Thursday, November 21, 2024
Thursday, November 21, 2024

HomeFact CheckNews Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്?

 Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്?

Authors

A post-graduate in Mass Communication, Ram has an experience of 8 years in the field of Media. He has worked for radio, television, e-commerce. Appalled by the spread of fake news and disinformation, he found it both challenging and satisfying to bring out the truth and nullify the effects of fake news in society.

Sabloo Thomas

Claim
 കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി കങ്കണ റണാവത്തിൻ്റെ മുഖത്ത് അടിച്ച തിൻ്റെ ചിത്രം.
Fact
വൈറലാകുന്നത് കങ്കണ റണാവത്തിൻ്റെ മുഖമല്ല; ഒരു പരസ്യ നടിയുടെ മുഖം.

ചണ്ഡീഗഡ് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ വനിതാ സെക്യൂരിറ്റി ഗാർഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗത്തിനെ മർദിച്ച സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതേത്തുടർന്ന് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.

ഈ സാഹചര്യത്തിൽ മർദ്ദനത്തിന് ശേഷം കങ്കണയുടെ മുഖത്ത് പോലീസുകാരിയുടെ കൈമുദ്ര പതിഞ്ഞതിന്റെത് എന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പോരാളി വാസു's post
പോരാളി വാസു’s post/Archived link

ഇവിടെ വായിക്കുക:Fact Check: വടകരയിലെ കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞോ?

Fact Check/Verification

സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ കീ വേർഡ്  സേർച്ച് ചെയ്തു.ചണ്ഡീഗഡ് വിമാനത്താവളത്തിൽ നടന്ന സംഭവത്തെ കുറിച്ച് കങ്കണ റണാവത്ത് എക്‌സിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടു. വീഡിയോ പരിശോധിച്ചപ്പോൾ കങ്കണയുടെ കവിളിൽ പാടുകളൊന്നും കണ്ടില്ല.

kangana

ഇതിനുശേഷം,  ഞങ്ങൾ വൈറലായ ചിത്രം ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ വൈറലായ ചിത്രത്തിലുള്ളത്  adsoftheworld.com എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫോട്ടോയിലൂടെ കങ്കണയുടെ മുഖമല്ല; ഒരു പരസ്യ നടിയുടെ മുഖമാണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

കൊതുകുനിവാരണത്തിനുള്ള ബേക്കൺ എന്ന ഉൽപ്പന്നത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സൃഷ്ടിച്ച പരസ്യത്തിലെ സ്ത്രീയുടെ മുഖം വെട്ടിമാറ്റി ചെവിയും കവിളും മാത്രം പ്രദർശിപ്പിച്ചാണ്  വൈറൽ ഫോട്ടോ നിർമ്മിച്ചിരിക്കുന്നത്.

ad

കൊതുകുനിവാരണത്തിനുള്ള ബേക്കൺ എന്ന ഉൽപ്പന്നത്തിന്റെ ഉപയോഗം  പ്രോത്സാഹിപ്പിക്കുന്നതിനായി സൃഷ്ടിച്ച പരസ്യത്തിലെ സ്ത്രീയുടെ മുഖം വെട്ടിമാറ്റി ചെവിയും കവിളും മാത്രം പ്രദർശിപ്പിച്ചാണ്  വൈറൽ ഫോട്ടോ നിർമ്മിച്ചിരിക്കുന്നത്. യഥാർത്ഥ പെൺകുട്ടിയുടെ ചിത്രവും വൈറലായ ചിത്രവും വായനക്കാർക്ക് മനസ്സിലാക്കുന്നതിനായി ഇവ ഞങ്ങൾ താരതമ്യം ചെയ്തപ്പോൾ ഇക്കാര്യം വ്യക്തമായി.

ഇവിടെ വായിക്കുക:Fact Check: രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിൽ ചേർന്നോ?

Conclusion

 സിഐഎസ്എഫ് കോൺസ്റ്റബിളിൻ്റെ കൈമുദ്ര പതിഞ്ഞതായി പ്രചരിക്കുന്ന ഫോട്ടോ വ്യാജമാണ്. വൈറൽ ഫോട്ടോയിലുള്ളത്  കങ്കണയുടെ മുഖമല്ല; ഒരു പരസ്യ നടിയുടെ മുഖമാണ്.

കൊതുകു നിവാരണ മരുന്നിൻ്റെ പരസ്യം നൽകുന്നതിനായി തയ്യാറാക്കിയ ചിത്രം എഡിറ്റ് ചെയ്താണ് വൈറൽ ഫോട്ടോ നിർമ്മിച്ചിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ടീമാണ്. അത് ഇവിടെ വായിക്കാം. 

ഇവിടെ വായിക്കുക:Fact Check: സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾക്ക് സുരേഷ് ഗോപി വിജയത്തിന് നന്ദി പറഞ്ഞോ?

Sources
X Post from Kangana Ranaut, Dated June 06, 2024
Post from adsoftheworld.com


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

A post-graduate in Mass Communication, Ram has an experience of 8 years in the field of Media. He has worked for radio, television, e-commerce. Appalled by the spread of fake news and disinformation, he found it both challenging and satisfying to bring out the truth and nullify the effects of fake news in society.

Sabloo Thomas

Most Popular