Thursday, April 24, 2025

News

Fact Check:  ‘സ്ട്രോബെറി ക്വിക്ക്’ മയക്കുമരുന്നിനെ കുറിച്ചുള്ള പഴയ വ്യാജ പ്രചരണം വീണ്ടും

Written By Kushel Madhusoodan, Translated By Sabloo Thomas, Edited By Pankaj Menon
Feb 7, 2025
banner_image

Claim
ഇന്ത്യയിലെ സ്കൂളുകളിലെ കുട്ടികൾക്ക് മയക്കുമരുന്ന് വ്യാപാരികൾ പിങ്ക് നിറത്തിലുള്ള ടെഡി ബിയറിന്റെ ആകൃതിയിലുള്ള “സ്ട്രോബെറി ക്വിക്ക്” എന്നറിയപ്പെടുന്ന ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ വിതരണം ചെയ്യുന്നു.
Fact 
വൈറൽ സന്ദേശങ്ങൾ 2007 ൽ യുഎസിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഒരു തട്ടിപ്പാണെന്ന് കണ്ടെത്തി. വൈറൽ ചിത്രം ഒരു സ്റ്റോക്ക് ചിത്രമാണെന്നും കണ്ടെത്തി.

ചെറിയ ടെഡി ബിയറിന്റെ ആകൃതിയിലുള്ള പിങ്ക് മിഠായി പോലെ തോന്നിക്കുന്ന ഒരു പാക്കറ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്, ഇത് “സ്ട്രോബെറി ക്വിക്ക്” എന്നറിയപ്പെടുന്ന ഒരു മയക്ക്മരുന്നാണെന്ന് അവകാശപ്പെടുന്നു. “ഇത് ‘സ്ട്രോബെറി ക്വിക്ക്’ എന്നറിയപ്പെടുന്ന ഒരു പുതിയ മയക്ക്മരുന്നാണ്. ഇത് ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കിടയിൽ ജനപ്രിയമാണ്,” ചിത്രം പങ്കിട്ട പോസ്റ്റ് പറയുന്നു.

Lasitha Palakkal's Post
Lasitha Palakkal’s Post

ഇവിടെ വായിക്കുക: Fact Check: മഹാലക്ഷ്മി വധക്കേസിലെ പ്രതി ഇസ്ലാം വിശ്വാസിയോ?

ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകളെ അടിസ്ഥാനമാക്കി സ്കൂളുകൾ ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തിയതായും റിപ്പോർട്ടുണ്ട്. “സ്ട്രോബെറി ക്വിക്ക്” കുട്ടികൾ മധുരപലഹാരങ്ങളായി തെറ്റിദ്ധരിക്കുന്നുണ്ടെന്നും ഇത് കഴിച്ചതിനുശേഷം അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യങ്ങളിലേക്ക് നയിക്കുന്നുവെന്നും സമൂഹ മാധ്യമ സന്ദേശങ്ങൾ മുന്നറിയിപ്പ് നൽകുന്നതിനാൽ, ജാഗ്രത പാലിക്കാൻ ഒരു സ്കൂൾ മാതാപിതാക്കൾക്ക് ഒരു ഉപദേശ സന്ദേശം അയച്ചു. ചോക്ലേറ്റ്, പീനട്ട് ബട്ടർ, കോള, ചെറി, മുന്തിരി, ഓറഞ്ച് എന്നിവയുൾപ്പെടെ പല രുചികളിൽ ഈ പദാർത്ഥം ലഭ്യമാണെന്ന് പറയപ്പെടുന്നു,” 2025 ഫെബ്രുവരി 2 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.

Fact Check/ Verification

ഞങ്ങൾ ആദ്യം വൈറൽ ഫോട്ടോയുടെ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ഇത് 2017 മാർച്ച് 7 ലെ ദി സൺ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. “ടെഡി ബെയർ എക്സ്റ്റസി ഗുളികകൾ കഴിച്ചതിന് ശേഷം 13 വയസ്സുള്ള നാല് സ്കൂൾ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു” എന്ന തലക്കെട്ടോടെ അതേ ചിത്രം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

the sun

“മാഞ്ചസ്റ്ററിൽ [ഇംഗ്ലണ്ടിലെ] ‘ടെഡി ബെയർ എക്സ്റ്റസി ഗുളികകൾ’ കഴിച്ചതിന് ശേഷം 13 വയസ്സുള്ള നാല് സ്കൂൾ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈതൻഷാവെയിലെ സിവിക് സെന്ററിന് സമീപം പിങ്ക് നിറത്തിലുള്ള ‘ടെഡി ബെയർ’ ഗുളികകൾ വിഴുങ്ങിയ ഇവരെ ഞായറാഴ്ച വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. അതിനുശേഷം അവർ ഡിസ്ചാർജ് ചെയ്യപ്പെട്ടു, നിലവിൽ വീട്ടിൽ സുഖം പ്രാപിച്ചുവരുന്നു,” റിപ്പോർട്ട് പറയുന്നു. വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഒരു സ്റ്റോക്ക് ചിത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

2017 മെയ് മാസത്തിൽ, MDMA ഗുളികകളുടെ ചിത്രങ്ങൾ അവയുടെ യഥാർത്ഥ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി, മയക്കുമരുന്ന് വ്യാപാരികൾ കുട്ടികളെ വശീകരിക്കാൻ ഉപയോഗിക്കുന്ന ഒരു തന്ത്രത്തെ കുറിച്ച് പറയുന്ന ഒരു സ്നോപ്സ് റിപ്പോർട്ട് ഞങ്ങൾ കണ്ടു. “2016-ൽ MDMA-യുമായി ബന്ധപ്പെട്ട സൈറ്റുകളിൽ ഒരു ബാഗിലെ ഗുളികകളുടെ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടു (“180mg MDMA ഉള്ള പർപ്പിൾ ബിയേഴ്സ്” എന്ന അടിക്കുറിപ്പോടെ) കുട്ടികളെയല്ല, മറിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയാണ് ചിത്രം ലക്ഷ്യം വച്ചത്,” റിപ്പോർട്ട് പറയുന്നു.  വൈറൽ ചിത്രം പോസ്റ്റ് ചെയ്ത ആദ്യ സന്ദർഭത്തിലേക്ക് നമ്മെ നയിക്കുന്ന റിപ്പോർട്ട് പറയുന്നു.

സ്ട്രോബെറി ക്വിക്ക് എന്നൊരു മരുന്ന് ഉണ്ടോ?

അടുത്തതായി ഞങ്ങൾ “സ്ട്രോബെറി ക്വിക്ക് മെത്ത് ഇന്ത്യ” എന്ന് കീവേഡ് സേർച്ച് നടത്തി. അത് 2025 ജനുവരി 31 ലെ പ്രിന്റ് റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു . അരുണാചൽ പ്രദേശ് പോലീസ് സ്കൂൾ കുട്ടികൾക്കിടയിൽ സ്ട്രോബെറി രുചിയുള്ള “മെത്ത് കാൻഡി” പടരുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞുവെന്നും ഈ കാര്യത്തിൽ സമൂഹ മാധ്യമ പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്ന് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചുവെന്നും അതിൽ പറയുന്നു.

“സ്ട്രോബെറി മെത്ത്” അല്ലെങ്കിൽ “സ്ട്രോബെറി ക്വിക്ക്” എന്ന മയക്കുമരുന്ന് മിഠായികളുടെ രൂപത്തിൽ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ ശരിയല്ലെന്ന് തലസ്ഥാനത്തെ പോലീസ് സൂപ്രണ്ട് രോഹിത് രാജ്ബീർ സിംഗ് ഒരു മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. 2007 ൽ അമേരിക്കയിൽ ആദ്യമായി ഉയർന്നുവന്ന ഒരു പഴയ ഇന്റർനെറ്റ് തട്ടിപ്പാണിത്…”യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ഉൾപ്പെടെയുള്ള നിയമ നിർവ്വഹണ ഏജൻസികൾ കുട്ടികളെ ലക്ഷ്യം വച്ചുള്ള അത്തരം സുഗന്ധമുള്ള മെത്താംഫെറ്റാമൈനിന്റെ നിലനിൽപ്പിനെയോ വ്യാപകമായ വിതരണത്തെയോ പിന്തുണയ്ക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നുമില്ല,” റിപ്പോർട്ട് കൂട്ടിച്ചേർത്തു. അരുണാചൽ പ്രദേശ് പോലീസിന്റെ വിശദീകരണത്തെക്കുറിച്ചുള്ള സമാനമായ റിപ്പോർട്ടുകൾ ഇവിടെ, ഇവിടെഇവിടെ കാണാം.

2007 ഏപ്രിൽ 29-ന് നടത്തിയ ഒരു സ്നോപ്സ് വസ്തുതാ പരിശോധനയിൽ, മയക്കുമരുന്ന് വ്യാപാരികൾ “സ്ട്രോബെറി ക്വിക്ക്” എന്നറിയപ്പെടുന്ന നിറമുള്ളതും രുചിയുള്ളതുമായ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ യുഎസിലെ കുട്ടികൾക്ക് വിൽക്കുന്നുണ്ടെന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന സന്ദേശം പഴയ തട്ടിപ്പിന്റെ പുതിയ പതിപ്പാണെന്ന് ഇതിൽ നിന്നും കൂടുതൽ വ്യക്തമാവുന്നു.

“സ്ട്രോബെറി ക്വിക്കിനെക്കുറിച്ചുള്ള ആ മുൻകാല മുന്നറിയിപ്പുകൾ പോലീസ്, സ്കൂളുകൾ, വാർത്താ മാധ്യമങ്ങൾ എന്നിവയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിയതിനുശേഷം, ഫെഡറൽ മയക്കുമരുന്ന് നിർവ്വഹണ ഉദ്യോഗസ്ഥർ അത്തരം കിംവദന്തികളെ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി തിരുത്തൽ പ്രസ്താവനകൾ പുറപ്പെടുവിക്കാൻ തുടങ്ങി. മിഠായിയോട് സാമ്യമുള്ള മെത്താംഫെറ്റാമൈനിന്റെ നിറമുള്ള പതിപ്പുകൾ കണ്ടെത്തിയിരിക്കാം.എന്നാൽ മിഠായിയുടെ രൂപവും രുചിയും അനുകരിക്കാൻ ഉദ്ദേശിച്ചുള്ള മരുന്നിന്റെ രുചിയുള്ള പതിപ്പുകൾ നിർമ്മിച്ചുകൊണ്ട് മയക്കുമരുന്ന് വ്യാപാരികൾ മനഃപൂർവ്വം കുട്ടികളെ ലക്ഷ്യമിടുന്നുവെന്ന ധാരണ തെറ്റായ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നു,” വൈറൽ അവകാശവാദങ്ങളെക്കുറിച്ചുള്ള യുഎസ് ഡിഇഎ വക്താവിന്റെ വിശദീകരണം ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. “ഞങ്ങളുടെ എല്ലാ ലാബുകളിലും ഇവ പരിശോധിച്ചു. അതിൽ ഒന്നുമില്ല. ഇത് ഒരു പ്രവണതയോ യഥാർത്ഥ പ്രശ്നമോ അല്ല. ഇത് നല്ല ഉദ്ദേശ്യത്തോടെയുള്ള ഒരാളായിരിക്കാം ആദ്യം പ്രചരിപ്പിച്ചത്.എന്നാൽ പ്രതികരണം സന്ദർഭത്തിന് അനുസരിച്ചായിരുന്നില്ല. മയക്കുമരുന്നിൽ ആരെങ്കിലും സ്ട്രോബെറി ഫ്ലേവറിംഗ് ചേർത്തതായി ഡിഇഎ ഒരിക്കലും കേട്ടിട്ടില്ല, കൂടാതെ അത് കാരണം ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടികളെക്കുറിച്ചും അവർക്ക് അറിയില്ല.”

ഇവിടെ വായിക്കുക:Fact Check: കോഴിക്കോട് കാണപ്പെട്ട മഞ്ഞ് വീഴ്ച ഡിജിറ്റൽ നിർമ്മിതമാണ്

Conclusion

സ്കൂൾ കുട്ടികൾക്ക് വിൽക്കുന്ന “സ്ട്രോബെറി ക്വിക്ക്” മയക്കുമരുന്നിനെക്കുറിച്ചുള്ള വൈറൽ സമൂഹ മാധ്യമ പോസ്റ്റുകൾ, 2007-ൽ യുഎസിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതും പല തവണ വീണ്ടും പ്രചരിച്ചതുമായ വ്യാജ സന്ദേശമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

(ഈ അവകാശവാദം ആദ്യം ഫാക്ട്ചെക്ക് ചെയ്തത് ന്യൂസ്ചെക്കറിന്റെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)

Result: False

Sources
The Sun report, March 7, 2017
The Print report, January 31, 2025
Snopes report, September 28, 2015
Snopes report, April 29, 2007


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.