Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ബഹ്റൈനിലെ ഒരു പള്ളിയിൽ അഫ്ഗാൻ-പാക്കിസ്ഥാൻ സ്വദേശികൾ തമ്മിൽ ഏറ്റുമുട്ടി.
വൈറലായ വീഡിയോ ബഹ്റൈനിലേതല്ല. ഇത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ദേശീയ പള്ളിയായ ബൈത്തുൽ മുഖറം പള്ളിയിൽ ഖത്തീബുമാരുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങളാണ്.
ബഹ്റൈനിൽ ഒരു പള്ളിയിൽ പ്രാര്‍ത്ഥനയ്ക്കെത്തിയ അഫ്ഗാന്‍കാരും പാക്കിസ്ഥാൻകാരും തമ്മിൽ ഏറ്റുമുട്ടുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. “#ബഹ്റൈനിലെ ഒരു #മോസ്കില്‍ പ്രാര്‍ത്ഥനക്കു വന്ന #അഫ്ഗാന്‍കാരും #പാക്കിസ്ഥാൻകാരും തമ്മില്‍ ഏറ്റുമുട്ടി.! #മാൻഡ്രേക് എഫക്ട്,”എന്നാണ് പോസ്റ്റിലെ വിവരണം.

പോസ്റ്റിൽ “മാൻഡ്രേക് എഫക്ട്” എന്ന പരാമർശം പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനവുമായി (ഒക്ടോബർ 15, 2025) ബന്ധപ്പെടുത്തുന്ന സൂചനയാണ് നൽകുന്നത്.
മാൻഡ്രേക് എഫക്ട്’ എന്നത് മലയാള സിനിമയായ ജൂനിയർ മാൻഡ്രേക് എന്ന ചിത്രത്തിലെ പ്രതിമയെ ആധാരമാക്കി വരുന്ന ആക്ഷേപ ഹാസ്യ പരാമർശമാണ്. 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളം കോമഡി ചിത്രമാണ് ജൂനിയർ മാൻഡ്രേക്. ജൂനിയർ മാൻഡ്രേക് എന്ന നിഗൂഢ പ്രതിമയുടെ വാഹകരെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഈ പ്രതിമ കൈവശം വച്ചിരിക്കുന്നവർക്ക് ദൗർഭാഗ്യം വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഇവിടെ വായിക്കുക: MSc ഗണിതശാസ്ത്ര പരീക്ഷയിൽ മത്സ്യതൊഴിലാളിയുടെ മകൾ ജിൻസി നായർ ഒന്നാം റാങ്ക് നേടിയോ?
വീഡിയോയിലെ കീഫ്രെയിമുകൾ റിവേഴ്സ് സെർച്ച് ചെയ്തപ്പോൾ, 2024 സെപ്റ്റംബർ മാസത്തിലെ നിരവധി ഫേസ്ബുക്ക് പോസ്റ്റുകളിൽ ഇതേ ദൃശ്യങ്ങൾ കണ്ടെത്തി.
വീഡിയോയോടൊപ്പം നൽകിയ അടിക്കുറിപ്പ് അനുസരിച്ച്, ബൈത്തുൽ മുഖറം പള്ളിയിലെ പഴയ ഖത്തീബിന്റെ അനുയായികൾക്കും പുതിയ ഖത്തീബിന്റെ പിന്തുണക്കാർക്കും ഇടയിൽ നടന്ന ഏറ്റുമുട്ടൽ ദൃശ്യങ്ങളാണിത്.
ബംഗ്ലാ ട്രിബ്യൂൺ 2024 സെപ്റ്റംബർ 20ന് ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ പഴയ ഖത്തീബിന്റെ അനുയായികൾ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് മുമ്പ് പുതിയ ഖത്തീബിനെതിരെ പ്രതിഷേധിച്ചതായി പറയുന്നു.

മറ്റൊരു മാധ്യമമായ ശ്യാമൾ സിൽഹെറ്റ് 2024 സെപ്റ്റംബർ 20ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഈ വീഡിയോയുടെ ഒരു കീ ഫ്രെയിം ഫോട്ടോയായി കൊടുത്തിട്ടുണ്ട്.

സംഭവം ATM News എന്ന ബംഗ്ലാദേശ് പോർട്ടലും 2024 സെപ്റ്റംബർ 20ന് റിപ്പോർട്ട് ചെയ്തു.

2024 സെപ്റ്റംബർ 20ന്, ധാക്കയിലെ ബൈത്തുൽ മുഖറം പള്ളിയിൽ പഴയ ഖത്തീബ് (ഇമാം) മൗലാനാ റുഹുൽ അമീൻയും പുതിയ ഖത്തീബ് അബു സാലെ പാത്വാരിയുടെയും അനുയായികൾ തമ്മിലുണ്ടായ സംഘർഷമാണ് വീഡിയോയിൽ കാണുന്നത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
പുതിയ ഖത്തീബ് വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനയ്ക്കു മുൻപ് ഖുതുബ ആരംഭിക്കുമ്പോൾ റുഹുൽ അമീൻ പള്ളിയിൽ പ്രവേശിച്ച് സ്ഥാനം പിടിക്കാൻ ശ്രമിക്കുകയും അതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
റുഹുൽ അമീൻ മുൻ ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് ഖത്തീബായിരുന്നു. ഹസീന ഭരണത്തിൻ്റെ വീഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം ഒളിവിൽ പോയിരുന്നു.
വൈറലായ വീഡിയോ യാഥാർത്ഥത്തിൽ,ധാക്കയിലെ ദേശീയ പള്ളിയിൽ നടന്ന മതപാരമ്പര്യ തർക്കത്തിന്റെതാണ്. അത് രാഷ്ട്രീയ ഉദ്ദേശത്തോടെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് ചില പോസ്റ്റുകൾ ചെയ്യുന്നത്.
വീഡിയോ ബഹ്റൈനിലേതല്ല. ഇത് 2024 സെപ്റ്റംബർ 20ന് ബംഗ്ലാദേശിലെ ബൈത്തുൽ മുഖറം പള്ളിയിൽ ഖത്തീബുമാരുടെ അനുയായികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിന്റെതാണ്.
FAQ
1. വീഡിയോ എവിടെയാണ് ചിത്രീകരിച്ചത്?
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ദേശീയ പള്ളി ബൈത്തുൽ മുഖറത്തിൽ.
2. വീഡിയോയിൽ അഫ്ഗാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ പൗരന്മാരുണ്ടോ?
ഇല്ല. ഈ സംഘർഷം ബംഗ്ലാദേശിലെ പ്രാദേശിക മത നേതാക്കളുടെ അനുയായികളാണ്.
3. സംഭവം എപ്പോൾ നടന്നു?
2024 സെപ്റ്റംബർ 20ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കു മുൻപ്.
4. സംഘർഷത്തിന് കാരണമായത് എന്താണ്?
പഴയ ഖത്തീബിന്റെയും പുതിയ ഖത്തീബിന്റെയും അനുയായികൾ തമ്മിലുണ്ടായ അധികാര തർക്കം.
(input from Rifat Mahmdul -Bangladesh team)
Sources
Bangla Tribune – September 20, 2024
Shyamal Sylhet – September 20, 2024
ATM News – September 20, 2024
Sabloo Thomas
July 26, 2025
Sabloo Thomas
July 23, 2025
Sabloo Thomas
July 7, 2025