Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim: പിണറായി സർക്കാർ നിർമ്മിച്ച കേരളത്തിലെ ഫ്‌ളൈഓവർ.
Fact: ഇത് തമിഴ്‌നാട്ടിലെ സേലത്തെ ബട്ടർഫ്‌ളൈ ഫ്‌ളൈഓവറാണ്.
പിണറായി സർക്കാർ നിർമ്മിച്ച കേരളത്തിലെ ഫ്‌ളൈഓവർ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“കാണാന്‍ നല്ല രസമുണ്ട്. പണ്ട് വിദേശത്ത് മാത്രം കണ്ടിരുന്ന കാഴ്ച. മാറുന്ന കേരളം. മാറ്റുന്ന സര്‍ക്കാര്‍. പിണറായി സര്‍ക്കാര്‍,”എന്ന വിവരണത്തോടൊപ്പമാണ് വീഡിയോ.
പെരുവള്ളൂർ സഖാവ് എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ, 1.3 K ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ Abhilash Kp എന്ന ഐഡിയിൽ നിന്നും 113 പേർ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.
CPI(M) Cyber Comrades എന്ന ഗ്രൂപ്പിൽ Ashraf Thopayil എന്ന ആൾ ഷെയർ ചെയ്ത റീൽസ് മറ്റ് 42 പേർ കൂടി ഷെയർ ചെയ്‌തിരുന്നു.
ഇവിടെ വായിക്കുക:Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്‌ട്രേലിയ പുറത്തിറക്കിയോ?
Fact Check/Verification
വീഡിയോ പരിശോധിച്ചപ്പോൾ eagle_pixs എന്ന വാട്ടര്‍മാര്‍ക്ക് കണ്ടു. അത് സേർച്ച് ചെയ്തപ്പോൾ ഒരു ഇൻസ്റ്റാഗ്രാം ഐഡി കിട്ടി. ആ ഇൻസ്റ്റാഗ്രാം ഐഡിയിൽ പറയുന്നത് അതിന്റെ ഉടമസ്ഥൻ ഒരു ഏരിയൽ സിനിമറ്റോഗ്രാഫർ ആണെന്നും ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് അദ്ദേഹത്തെ ബന്ധപ്പെട്ടാനും ആണ്. പ്രചരിക്കുന്ന വീഡിയോയുടെ സൂക്ഷ്മ പരിശോധനയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഒരു ഏരിയൽ വിഡിയോയാണിതെന്നും മനസ്സിലായി. പോരെങ്കിൽ മേയ് 15, 2023ന് ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം ഈ വീഡിയോ പങ്ക് വെച്ചിട്ടും ഉണ്ട്. സേലം ടു കോയമ്പത്തൂര്‍ ഫ്‌ളൈഓവർ എന്നാണ് വീഡിയോയുടെ വിവരണത്തിൽ പറയുന്നത്.
തുടർന്ന് വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ,mysalem.city എന്ന ഇൻസ്റ്റാഗ്രാം പേജിൽ സേലം കൊണ്ടലമ്പാട്ടി ബട്ടർഫ്‌ളൈ ഫ്‌ളൈഓവർ എന്ന പേരിൽ ഈ വീഡിയോ മേയ് 28, 2023ന് പങ്കിട്ടിട്ടുണ്ട്.
തുടർന്ന് ഒരു കീ വേർഡ് സെർച്ചിൽ Smart Salem എന്ന യൂട്യൂബ് ചാനൽ ജൂൺ 10,2020ൽ ഈ ഫ്‌ളൈഓവറിന്റെ മറ്റൊരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് കണ്ടു. “തമിഴ്‌നാട്ടിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം സേലത്താണ്,” എന്നാണ് വീഡിയോയുടെ തലക്കെട്ട്.
“നഗരത്തിനുള്ളിലെ പ്രധാന ജംഗ്ഷനുകളെ ബന്ധിപ്പിക്കുന്ന 7.8-കി.മീ രണ്ടു തലങ്ങളുള്ള സേലത്തെ മേൽപ്പാലം ഗതാഗതം സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 441 കോടി രൂപ ചെലവിലാണ് നിർമാണം,”എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നത്.
“ആദ്യത്തെ 2.5 കി.മീ. എവിആർ റൗണ്ട് എബൗട്ടിനെയും ഹസ്തംപട്ടി ജംഗ്ഷനെയും ബന്ധിപ്പിക്കുന്നു. പുതിയ ബസ് സ്റ്റാൻഡിനെയും നാല് റോഡ് ജംക്‌ഷനെയും ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ പാത. 5.3 കിലോമീറ്റർ നീളത്തിലാണ് നിർമ്മാണം,”എന്നും വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം കൂട്ടിച്ചേർക്കുന്നു.
“രണ്ടാമത്തെ ലെവലിൽ ട്രാഫിക്ക് ക്രമീകരണത്തിന് ഇതര മാർഗങ്ങളുണ്ട്. രണ്ടാം ലെവലിൽ, കുരങ്ങുചാവടി മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് ടു-വേ ഗതാഗതവും പുതിയ ബസ് സ്റ്റാൻഡ് മുതൽ നാല് റോഡ് ജംക്‌ഷൻ വരെ വൺവേ ട്രാഫിക്കും ഫോർ റോഡ് ജംക്‌ഷനും അണ്ണാ പാർക്കിനും ഇടയിൽ ടു-വേ ട്രാഫിക്കും ഉണ്ടായിരിക്കും,” വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നു
“173 തൂണുകളുള്ള സെഗ്‌മെന്റൽ ഡെക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മുഴുവൻ മേൽപ്പാലവും നിർമ്മിച്ചിരിക്കുന്നത്, ഈ ചരിത്രപ്രസിദ്ധമായ മേൽപ്പാലത്തിന്റെ പൂർണ്ണമായ വെർച്വൽ ടൂർ കാണാം,” വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം വ്യക്തമാക്കുന്നു.
ഈ ഫ്‌ളൈഓവർ തുറന്നതിനെ പറ്റിയുള്ള ന്യൂസ്‌മിനിറ്റിന്റെ ജൂൺ 11,2020ലെ വാർത്തയുടെ യുട്യൂബ് ലിങ്കും ഞങ്ങൾക്ക് കിട്ടി.
ഇവിടെ വായിക്കുക: Fact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരല്ല വീഡിയോയിൽ
Conclusion
ഇത് കേരളത്തിലെ ഫ്ളൈഓവറിന്‍റെ വീഡിയോയല്ലായെന്നതാണ് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്‌തുത. ഈഫ്ളൈഓവർ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ സേലത്താണ്.
Result: False
ഇവിടെ വായിക്കുക: Fact Check:കോസ്മിക്ക് രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?
Sources
Instagram post by eagle_pixs on May 15,2023
Instagram Post of mysalem.city on May 28,2023
Youtube video by Smart Salem on June 10,2020
Youtube video by Newsminute on June 11,2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.