Authors
Claim
‘ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ പെടക്കുന്ന മീൻ’ എന്ന തലക്കെട്ടോടെ 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: മുസ്ലിം പെൺകുട്ടിയെ ആണോ കെഎം അഭിജിത് കല്യാണം കഴിച്ചത്?
Fact
ന്യൂസ്‌ചെക്കർ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അത് ഞങ്ങളെ 2018 ഫെബ്രുവരി 2ലെ ഒരു യുട്യൂബ് വീഡിയോയിലേക്ക് നയിച്ചു. ജോർജിയയിലെ ടിബിലിസിയിലാണ് സംഭവം നടന്നതെന്ന് വീഡിയോ പറയുന്നു.
“ഷോപ്പിംഗ് സമയത്ത്, പെട്ടെന്ന് അക്വേറിയം തകർന്നു. എല്ലാ മീനുകളും തറയിലായി. തൊഴിലാളികൾ മത്സ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു,” എന്നാണ് വീഡിയോയുടെ വിവരണം.
2018 ഫെബ്രുവരി 12-ലെ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ഞങ്ങൾ കണ്ടു. അതിൽ ഈ വീഡിയോ പങ്കിട്ടുണ്ട്.
“ജോർജിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ ഒരു അക്വേറിയം ടാങ്ക് തകർന്നു, ടൈൽ വിരിച്ച തറയിൽ മത്സ്യങ്ങൾ നിസ്സഹായരായി അലയുന്നു. ടിബിലിസിയിലെ കാരിഫോർ റീട്ടെയിലറിലെ ജീവനക്കാർ അവയെ വലയിൽ പിടിക്കാൻ തീവ്രമായി ശ്രമിച്ചപ്പോൾ, നിസ്സഹായരായ ഡസൻ കണക്കിന് ജീവികൾ ഇടനാഴിയിലെ ആഴം കുറഞ്ഞ വെള്ളത്തിൽ ഒഴുക്കി നടന്നു. 2023 ഡിസംബറിൽ ചെന്നൈയിലുണ്ടായ മൈചോങ് ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കവുമായി വൈറൽ വീഡിയോയ്ക്ക് ബന്ധമില്ലെന്ന് സ്ഥിരീകരിക്കുന്ന സമാനമായ റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും കാണാം.
Result: False
ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.
ഇവിടെ വായിക്കുക: Fact Check: ഒഴിഞ്ഞ കസേരകൾ നവ കേരള സദസിലേതോ?
Sources
Youtube video, ViralHog, February 2, 2018
Daily Mail report, Feburary 12, 2018
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.