷിക ബില്ലുകൾ പാസാക്കിയത്. 2020 ജൂണിൽ ഓർഡിനൻസുകളായി അവതരിപ്പിച്ച അവ പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയിൽ പാസാക്കി. 2020 സെപ്തംബർ 27-ന് രാഷ്ട്രപതി അനുമതി നൽകി. ഈ നിയമങ്ങൾ പാസ്സാക്കിയതിന് ശേഷം ആയിരുന്നു കർഷക പ്രക്ഷോഭം തുടങ്ങുന്നത്.

നവംബറിൽ ആ നിയമങ്ങൾ പിൻവലിച്ചു. തുടർന്ന് ഡിസംബർ 9,2021ൽ മിനിമം ഗ്യാരന്റീ വില ഉറപ്പാക്കുക തുടങ്ങിയ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചപ്പോൾ 2020-2021ലെ സമരം അവസാനിച്ചു.

ഇതിൽ നിന്നെല്ലാം 2020-2021ലെ ആദ്യത്തെ കർഷക സമരവുമായോ ഇപ്പോഴത്തെ കർഷക സമരവുമായോ  ഈ വീഡിയോയ്ക്ക് ബന്ധമില്ല എന്ന് മനസ്സിലായി. അവ രണ്ടും ആരംഭിക്കും മുൻപ് തന്നെ ഈ വീഡിയോ വൈറലായിരുന്നു.

Result: False


ഇവിടെ വായിക്കുക: Fact Check: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന  പിണറായി വിജയൻ: വാസ്തവം എന്ത്?

Sources
Facebook post by The Trending India on April 11,2020
Facebook post by Gym Jan De Shaukeen Punjabi on April 11,2020
Press release by PIB on September 20,2020
Report by Livemint on September 27,2020
Report by Economic Times on November 19,2021
Report by Aljazeera on December 9,2021


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,795

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.