Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
മാര്‍ക്ക്‌ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്ന എസ്എഫ്ഐ നേതാവിന് സ്വീകരണം കൊടുക്കുന്നത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതല്ല. മാര്‍ക്ക്‌ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്നതാണ്,” എന്ന അടികുറിപ്പോടെ ജയിലിൽ നിന്നും ഇറങ്ങുന്ന ഒരു പെൺകുട്ടിയെ മാലയിട്ടു സ്വീകരിക്കുന്ന വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടല്ല
Fact
റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ജനുവരി 6,2024ൽ ഇതേ വീഡിയോ കാണിക്കുന്ന പോസ്റ്റ് sfi_thrissur_dc എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. “പോലീസ് നിയമ വിരുദ്ധമായി അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ച എസ്എഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സ. സാന്ദ്ര ബോസിന് ജാമ്യം ലഭിച്ചു,” എന്നായിരുന്നു അതിന്റെ വിവരണം.
“പോരാട്ടത്തിന്റെയും തന്റേടത്തിന്റെയും പ്രതീകം. പേര് : സാന്ദ്ര ബോസ്, വയസ് 21 , SFI ത്രിശൂർ ജില്ലാ കമ്മിറ്റി അംഗം, നിയമ വിദ്യാർത്ഥിനി. സമരം ചെയ്തതിൻ്റെ പേരിൽ പോലീസ് രാവിലെ 5 മണിക്ക് വീട്ടിൽ കയറി അറസ്റ്റ് ചെയ്തു. ജയിലിൽ നിന്നും വരുമ്പോൾ രക്തഹാരമായിട്ട് സ്വീകരിക്കുന്നത് അമ്മ. ഒരു കയ്യിലുള്ളത് ജയിലിൽ നിന്നും വായിച്ച പുസ്തകങ്ങൾ,” എന്ന വിവരണത്തോടെ ഇതേ വീഡിയോ ജനുവരി 9,2024ൽ മുൻമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പികെ ശ്രീമതി ടീച്ചർ ഫേസ്ബുക്ക് റീൽസായി ചെയ്തത് കണ്ടു,
ഡിസംബർ 25,2023 ൽ സാന്ദ്ര ബോസിന്റെ അറസ്റ്റ് സംബന്ധിച്ച് മാതൃഭൂമിയിൽ ഒരു വാർത്ത ഉണ്ട്.”സർക്കാർ ഐ.ടി.ഐ.യ്ക്ക് സമീപം വെള്ളിയാഴ്‌ച പോലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ അറസ്റ്റിലായ എട്ട് പ്രതികളെയും ചാലക്കുടി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.എസ്.എഫ്.ഐ. വനിതാനേതാവടക്കം മൂന്നുപേരാണ് ഞായറാഴ്ച അറസ്റ്റിലായത്. അലവി സെന്റർ സ്വദേശി അഫ്സൽ (25), കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനിയും മോതിരക്കണ്ണി സ്വദേശിനിയുമായ സാന്ദ്ര ബോസ് (22), പടിഞ്ഞാറെ ചാലക്കുടി സ്വദേശി നിർമൽ (22) എന്നിവരാണ് അറസ്റ്റിലായത് .എസ്എഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ് സാന്ദ്ര ബോസ്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനു(30) ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി,” എന്ന് വാർത്തയിൽ പറയുന്നു.
Result: False
ഇവിടെ വായിക്കുക: Fact Check: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല വീഡിയോയിൽ
Sources
Instagram post by SFI Thrissur on January 6, 2024
Facebook post by PK Sreemathi Teacher on January 9, 2024
Newsreport by Mathrubhumi on December 25,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.