Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര ബിജെപി തൊപ്പി ധരിച്ചു നിൽക്കുന്ന ഫോട്ടോ.
ഈ ഫോട്ടോ എഐ സൃഷ്ടിച്ചതാണ്.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ ജ്യോതി മൽഹോത്ര ബിജെപി ചിഹ്നം ഉള്ള തൊപ്പി ധരിച്ചിരിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“സംഘികൾ പാകിസ്ഥാന് സപ്പോർട്ട് ചെയ്യുന്നു എല്ലാം ചെയ്യുന്നത് ഈ സംഘികൂട്ടങ്ങൾ തന്നെ അനുഭവിക്കുന്നത് നമ്മളും,” എന്ന വിവരണത്തിനൊപ്പമാണ് പോസ്റ്റ്. “ബ്ലാക്കൗട്ട് സമയത്തും സംഘിണി ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഏജൻസികളുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തി,” എന്ന് പോസ്റ്ററിൽ സൂപ്പർഇമ്പോസ് ചെയ്തിട്ടുമുണ്ട്.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹരിയാന സ്വദേശിയായ യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായതിന് പിന്നാലെയാണ്, ബിജെപി തൊപ്പിയും സ്കാർഫും ധരിച്ച അവരുടെ ഫോട്ടോ വൈറലായത്.
ഇവിടെ വായിക്കുക: കുവൈറ്റിൽ മലയാളി ആക്രമിക്കപ്പെട്ടുന്ന വീഡിയോ 2020ലേത്
ഈ ഫോട്ടോയിൽ ആജ് തക്കിന്റെ ലോഗോ പ്രിന്റ് ചെയ്തിട്ടുണ്ട്. ആജ് തക്കിന്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും സേർച്ച് ചെയ്തപ്പോൾ, ജ്യോതി മൽഹോത്രയുടെ വൈറൽ ഫോട്ടോയുള്ള ഗ്രാഫിക് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
ഞങ്ങൾ ഫോട്ടോ സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ, നിരവധി പോരായ്മകൾ ഞങ്ങൾ ശ്രദ്ധിച്ചു. ഈ ഫോട്ടോ കൃത്രിമമായി തെളിച്ചമുള്ളതാക്കിയതായി ഞങ്ങൾക്ക് തോന്നി. കൂടാതെ, ജ്യോതി മൽഹോത്രയുടെ തൊപ്പിയിൽ കാണുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ രൂപകൽപ്പനയിലും തെറ്റുകളുണ്ട്. ഇക്കാരണങ്ങളാൽ, ഈ ഫോട്ടോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് ഞങ്ങൾ സംശയിച്ചു.
അതിന് ശേഷം, ഞങ്ങൾ ഈ ഫോട്ടോ വിവിധ എഐ ഡിറ്റക്റ്റിംഗ് ടൂളുകൾ ഉപയോഗിച്ച് പരീക്ഷിച്ചു. ഈ സമയത്ത് ഈ ചിത്രം എഐ സൃഷ്ടിച്ചതാണെന്ന് ഞങ്ങൾ കണ്ടെത്തി.
ഹൈവ് മോഡറേഷൻ ടൂൾ ഈ ഫോട്ടോ 99.9% എഐ ജനറേറ്റഡ് ആണെന്ന് തിരിച്ചറിഞ്ഞു.
ഈ ചിത്രം എഐ സൃഷ്ടിച്ചതാണെന്ന് വാസ്ഇറ്റ്എഐ എന്ന ടൂൾ ഉലയോഗിച്ചുള്ള പരിശോധനയിലും വ്യക്തമായി.
സൈറ്റ്എഞ്ചിൻ.കോം എന്ന ടൂൾ ചിത്രത്തെ 99% എഐ ജനറേറ്റഡ് എന്ന് വിശേഷിപ്പിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി, ഞങ്ങൾ ഹരിയാന ബിജെപി സംസ്ഥാന സെക്രട്ടറി ക്യാപ്റ്റൻ ഭൂപീന്ദർ സിങ്ങുമായി ബന്ധപ്പെട്ടു. ഒരു ഫോൺ സംഭാഷണത്തിൽ, വൈറൽ അവകാശവാദം അദ്ദേഹം നിഷേധിച്ചു. ജ്യോതി മൽഹോത്രയ്ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു.
ഇവിടെ വായിക്കുക: പ്രശാന്ത് രഘുവംശം പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞ ഹിന്ദി വാചകം തെറ്റായി വിവർത്തനം ചെയ്തോ?
ബിജെപി തൊപ്പി ധരിച്ച ജ്യോതി മൽഹോത്രയുടെ വൈറൽ ഫോട്ടോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണം ഞങ്ങളെ എത്തിച്ചത്.
(ഈ വീഡിയോ ഫാക്ട്ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ് അത് ഇവിടെ വായിക്കാം)
Sources
sightengine.com
Hive Moderation Website
WasItAI Website
Captain Bhupinder Singh, Leader BJP Haryana
Sabloo Thomas
June 25, 2025
Sabloo Thomas
May 24, 2025
Sabloo Thomas
May 21, 2025