Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സൗഹൃദം ആവശ്യപ്പെടുന്ന ധാരാളം സ്ത്രീ പ്രൊഫൈലൂകൾ.
തട്ടിപ്പിനുള്ള ശ്രമമാവാം
സൗഹൃദത്തിന് താല്പര്യമുള്ളവർ ഫോളോ ചെയ്യാൻ ആവശ്യപ്പെടുന്ന ധാരാളം സ്ത്രീ പ്രൊഫൈലുകൾ കഴിഞ്ഞ കുറച്ചു ദിവസമായി ഫേസ്ബുക്കിൽ വ്യാപകമാവുകയാണ്. അത്തരം നാലു പ്രൊഫൈലുകൾ ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.
പ്രൊഫൈലിലെ വാചകങ്ങളും സമാനമാണ്: “മാരീഡ് ആയിരുന്നു ഇപ്പോൾ ഡിവോഴ്സ് ആയി എന്നോട് നല്ല സൗഹൃദത്തിന് താല്പര്യമുള്ളവർ മാത്രം എന്നെ ഫോളോ ചെയ്ത് ഒരു ഹായ് അയക്കുമോ,” എന്നോ സമാനമോ ആയ വിവരണമാണ് പ്രൊഫൈലുകൾക്കൊപ്പമുള്ളത്.
പ്രൊഫൈൽ 1

പ്രൊഫൈൽ 2

പ്രൊഫൈൽ 3

പ്രൊഫൈൽ 4

ഇവിടെ വായിക്കുക:ജ്യോതി മൽഹോത്ര ബിജെപി ചിഹ്നം ഉള്ള തൊപ്പി ധരിച്ച ഫോട്ടോ എഐ സൃഷ്ടി
ഞങ്ങൾക്ക് ഈ ഇമേജുകളിൽ കൃത്രിമത്വം തോന്നിയത് കൊണ്ട് അവ പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് ഈ നാലു ഇമേജുകളും ഞങ്ങൾ വാസ്ഇറ്റ് എഐ , സൈറ്റ് എഞ്ചിൻ, ഈസ് ഇറ്റ് എഐ എന്നീ ടൂളുകളിൽ പരിശോധിച്ചു.
വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത് ചിത്രങ്ങൾ അല്ലെങ്കിൽ അവയുടെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ്.
ചിത്രങ്ങൾ എഐ ജനറേറ്റഡ് ആവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഈസ് ഇറ്റ് എഐ ടൂൾ പറഞ്ഞു. എഐ ജനറേറ്റഡ് ആവാനുള്ള സാധ്യത 99% ആണെന്നും ഞങ്ങൾ കണ്ടെത്തി.
ചിത്രങ്ങൾ എഐ ആവാനുള്ള സാധ്യത 99% ആണെന്ന് സൈറ്റ് എഞ്ചിനിന്റെ പരിശോധനയിൽ കണ്ടെത്തി.
പ്രൊഫൈൽ 1



പ്രൊഫൈൽ 2



പ്രൊഫൈൽ 3



പ്രൊഫൈൽ 4



തുടർന്ന് ഞങ്ങൾ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ഓൺലൈനിൽ പരിശോധിച്ചു. അപ്പോൾ യുഎസ് ഏജൻസിയായ എഫ്ബിഐയുടെ ഒരു അലർട്ട് കണ്ടു.
“പ്രണയ തട്ടിപ്പുകളിൽ (Romance Scam), ഇരയുടെ വാത്സല്യവും വിശ്വാസവും നേടുന്നതിനായി ഒരു കുറ്റവാളി വ്യാജ ഓൺലൈൻ ഐഡന്റിറ്റി ഉപയോഗിക്കുന്നു. തുടർന്ന് തട്ടിപ്പുകാരൻ ഒരു പ്രണയബന്ധത്തിന്റെയോ അടുത്ത ബന്ധത്തിന്റെയോ മിഥ്യാധാരണ ഉപയോഗിച്ച് ഇരയെ തട്ടിപ്പിന് ഇരയാക്കുകയോ/അല്ലെങ്കിൽ ഇരയിൽ നിന്നും മോഷ്ടിക്കുകയോ ചെയ്യുന്നു,” അത് വ്യക്തമാക്കുന്നു.
ഫെബ്രുവരി 17, 2025ലെ ലേഖനത്തിൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്രവും ഇത്തരം തട്ടിപ്പിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഫേസ്ബുക്കിന്റെ ഹെൽപ്സെന്ററും ഇത്തരം തട്ടിപ്പുകളെ കുറിച്ച് മുന്നറിപ്പ് നൽകിയിട്ടുണ്ട്.
ആ മുന്നറിയിപ്പ് ഇങ്ങനെയാണ്: “തട്ടിപ്പുകാർ തങ്ങൾക്ക് പരിചയമില്ലാത്ത ആളുകൾക്ക് പ്രണയ സന്ദേശങ്ങൾ അയച്ചേക്കാം, പലപ്പോഴും വിവാഹമോചിതരോ, വിധവകളോ അല്ലെങ്കിൽ മോശം വിവാഹജീവിതത്തിലുള്ളവരോ ആണെന്ന് നടിച്ചുകൊണ്ട്, ഒരു ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് അവകാശപ്പെടുന്നു. വിമാനയാത്ര ടിക്കറ്റ് വാങ്ങുന്നതിനോ വിസയ്ക്ക് അപേക്ഷിക്കുന്നതിനോ പണമോ നിങ്ങളുടെ വിവരങ്ങളോ ആവശ്യമാണെന്ന് അവർ അവകാശപ്പെട്ടേക്കാം. ആദ്യം നിങ്ങളുടെ വിശ്വാസം നേടുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനാൽ, പണം ചോദിക്കുന്നതിന് മുമ്പ് ആഴ്ചകളോ മാസങ്ങളോ സംഭാഷണങ്ങളിൽ ഏർപ്പെട്ടേക്കാം.”

സൈബർ എക്സ്പെർട്ടായ ജയകുമാർ കെയുമായി ഈ വിഷയത്തിൽ സംസാരിച്ചു. “ഇത്തരം തട്ടിപ്പുകളുടെ എണ്ണം എഐ ജനറേറ്റഡ് സാങ്കേതിക വിദ്യയുടെ ആവിർഭാവത്തോടെ വർദ്ധിച്ചിട്ടുണ്ട്. എല്ലാ ന്യൂ മീഡിയ പ്ലാറ്റുഫോമുകളും തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ വല വീശിപ്പിടിയ്ക്കാൻ ഉപയോഗിക്കുന്നു, ഇത്തരം സന്ദേശം കാണുകയാണെങ്കിൽ അവയെ അവഗണിക്കുക. നിങ്ങളോട് സൗഹൃദം സ്ഥാപിച്ച ശേഷം അവർ പൈസയോ മറ്റ് എന്തെങ്കിലും സഹായങ്ങളോ ചോദിച്ച് നിങ്ങളെ കുടുക്കിയേക്കാം. അവയ്ക്ക് മറുപടി നൽകിയാൽ നിങ്ങൾ ചിലപ്പോൾ ചതികുഴിയിൽ വീണേക്കാം,” അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക: കുവൈറ്റിൽ മലയാളി ആക്രമിക്കപ്പെട്ടുന്ന വീഡിയോ 2020ലേത്
സൗഹൃദത്തിന് താല്പര്യമുള്ളവർ ഫോളോ ചെയ്യാൻ ആവശ്യപ്പെടുന്ന പ്രൊഫൈലൂകൾ തട്ടിപ്പിനുള്ള ശ്രമമാവാം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
sightengine.com
wasitai.com
Is it AI
Note in FBI website
News report by Indian Express on February 17,2025
Note in Facebook Helpcentre
Conversation with Jayakumar K, Cyber expert