Claim: ഗാസയിൽ മിലിറ്ററി ടാങ്ക് പച്ചക്കറി കടയാക്കി മാറ്റി.
Fact: ചിത്രം സിറിയയിൽ നിന്നാണ്.
ഒരു മിലിറ്ററി ടാങ്ക് പച്ചക്കറി കടയാക്കി മാറ്റിയ പടം ഗാസയിൽ നിന്നെന്ന പേരിൽ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കഴിഞ്ഞ ദിവസം ഗാസയിൽ പ്രവർത്തനം ആരംഭിച്ച വെജിറ്റബിൾ ഷോപ്പ്,” എന്നാണ് പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക:Fact Check: പ്രകാശ് രാജ് കുംഭമേളയിൽ പങ്കെടുക്കുന്ന ഫോട്ടോ എഐ നിർമ്മിതമാണ്
Fact Check/ Verification
ഞങ്ങൾ ഈ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഡിസംബർ 22, 2024ൽ പ്രാവ്ദ കൊടുത്ത ഒരു വാർത്ത കിട്ടി. അതിൽ ഈ പച്ചക്കറി ഉള്ള വീഡിയോ ചേർത്തിട്ടുണ്ട്.
“നൂതനമായ സിറിയൻ വിപണനം: ഉപേക്ഷിക്കപ്പെട്ട ടാങ്കിൽ വ്യാപാരി പഴങ്ങളും പച്ചക്കറികളും വിൽക്കുന്നു. കട ഉടമ അലി പറയുന്നത്, സിറിയൻ സൈന്യം തൻ്റെ കടയുടെ പ്രവേശന കവാടത്തിന് മുന്നിൽ ഒരു ടാങ്ക് ഉപേക്ഷിച്ചു. അത് കടയെ മറച്ചു. അത് കൊണ്ട് സൈനിക വാഹനത്തിൽ തൻ്റെ സാധനങ്ങൾ പ്രദർശിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇത് സിറിയയിലുടനീളവും ലോകമെമ്പാടും ജനപ്രിയമായി. ആളുകൾ ചിത്രമെടുക്കാൻ തുടങ്ങി, അത് ഒരു മ്യൂസിയം പോലെയായായി, അദ്ദേഹം പറഞ്ഞു,” പ്രാവ്ദ വാർത്ത വ്യക്തമാക്കുന്നു.

ഡിസംബർ 16,2024ൽ ലെറ്റസ്റ്റലി അവരുടെ വെബ്‌സൈറ്റിൽ ഈ പടത്തോടൊപ്പം ഈ വാർത്ത കൊടുത്തിട്ടുണ്ട്.
“സിറിയയുടെ മുൻ പ്രസിഡൻ്റ് ബാഷർ അൽ-അസാദിൻ്റെ സൈന്യം ഒരിക്കൽ ഉപയോഗിച്ചിരുന്ന ഒരു സൈനിക ടാങ്ക് ഇപ്പോൾ ഒരു പ്രാദേശിക പച്ചക്കറി കച്ചവടക്കാരൻ തൻ്റെ സാധനങ്ങൾ പ്രദർശിപ്പിക്കാൻ ഉതകുന്ന തരത്തിൽ പുനർനിർമ്മിച്ചു. ഒരുകാലത്ത് സൈനിക ശക്തിയുടെ പ്രതീകമായിരുന്നു ടി-55. അത് സോവിയറ്റ് കാലഘട്ടത്തിലെ പ്രധാന യുദ്ധ ടാങ്ക് ആയിരുന്നു. അത് ഇപ്പോൾ സിറിയയിലെ ഡമാസ്കസിലെ ഒരു മാർക്കറ്റ് സ്റ്റാളായി പുനർനിർമ്മിച്ചതായി വൈറലാകുന്ന ഒരു ഫോട്ടോ കാണിക്കുന്നു. ഒരുകാലത്ത് അസദ് ഭരണകൂടത്തിൻ്റെ അതിശക്തമായ സൈനിക ആയുധശേഖരത്തിൻ്റെ ഭാഗമായിരുന്ന ടാങ്ക്, ഇപ്പോൾ പച്ചക്കറികളും മറ്റ് സാധനങ്ങളും വിൽക്കുന്ന പ്രാദേശിക കച്ചവടക്കാരുടെ പശ്ചാത്തലമായി പ്രവർത്തിക്കുന്നു,” വാർത്ത പറയുന്നു.

അറേബ്യൻ ഫാക്ട് ചെക്ക് സ്ഥാപനമായ മിസ്‌ബാറിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റും ഈ പടം ഗാസയിൽ നിന്നല്ല സിറിയയിൽ നിന്നാണ് എന്ന് ജനുവരി 27, 2025ലെ ഒരു ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഡിസംബർ 15,2025ലെ ഒരു എക്സ് യൂസറുടെ പോസ്റ്റ്, ഒരു പ്രാദേശിക ന്യൂസ് പേജിന്റെ പോസ്റ്റ്, അൽ അറേബിയയിൽ വന്ന ഒരു റിപ്പോർട്ട് എന്നിവയിൽ ഉപയോഗിച്ച പടങ്ങളാണ് മിസ്ബാർ ഇതിന് തെളിവായി ഉപയോഗിച്ചിരിക്കുന്നത്.

Conclusion
ഗാസയിൽ മിലിറ്ററി ടാങ്ക് പച്ചക്കറി കടയാക്കി മാറ്റി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പടം വാസ്തവത്തിൽ സിറിയയിൽ നിന്നാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക:Fact Check: കുംഭമേളയ്‌ക്കെത്തിയ 154 വയസുള്ള സന്യാസിയാണോയിത്?
Sources
News Report in Prvada on December 22,2024
News Report in Latestly on December 16,2024
News Report on Misbar on January 27.2025
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.