Tuesday, November 5, 2024
Tuesday, November 5, 2024

HomeFact CheckNewsFact Check: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ  പരാതിപ്പെട്ടാനുള്ള നമ്പറാണോ ഇത്?

Fact Check: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ  പരാതിപ്പെട്ടാനുള്ള നമ്പറാണോ ഇത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ 8547639011 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം.

Fact: ഈ വാട്ട്സ്ആപ്പ് മോട്ടോർ വാഹന വകുപ്പിന്റെ ഹെൽപ്പ്ലൈൻ നമ്പറല്ല.

യാത്രക്കാർ പറയുന്ന സ്ഥലങ്ങളിലേക്ക്  ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ ഓട്ടോറിക്ഷയുടെ നമ്പർ, പരാതി, സ്ഥലം തുടങ്ങിയവ ഉൾപ്പെടെ 8547639011 എന്ന വാട്ട്സ്ആപ്പ്  നമ്പറിൽ പരാതിപ്പെടാം എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ഏതു  ജില്ലയിൽ നിന്നും ഈ നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യാവുന്നതാണ് എന്നാണ് പോസ്റ്റ് പറയുന്നത്. ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ ₹3000 പിഴയിടാക്കാമെന്നും പോസ്റ്റ് പറയുന്നു. ചില പോസ്റ്റുകളിൽ  ₹7,500 രൂപയാണ് പിഴയെന്നും പ്രചരിക്കുന്നുണ്ട്. ഒരു പത്ര കട്ടിങ്ങിന്റെ അകമ്പടിയോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്.

Ente Chengannur ~ എന്‍റെ ചെങ്ങന്നൂര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റിന് ഞങ്ങൾ കാണും വരെ 2.8 K ഷെയറുകൾ ഉണ്ട്.

Ente Chengannur ~ എന്‍റെ ചെങ്ങന്നൂര്‍'s Post
Ente Chengannur ~ എന്‍റെ ചെങ്ങന്നൂര്‍’s Post

ഞങ്ങൾ കണ്ടപ്പോൾ Paul P Joseph എന്ന ഐഡിയിൽ നിന്നും പോസ്റ്റിന്  2 K ഷെയറുകൾ ഉണ്ട്.

Paul P Joseph's Post
Paul P Joseph’s Post

Rajani Vaikathusseril എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ പോസ്റ്റിന് 67 ഷെയറുകൾ ഉണ്ടായിരുന്നു

Rajani Vaikathusseril's Post
Rajani Vaikathusseril’s Post

ഇവിടെ വായിക്കുക: Fact Check: ഡിവൈ എഫ് ഐ സംസ്‌ഥാന സമ്മേളന പോസ്റ്റർ എഡിറ്റഡാണ്

Fact Check/Verification

ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ നവംബർ 6, 2023 ലെ പോസ്റ്റ് കണ്ടു.

“കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാനായുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ പുതിയ നമ്പർ, വാട്സ് അപ്പ് വഴി വാർത്ത പ്രചരിച്ചു, പല ഓൺലൈൻ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു,” പോസ്റ്റ് പറയുന്നു.

“പക്ഷേ  മോട്ടോർ വാഹന വകുപ്പ് പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു നമ്പർ ഇറക്കിയിട്ടില്ല എന്നതാണ് സത്യം,” പോസ്റ്റ് തുടരുന്നു.

“വാർത്തയിലെ നെല്ലും പതിരും തിരയാൻ ആർക്ക് നേരം. സ്റ്റാൻ്റിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകുന്നില്ലെങ്കിൽ അറിയിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിനെത്തന്നെയാണ്. പക്ഷെ മുകളിൽപ്പറഞ്ഞ വാട്ട്സാപ്പ് നമ്പറിലല്ല എന്നു മാത്രം,” പോസ്റ്റ് വ്യക്തമാക്കുന്നു.

“എല്ലാ ജില്ലയിലും എൻഫോഴ്സ്മെൻ്റ്റ് ആർ ടി ഓഫിസുകൾ ഉണ്ട്. താലൂക്കുകളിൽ സബ് ആർ ടി ഓഫീസുകളും ഉണ്ട്. അതത് താലൂക്കിലോ ജില്ലയിലോ തന്നെ പരാതികൾ നൽകാവുന്നതാണ്,” പോസ്റ്റിൽ പറയുന്നു.

“മോട്ടോർ വാഹന വകുപ്പിൽ എല്ലാ ഓഫിസിൻ്റെ വിലാസവും മൊബൈൽ നമ്പറുകളും mvd.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക,” പോസ്റ്റ് തുടർന്ന് പറയുന്നു.

Facebook post by MVD Kerala
Facebook post by MVD Kerala

തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ സമൂഹ മാധ്യമ വിഭാഗത്തിൽ ഉള്ള നജീബ് മജീദിനെ വിളിച്ചു. ഈ നമ്പർ മോട്ടോർ വാഹന വകുപ്പിന്റെ ഏതെങ്കിലും സംസ്‌ഥാന തല ഔദ്യോഗിക ഹെൽപ്പ്ലൈൻ നമ്പറല്ല. കോഴിക്കോടുള്ള വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ നമ്പറാണ്. അതിന് കൂടി സംസ്‌ഥാനം മുഴുവനുമുള്ള പരാതി ആ നമ്പറിൽ സമർപ്പിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. പോരെങ്കിൽ  ₹3000 എന്നത് ഇത്തരം പരാതികളിൽ ചുമത്താവുന്ന പരമാവധി പിഴ തുകയാണ്. അല്ലാതെ  ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ എപ്പോഴും  ₹3000 പിഴയായി ചുമത്തില്ല,” അദ്ദേഹം വ്യക്തമാക്കി.

ഇവിടെ വായിക്കുക:Fact Check: ‘കോട്ടയത്ത്  കണ്ട പെരുമ്പാമ്പ്’ എന്ന വീഡിയോ 2022ലേത്

Conclusion

ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ  പരാതിപ്പെട്ടാനുള്ള സംസ്‌ഥാന തല ഔദ്യോഗിക ഹെൽപ്പ്ലൈൻ നമ്പറല്ല 8547639011 എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. പോരെങ്കിൽ ₹3000 എന്നത് ഇത്തരം പരാതികളിൽ ചുമത്താവുന്ന പരമാവധി പിഴ തുകയാണ്.

Result: Partly False 

ഇവിടെ വായിക്കുക: Fact Check: 7 എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ നിന്ന് നാട് കടത്തിയോ?

Sources
Facebook post by MVD Kerala on November 6, 2023
Telephone conversation with Najeeb Majeed of MVD Social media cell


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular