Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മദ്യം കിട്ടാത്തതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകർ തമ്മിലടിച്ചു.
വീഡിയോയിൽ കാണുന്നത് മദ്യം കിട്ടാത്തതിന്റെ പേരിൽ നടന്ന സംഘർഷമല്ല. ഇത് രാജസ്ഥാൻ സർവകലാശാലയിൽ ആർഎസ്എസ് പരിപാടിക്കെതിരെ എൻഎസ്യുഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷം ആണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
മദ്യം കിട്ടാത്തതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകർ തമ്മിലടിച്ചുവെന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പോസ്റ്റിന്റെ വിവരണം ഇങ്ങനെ: “സംഘ മൂത്രങ്ങൾ മദ്യം കിട്ടാത്തതിനാൽ തമ്മിലടിച്ചു.”‘സംഘ മൂത്രങ്ങൾ’ അല്ലെങ്കിൽ ‘സംഘ മിത്രങ്ങൾ’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രവർത്തകരെ പരിഹസിക്കാൻ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ +91 9999499044 ലേക്ക് ഒരാൾ ഈ പോസ്റ്റ് ഫാക്ട്ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ട് സന്ദേശം അയച്ചു.
ഇവിടെ വായിക്കുക: ബഹ്റൈനിൽ ഒരു പള്ളിയിൽ അഫ്ഗാൻ–പാക്കിസ്ഥാൻ സംഘർഷം: യാഥാർത്ഥ്യം എന്ത്?
വീഡിയോയുടെ കീഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, കോൺഗ്രസ് നേതാവ് അശോക് ഗെലോത്തിന്റെ സെപ്റ്റംബർ 30, 2025ലെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്തി.
പോസ്റ്റിൽ അദ്ദേഹം എഴുതി:“രാജസ്ഥാൻ സർവകലാശാലയിൽ ആർഎസ്എസ് ആയുധ പൂജാ പരിപാടി നടത്തുന്നത് പ്രതിഷേധാർഹമാണ്. എൻഎസ്യുഐ പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ പോലീസ് ബലപ്രയോഗം നടത്തി. ആർഎസ്എസ് പ്രവർത്തകർ എൻഎസ്യുഐ പ്രവർത്തകരെ ആക്രമിച്ചു.”

വീഡിയോയുടെ ഒരു കീ ഫ്രെയിം ഉൾപ്പെടുന്ന ഒക്ടോബർ 1,2025ലെ അമർ ഉജാലയുടെ റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി.അമർ ഉജാല റിപ്പോർട്ടിൽ ഈ ദൃശ്യങ്ങൾ രാജസ്ഥാൻ സർവകലാശാലയിലെ ആർഎസ്എസ്–എൻഎസ്യുഐ സംഘർഷവുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു.
വാർത്തയിൽ പറയുന്നത്:“ആർഎസ്എസിന്റെ ആയുധ ആരാധന പരിപാടിക്കെതിരായ പ്രതിഷേധത്തിനിടെ എൻഎസ്യുഐ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പന്ത്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.”

ന്യൂസ്9ലൈവിൽ പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോർട്ടിൽ, ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ എൻഎസ്യുഐ പ്രവർത്തകർ ആർഎസ്എസ് പരിപാടിക്കെതിരെ പ്രതിഷേധിച്ചതിനാൽ സംഘർഷമുണ്ടായതാണെന്ന് വ്യക്തമാക്കുന്നു.“വൈസ് ചാൻസലറുടെ വസതി ഘെരാവോ ചെയ്യുകയും ആർഎസ്എസ് പോസ്റ്ററുകൾ കീറുകയും ചെയ്തതിനെത്തുടർന്ന് എൻഎസ്യുഐയും ആർഎസ്എസ് അനുയായികളും തമ്മിൽ സംഘർഷം രൂക്ഷമായി.”

വൈറലായ വീഡിയോയുമായി പ്രചരിച്ച അവകാശവാദം മദ്യം ലഭിക്കാത്തതിനെത്തുടർന്നുള്ള ആർഎസ്എസ് പ്രവർത്തകരുടെ ആഭ്യന്തര തർക്കം എന്ന് തെറ്റായി അവതരിപ്പിച്ചതാണ്.
വസ്തുതയിൽ, സംഭവം രാജസ്ഥാനിലെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ രാഷ്ട്രീയ സംഘടനകളായ ആർഎസ്എസ്, എൻഎസ്യുഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം ആണെന്ന് തെളിയിക്കുന്നു.അതിനാൽ, വീഡിയോയും അതിനോട് ചേർത്ത് പ്രചരിച്ച അവകാശവാദവും തെറ്റാണ്.
വൈറലായ വീഡിയോയിൽ കാണുന്നത് ആർഎസ്എസ് പ്രവർത്തകർ മദ്യം കിട്ടാത്തതിന്റെ പേരിൽ തമ്മിലടിക്കുന്നതല്ല.
യഥാർത്ഥത്തിൽ, അത് രാജസ്ഥാനിലെ സർവകലാശാലയിൽ നടന്ന ആർഎസ്എസ്–എൻഎസ്യുഐ സംഘർഷമാണ്.
FAQ
1. വീഡിയോയിൽ കാണുന്ന സംഘർഷം എവിടെയാണ് നടന്നത്?
രാജസ്ഥാനിലെ ജയ്പൂരിലുള്ള രാജസ്ഥാൻ സർവകലാശാലയിലാണ് സംഭവം നടന്നത്.
2. വീഡിയോയിൽ കാണുന്നത് ആർഎസ്എസ് പ്രവർത്തകർ തമ്മിലടിച്ചതാണോ?
അല്ല. എൻഎസ്യുഐ പ്രവർത്തകരും ആർഎസ്എസ് അനുയായികളും തമ്മിലുണ്ടായ സംഘർഷമാണ്.
3. എന്തുകൊണ്ട് ഈ സംഘർഷം നടന്നു?
സർവകലാശാലയിൽ ആർഎസ്എസ് നടത്തിയ ആയുധ പൂജാ പരിപാടിക്കെതിരെ എൻഎസ്യുഐ പ്രതിഷേധിച്ചതിനെത്തുടർന്നാണ്.
Sources
Facebook Post – Ashok Gehlot (30/09/2025)
Amar Ujala Report (01/10/2025)
News9Live Video Report (01/10/2025)
Sabloo Thomas
October 18, 2025
Sabloo Thomas
September 22, 2025
Sabloo Thomas
October 17, 2024