Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കോൺഗ്രസ് നേതാവ് ബിആർഎം ഷഫീർ ചായക്കടയിൽ ഇരുന്ന് മദ്യം കുടിക്കുന്ന ഫോട്ടോ.
യഥാർത്ഥ ചിത്രത്തിൽ ബിആർഎം ഷഫീർ ചായയാണ് കുടിക്കുന്നത്. മദ്യം അല്ല.
ഫേസ്ബുക്കിൽ കോൺഗ്രസ്സ് നേതാവ് ബിആർഎം ഷഫീർ മദ്യം കഴിക്കുന്ന ഒരു ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check:ചിത്രത്തിലുള്ളത് സുരേഷ് ഗോപി അപേക്ഷ നിരസിച്ച തൃശൂരിലെ കൊച്ചുവേലായുധന്റെ വീടല്ല
റിവേഴ്സ് ഇമേജ് സെർച്ചിൽചിത്രം 2023 ജൂലൈ 16-ന്, ബിആർഎം ഷഫീർ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അപ്ലോഡ് ചെയ്തത് കണ്ടെത്തി. ചിത്രത്തിൽ അദ്ദേഹം മദ്യമല്ല ചായയാണ് കുടിക്കുന്നത്.
“പിതൃശൂന്യന്മാരുടെ വ്യക്തിഹത്യ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു..എത്രയോ നാള് മുമ്പ് സ്ഥിരമായി ആഹാരം കഴിക്കുന്ന കടയിലെ ഫോട്ടാ ഒരു സുഹൃത്ത് എടുത്ത് അയച്ചു തന്നത് ഞാന്‍ പോസ്ററ് ഇട്ടിരുന്നു.. മദ്യക്കുപ്പി എഡിറ്റ് ചെയ്ത് പോസ്ററ് ഇടുന്ന എല്ലാ പോസ്ററ് ലിങ്കുകളും അയച്ചു തരിക…ഈ നാറികളോട് ക്ഷമിക്കുന്ന പ്രശ്നമില്ല”എന്നാണ് പോസ്റ്റിലെ വിവരണം.

2025 സെപ്റ്റംബർ 18-ന്പോരാളി ഷാജി (Official) ഗ്രൂപ്പിൽ പുരുഷോത്തമൻ കെ.പി ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു . ഈ പോസ്റ്റിലും ഷഫീർ ചായ കുടിക്കുന്ന പടമാണ് കാണുന്നത്.”പോസ്റ്റും മുക്കിയിരിക്കണ ഇരിപ്പു കണ്ടാ ഹിക്കായുടെത്. എന്തായാലും പണി പാലും വെള്ളത്തിൽ കിട്ടും ഉറപ്പ്. #brmshaffeer,” എന്നാണ് പോസ്റ്റിലെ വിവരണം.എന്നാൽ ഷഫീർ ഏത് പോസ്റ്റാണ് മുക്കിയത് എന്ന് വ്യക്തമല്ല.

അതേ ദിവസം, മുൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ ബിആർഎം ഷഫീർ പോസ്റ്റ് നീക്കം ചെയ്തത് ഷൈൻ ടീച്ചർ നിയമനോട്ടീസ് നൽകുമെന്ന് ഭയന്നതുകൊണ്ടാണോ അല്ലെങ്കിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണോ എന്ന് ചോദിച്ചു ഒരു പോസ്റ്റ് ഷെയർ ചെയ്തു.
2025 സെപ്റ്റംബർ 19-ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തതു പോലെ, സിപിഎം വനിതാ നേതാവ് കെജെ ഷൈൻ സോഷ്യൽ മീഡിയയിൽ പരന്ന അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ന്യൂസ് 18 കേരളത്തിന്റെ റിപ്പോർട്ട് പ്രകാരം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അപവാദ പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും ഷൈനും ഭര്‍ത്താവും മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം ജില്ലയിലെ ഒരു സിപിഎം എംഎൽഎയെയും സിപിഎം വനിത നേതാവ് കെജെ ഷൈനിനെയും ചേർത്ത് സമൂഹ മാധ്യമങ്ങളിൽ നടത്തിയ അപവാദ പ്രചാരണത്തിനെ തുടർന്നാണ് ഈ പോസ്റ്റുകൾ. ഷഫീർ ആ വിഷയത്തിൽ ഒരു പോസ്റ്റിട്ടുണ്ടെന്ന് വാദിച്ചു കൊണ്ടാണ് ഈ ചിത്രം പോസ്റ്റുകളായി പ്രചരിക്കുന്നത് എന്ന് അതിൽ നിന്നും മനസ്സിലായി.
വൈറലായ അവകാശവാദം തെറ്റാണ്. ചിത്രം കൃത്രിമമായി എഡിറ്റ് ചെയ്തു സൃഷ്ടിച്ചതാണ്.യഥാർത്ഥത്തിൽ അദ്ദേഹം കുടിച്ചത് ചായയാണ്.
ഇവിടെ വായിക്കുക:Fact Check: വി ഡി സതീശൻ കേരള നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചോ?
FAQs
Q1. ബിആർഎം ഷഫീർ ചായക്കടയിൽ ഇരുന്ന് മദ്യപിച്ചോ?
അല്ല. ചിത്രം വ്യാജമാണ്. യഥാർത്ഥത്തിൽ അദ്ദേഹം ചായ കുടിക്കുകയായിരുന്നു .
Q2. യഥാർത്ഥ ചിത്രം എപ്പോൾ പോസ്റ്റ് ചെയ്തതാണ്?
യഥാർത്ഥ ചിത്രം 2023 ജൂലൈ 16-ന് ബിആർഎം ഷഫീർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഷെയർ ചെയ്തതാണ്.
Q3. ഇപ്പോൾ ചിത്രം വീണ്ടും വൈറലായത് എന്തുകൊണ്ട്?
സിപിഎം നേതാവ് കെജെ ഷൈനിനെ കുറിച്ചുള്ള വിവാദ പോസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം വീണ്ടും പ്രചരിച്ചത്.
Sources
Facebook Post by BRM Safeer – July 16, 2023
Facebook Post by Purushothaman KP – September 18, 2025
Sabloo Thomas
November 20, 2025
Sabloo Thomas
October 25, 2025
Sabloo Thomas
October 17, 2025