Authors
Claim: കനൗജിൽ റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ആളുകൾ ചെരിപ്പെറിഞ്ഞു.
Fact: വീഡിയോയിൽ അഖിലേഷിന് നേരെ എറിയുന്നത് പൂമാലകളാണ്.
എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ വീഡിയോയ്‌ക്കൊപ്പം, കനൗജിലെ റോഡ് ഷോയ്‌ക്കിടെ ആളുകൾ അദ്ദേഹത്തിന് നേരെ ചെരിപ്പുകൾ എറിഞ്ഞതായി അവകാശപ്പെടുന്ന പോസ്റ്റ് വൈറലാവുന്നുണ്ട്.
ഞങ്ങൾ കാണുമ്പോൾ BJP Keralam | ബിജെപി കേരളം എന്ന ഐഡിയിലെ പോസ്റ്റിന് 168 ഷെയറുകൾ ഉണ്ടായിരുന്നു.
K Jithin എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 48 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക:Fact Check: കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന വീഡിയോയുടെ വാസ്തവം അറിയുക
Fact Check/Verification
ഞങ്ങൾ വീഡിയോ ക്ലിപ്പ് ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. വിഡിയോയിൽ അഖിലേഷ് യാദവിന് നേരെ എറിയുന്ന വസ്തുക്കൾ സൂം ഇൻ ചെയ്‌തപ്പോൾ പൂമാലകൾ കണ്ടു.
വീഡിയോയിൽ കാണുന്ന vishwasyadavauraiyawale എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഞങ്ങൾ തിരഞ്ഞു. അപ്പോൾ ഈ വീഡിയോ 2024 മെയ് 2-ന് ഈ ഹാൻഡിൽ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. ‘ജയ് സമാജ്‌വാദി, ജയ് അഖിലേഷ്’ എന്നാണ് ഈ വീഡിയോയുടെ അടിക്കുറിപ്പ്. അഖിലേഷിന് നേരെ ചെരിപ്പും എറിയുന്നതായി അതിൽ വിവരിച്ചിട്ടില്ല. ഈ വീഡിയോ സൂം ചെയ്യുമ്പോൾ, അഖിലേഷ് യാദവിന് നേരെ പൂക്കളും പൂമാലകളും എറിയുന്നത് വ്യക്തമായി കാണാം.
അഖിലേഷ് യാദവിൻ്റെ റോഡ് ഷോയ്ക്കിടെ ചെരിപ്പ് എറിഞ്ഞതുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടെത്താൻ ഞങ്ങൾ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. അപ്പോൾ ഈ അവകാശവാദം സ്ഥിരീകരിക്കുന്ന ഒരു വാർത്തയും ഞങ്ങൾക്ക് ലഭിച്ചില്ല.
ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളിൽ, 2024 ഏപ്രിൽ 27 ന് അഖിലേഷ് യാദവ് 40 കിലോമീറ്റർ റോഡ് ഷോ നടത്തിയതിന് ശേഷം കനൗജിൽ എത്തിയതായി പറഞ്ഞിട്ടുണ്ട്. ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വൈറലായ വീഡിയോയിൽ ഉള്ള ബസും ഒപ്പം നിൽക്കുന്ന സ്ത്രീയും ഉണ്ട്. റിപ്പോർട്ടിൽ ഒരിടത്തും അഖിലേഷിന് നേരെ ചെരിപ്പ് എറിഞ്ഞതായി പരാമർശമില്ല.
2024 മെയ് 10-ന് ‘ന്യൂസ് 24’ ൻ്റെ ഔദ്യോഗിക X ഹാൻഡിൽ ഈ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെ പുഷ്പമാല ചാർത്തി സ്വീകരിച്ചു’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ഈ ഫാക്ട് ചെക്ക് ആദ്യം ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അത് ഇവിടെ വായിക്കാം.
ഇവിടെ വായിക്കുക:Fact Check: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം അല്ലിത്
Conclusion
കനൗജിൽ റോഡ് ഷോയ്ക്കിടെ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിന് നേരെ ചെരുപ്പല്ല, പൂമാലകളാണ് എറിഞ്ഞതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.
Result: False
ഇവിടെ വായിക്കുക:Fact Check: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധമല്ലിത്
Sources
Instagram post by vishwasyadavauraiyawale on 2nd May 2024
Report published by Dainik Bhaskar on 27th April 2024
X post by News 24 on 10th May 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.