Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
രാഹുൽ ഗാന്ധി ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രം.
Fact
രാജസ്ഥാനിലെ ബാരൻ ജില്ലയിൽ മഹിളാ കോൺഗ്രസ് അധ്യക്ഷയായി സേവനമനുഷ്ഠിക്കുന്ന പ്രിയങ്ക നന്ദ്‌വാനയും മക്കളുമാണ് രാഹുൽ ഗാന്ധിയ്‌ക്കൊപ്പം ചിത്രത്തിലുള്ളത്. 2022 ലെ തൻ്റെ ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം അവർക്കൊപ്പം ഹെലികോപ്റ്റർ സവാരി നടത്തി.
ഒരു സ്ത്രീക്കും മൂന്ന് കുട്ടികൾക്കുമൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഫോട്ടോയിലുള്ള സ്ത്രീയെ രാഹുൽ ഗാന്ധി വിവാഹം കഴിച്ചുവെന്നും, കൂടെയുള്ളത് അവരുടെ മക്കളാണെന്നും സൂചിപ്പിക്കുന്ന വിവരണത്തോടെയാണ് ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.
“ബ്രിട്ടീഷ് പൗരനും കുടുംബമുണ്ട്! കുടുംബ ബന്ധങ്ങളെ ഭാരതീയർ ! ബഹുമാനിയ്ക്കുന്നവരാണ് പിന്നെന്തിനീ ഒളി ജീവിതം,” എന്നാണ് പോസ്റ്റ് പറയുന്നത്. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ഒരു ദുഃസൂചന നൽകി കൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.
“ബ്രിട്ടീഷ് പൗരനെന്ന നിലയിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷ് സർക്കാരിന് സമർപ്പിച്ച വാർഷിക റിട്ടേണാണിത്. നടപടിയെടുക്കാതിരിക്കാൻ മോദിയെ സോണിയ ബ്ലാക്ക് മെയിൽ ചെയ്തോ?,” എന്ന പേരിൽ സുബ്രമണ്യം സ്വാമി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരുന്നു. ഈ ട്വീറ്റിലെ സ്ഥീരീകരിക്കാത്ത അവകാശവാദത്തെ മുൻനിർത്തിയാണ് ഈ പ്രചരണം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: ലൂസിഫർ സെറ്റിൽ ഉണ്ടായ ലൈംഗിക ആക്രമണത്തെ കുറിച്ചല്ല മാളവിക ശ്രീനാഥ് പറഞ്ഞത്
ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ഡിസംബർ 9,2022ൽ, First Khaber എന്ന യൂട്യൂബ് ചാനലിൽ ഈ ചിത്രം ഒരു കീ ഫ്രയിമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മഹിളാ കോൺഗ്രസ് അധ്യക്ഷ പ്രിയങ്ക നന്ദ്‌വാനയുടെ മക്കളാണ് രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള കുട്ടികൾ എന്ന് ആ വാർത്താ റിപ്പോർട്ട് പറയുന്നു.
കൂടാതെ, റിപ്പോർട്ട് അനുസരിച്ച്, തൻ്റെ അമ്മ സോണിയയുടെ ജന്മദിനം ആഘോഷിക്കാൻ ബുണ്ടിയിലെ നൈനാനി ഫാമിൽ നിന്ന് സവായ് മധോപൂരിലേക്ക് പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധി അദ്ദേഹത്തെ കാണാനുള്ള പ്രിയങ്ക നന്ദ്‌വാനയുടെ മകൾ കാമാക്ഷി നന്ദ്‌വാനയുടെ ആഗ്രഹം അറിഞ്ഞത്. ഇതറിഞ്ഞ രാഹുൽ ഗാന്ധി നന്ദ്‌വാന കുടുംബത്തിലെ മൂന്ന് കുട്ടികളെയും കണ്ടു. കാമാക്ഷി നന്ദ്‌വാനയുടെ 14 പിറന്നാളിന്റെ ദിവസമാണ് ഈ സംഭവം നടന്നത്.
ഇതേ ചിത്രം പ്രദർശിപ്പിക്കുന്ന രാജസ്ഥാൻ തക്കിന്റെ ഡിസംബർ 9,2022ലെ റിപ്പോർട്ടും ഈ വിവരങ്ങൾ ശരിവെക്കുന്നുണ്ട്. ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രാഹുൽ ഗാന്ധിയ്‌ക്കൊപ്പം വൈറലായ ഫോട്ടോയിൽ കാണുന്ന വ്യക്തികൾ വൈറൽ പോസ്റ്റിൽ ആരോപിക്കപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുമല്ല. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മഹിളാ കോൺഗ്രസ് അധ്യക്ഷ പ്രിയങ്ക നന്ദ്‌വാനയുടെ മക്കളാണ്.
ഇവിടെ വായിക്കുക: Fact Check: ദേശീയ പതാകയുടെ കെട്ട് കാക്ക അഴിച്ചോ?
ഒരു മഹിളാ കോൺഗ്രസ് നേതാവിനും മക്കൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോ,രാഹുൽ ഗാന്ധി ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം എന്ന വ്യാജ അവകാശവാദത്തോടൊപ്പമാണ് ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക: Fact Check: കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയുണ്ട്
Sources
YouTube video of FirstKhaber on December 9, 2022
Visual story by Rajasthan Tak on December 8, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
July 5, 2025
Runjay Kumar
July 2, 2025
Sabloo Thomas
June 11, 2025