Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
ഈ ആഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വിവരങ്ങളിൽ നേപ്പാളിലെ പ്രക്ഷോഭവും കേരളത്തിലെ പോലീസ് അതിക്രമവും വരെയുള്ള വിഷയങ്ങളെ കുറിച്ചുള്ള പോസ്റ്റുകൾ ഉൾപ്പെടുന്നു. നേപ്പാളിൽ സർക്കാർ അനുകൂല വാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു ടിവി ആങ്കറെ പ്രതിഷേധക്കാർ വളഞ്ഞുവെന്ന അവകാശവാദം, കേരളത്തിൽ പൊലീസിന്റെ അതിക്രമം എന്ന പേരിൽ ഗുജറാത്തിൽ നിന്നുള്ള ദൃശ്യം പ്രചരിപ്പിക്കുകതുടങ്ങിയവ ഉൾപ്പെടുന്നു., എ ഐ ഡീപ്ഫേക്ക് സാങ്കേതികതകളും തെറ്റായ പ്രചാരണം നടത്താനുള്ള ഉപാധിയായി ഉപയോഗിക്കുന്നത് ഈ ആഴ്ച കണ്ടു.

മകന്റെ മൃതദേഹത്തിന് മുന്നിൽ വെച്ച് പിതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽ നിന്നാണോ?
ഒരു പിതാവിന് മകന്റെ മൃതദേഹത്തിന് മുന്നിൽ വെച്ച് പോലീസ് അതിക്രമം നേരിടുന്ന ദൃശ്യങ്ങൾ കേരളത്തിൽ നിന്നാണെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ, സംഭവം ഗുജറാത്തിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

സർക്കാർ അനുകൂല ടിവി അവതാരകനെ പ്രതിഷേധക്കാർ നേരിടുന്നതായി കാണിക്കുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാ
നേപ്പാളിൽ സർക്കാർ അനുകൂല വാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു ടിവി ആങ്കറെ പ്രതിഷേധക്കാർ വളഞ്ഞുവെന്ന അവകാശവാദം തെറ്റാണ്. വീഡിയോയിൽ കാണുന്ന വ്യക്തി നേപ്പാളിലെ മാധ്യമപ്രവർത്തകൻ അല്ല,ഒരു ചായക്കട ഉടമയാണ്. ബാങ്ക് കവർച്ചയിൽ പങ്കാളിത്തമുണ്ടെന്ന സംശയത്തിൽ നാട്ടുകാർ പിടികൂടിയതിന്റെ ദൃശ്യമാണ് പ്രചരിച്ചത്.

സ്ത്രിയോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ വൈറലായ സെൽഫി എഐ നിർമ്മിതമാണ്
ഒരു യുവതിയോടൊപ്പം രാഹുൽ ഗാന്ധിയെ കാണിക്കുന്ന സെൽഫി പ്രചരിച്ചെങ്കിലും, ചിത്രം എഐI ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.

ബുർക്കിന ഫാസോ പ്രസിഡന്റ് ഇന്ത്യയുമായി 14 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര കരാർ പ്രഖ്യാപിക്കുന്ന വീഡിയോയാണോയിത്?
ബർക്കിന ഫാസോയുടെ പ്രസിഡന്റ് ഇന്ത്യയുമായി വ്യാപാര കരാർ പ്രഖ്യാപിക്കുന്നതായി കാണിക്കുന്ന വീഡിയോ ഡീപ്ഫേക്ക് ഞങ്ങളുടെ അന്വേഷണത്തിൽ ആണെന്ന് കണ്ടെത്തി.

ക്ഷേത്രത്തില്‍ ഓപ്പറേഷന് സിന്ദൂര്‍ എന്നെഴുതി പൂക്കളമിട്ടതിന് കേസെടുത്തോ?
ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് എഴുതിയതിനെതിരെഎഫ്ഐആർ രജിസ്റ്റർ ചെയ്തതായുള്ള പ്രചാരണം തെറ്റാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്തത് കോടതി വിധിയ്ക്ക് വിപരീതമായി പൂക്കളത്തിനടുത്ത് ആർഎസ്എസ് കൊടി വരച്ച് വെച്ചതിനാണ്.
Sabloo Thomas
November 22, 2025
Sabloo Thomas
September 30, 2025
Sabloo Thomas
September 27, 2025