ഹൃദയാഘാതം മാറ്റാൻ ചുമ ഉപയോഗിച്ച് ചെയ്യുന്ന പ്രഥമ ശുശ്രൂഷയെ കുറിച്ചൊരു പോസ്റ്റ്. കള്ള് ഷാപ്പായി മാറിയ സ്‌കൂൾ എന്ന പേരിലൊരു വീഡിയോ തുടങ്ങിയവയൊക്കെ ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളായിൽ ഉൾപ്പെടുന്നു.

Fact Check: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാനാവുമോ?
തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാം എന്ന ധാരണ തെറ്റാണ് എന്ന് വിദഗ്ധർ പറയുന്നു.

Fact Check: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറിയോ?
15 വർഷം മുൻപ് പൂട്ടി പോയ അൺഎയിഡഡ് സ്‌കൂളാണ്,അഞ്ചൽ ഒഴുക്ക്പാറയിൽ ഷാപ്പ് ആയി മാറിയതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?
അന്നത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സംഘടിപ്പിച്ച ‘കിസാൻ മഹാപഞ്ചായത്ത്’ എന്ന പരിപാടിയുടെ വേദി നശിപ്പിച്ച് പ്രതിഷേധിക്കുന്ന കർഷകരുടെ 2021-ലെ വീഡിയോ, നയാബ് സിംഗ് സൈനിയുടെ പരിപാടിക്ക് നേരെയുള്ള ആക്രമണം എന്ന പേരിൽ ഷെയർ ചെയ്യപ്പെടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെ വീഡിയോ ആണോ ഇത്?
വൈറൽ വീഡിയോയ്ക്ക് എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിന്റെ നേരെ നടന്ന നേരെ നടന്ന അക്രമവുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളിൽ നിന്ന് വ്യക്തമായി.

Fact Check: റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ചെരിപ്പെറിഞ്ഞോ?
കനൗജിൽ റോഡ് ഷോയ്ക്കിടെ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിന് നേരെ ചെരുപ്പല്ല, പൂമാലകളാണ് എറിഞ്ഞതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.