Claim
ചെന്നൈയിലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഫെയ്‌ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയും പ്രളയം തമിഴ്‌നാട്ടിലെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുകയും സാഹചര്യത്തിലാണ് ആഡംബര വീടുകളില്‍ വെള്ളം കയറിയ ഒരു വീഡിയോ ചെന്നൈയിൽ നിന്നും എന്ന പേരിൽ പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക: Fact Check: കാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിൽ നിന്നല്ല
Fact
വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, ‘ദി ഹിന്ദു’ അവരുടെ ബെംഗളൂരു എഡിഷന്റെ X അക്കൌണ്ടില്‍ 2022 സെപ്റ്റംബർ 6 ന് പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോ കണ്ടു. ബെംഗളൂരുവിലെ ദിവ്യശ്രീ 77 ഈസ്റ്റ് പ്രൊജക്റ്റിലെ ആഡംബര ഭവനങ്ങളില്‍ വെള്ളം കയറിയ വിവരമാണ് വീഡിയോയിൽ.

ഇതേ വീഡിയോ @rakeshprakash1 എന്ന X അക്കൌണ്ടില്‍ നിന്നും 2022 സെപ്റ്റംബർ 6 ന് പോസ്റ്റു ചെയ്തിരിക്കുന്നതും ഞങ്ങൾ കണ്ടു. ബെംഗളൂരുവിലെ ദിവ്യശ്രീ 77 ഈസ്റ്റ് പ്രൊജക്റ്റിലെ ആഡംബര ഭവനങ്ങളില്‍ വെള്ളം കയറിയ കാര്യമാണ് ഈ വീഡിയോയും പറയുന്നത്.

പോരെങ്കിൽ വീഡിയോയുടെ ആരംഭത്തിൽ കാണുന്ന വീടിന്റെ പ്രളയകാലത്തെത്തും അല്ലാത്തതുമായ പടങ്ങൾ ഞങ്ങൾ ഗൂഗിൾ മാപ്പിൽ കണ്ടെത്തി. അതിൽ നിന്നും ദിവ്യശ്രീ 77 പ്രൊജക്റ്റ് ബംഗളൂരുവില്‍ നിന്നുള്ളതാണ് ഈ പടം എന്ന് മനസ്സിലായി.


Result: False
Sources
X Post by The Hindu-Bengaluru on September 6, 2022
X Post by @rakeshprakash1 on September 6, 2022
Google Map
Google Map
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.