Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckNewsFact Check: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്

Fact Check: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas

Pankaj Menon is a fact-checker based out of Delhi who enjoys ‘digital sleuthing’ and calling out misinformation. He has completed his MA in International Relations from Madras University and has worked with organisations like NDTV, Times Now and Deccan Chronicle online in the past.

Claim: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു.
Fact: കാസർഗോഡിൽ നിന്നുള്ള മാപ്പിള തെയ്യത്തിലെ മുസ്ലീം കഥാപാത്രങ്ങൾ

ഒരു ക്ഷേത്ര ചടങ്ങിനിടെ ഒരാൾ  ബാങ്ക് വിളിക്കുന്ന വീഡിയോ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“കണ്ണൂരിലെ തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്ന പുതിയ കലാപരിപാടി. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്ന് തെയ്യങ്ങളെ കൊണ്ടും പറയിക്കുന്ന അത്യന്താധുനിക പുരോഗമനം. എങ്ങോട്ടാണ് ഈ കേരളത്തിൻ്റെ പോക്ക്,”എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

Kp Sajeevan എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 269 ഷെയറുകൾ ഉണ്ടായിരുന്നു.

Kp Sajeevan
Kp Sajeevan’s Post

 Sankar K R എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 40 ഷെയറുകൾ ഉണ്ട്.

 Sankar K R's Post
 Sankar K R’s Post

Sajan John എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണും വരെ 14 ഷെയറുകൾ ഉണ്ടായിരുന്നു.

Sajan John's Post
Sajan John’s Post


ഇവിടെ വായിക്കുക: Fact Check: റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം? വാർത്ത കൃത്രിമമാണ്

Fact Check/Verification


“തെയ്യം, ബാങ്ക് വിളി” എന്നിവയെ കുറിച്ച് ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി. ഇത് 2023 ജനുവരി 16-ലെ ഒരു  ടൈംസ് നൗ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. വൈറൽ വീഡിയോയുടെ തമ്പ്നെയിൽ ആ റിപ്പോർട്ടിൽ ഉണ്ട്. ജനുവരി 11 ന് @AbbakkaHypatia എന്ന ജനപ്രിയ ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ട് പറയുന്നു. ”കേരള തെയ്യം ഇസ്ലാമിക പ്രാർത്ഥനയോടെ തുടങ്ങുന്നു. നമ്മുടെ ഐക്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്,” എന്ന കാപ്ഷനോടെയാണ് ട്വീറ്റ്. 

Courtesy; Times Now
Courtesy: Times Now

“പ്രധാനമായും പുരുഷന്മാരാണ് തെയ്യം അവതരിപ്പിക്കുന്നത്. ഏകദേശം 456 തരം തെയ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള മാസമായ തുലാം പത്താം തിയ്യതി ആരംഭിച്ച് ഏഴുമാസം വരെ നീണ്ടുനിൽക്കുന്നതാണ് തെയ്യം സീസൺ. ഗ്രാമത്തിലെ ശ്രീകോവിലിനു മുന്നിലാണ് പ്രധാന തെയ്യം നൃത്തം. വിപുലമായ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി പൂർവ്വികരുടെ ആരാധനയായി ഇത് വീടുകളിലും നടത്താം,” റിപ്പോർട്ട് പറയുന്നു.

തുടർന്ന് ഞങ്ങൾ മറ്റൊരു കീവേഡ് സെർച്ച് നടത്തി. അത് ഞങ്ങളെ 2022 ഡിസംബർ 24-ലെ വൈറൽ വീഡിയോ ഉൾപ്പെടുന്ന, “മാപ്പിള (മുസ്ലിം) തെയ്യങ്ങൾ” എന്ന വിഷയത്തിലുള്ള  കൈരളി ന്യൂസിൻ്റെ യുട്യൂബ് വാർത്താ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു.

Kairali News Youtube video
Kairali News Youtube video

 “ക്ഷേത്രമുറ്റത്ത് ബാങ്ക് വിളിക്കുന്ന തെയ്യക്കോലം; മാപ്പിള തെയ്യങ്ങളുടെ വിശേഷങ്ങൾ,” എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൻ്റെ വടക്കേയറ്റത്തെ ജില്ലയായ കാസർഗോഡിൽ നിന്നുള്ളതാണ് ഒരു അധാൻ”. കാസർകോട് മടിക്കൈ ക്ഷേത്രത്തിൽ നടന്ന ബപ്പിരിയൻ-മണിച്ചി തെയ്യത്തിൻ്റെ പ്രകടനമായിരുന്നു. പ്രകടനം സാമുദായിക സൗഹാർദ്ദത്തിൻ്റെ ഉദാഹരണമാണെന്ന് പ്രസ്താവിക്കുന്ന സമാനമായ വാർത്താ റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും കാണാം.

2023 ജനുവരി 16-ലെ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് അനുസരിച്ച്, “തെയ്യം വടക്കൻ കേരളത്തിലും കർണാടകയുടെ ചില ഭാഗങ്ങളിലും അവതരിപ്പിക്കുന്ന ഒരു ഹൈന്ദവ ആചാരപരമായ നൃത്തമാണ്. പലപ്പോഴും പട്ടിക ജാതിക്കാരായ ആളുകളാണ് ഇത് അവതരിപ്പിക്കുന്നത്. ഈ ആചാരം അനുഷ്‌ഠിക്കുമ്പോൾ അവർ ദൈവത്തെ പോലെ പരിഗണിക്കപ്പെടുന്നു. മിക്ക തെയ്യം പ്രകടനങ്ങളും ഹിന്ദു, ഗോത്ര കെട്ടുകഥകൾ ചിത്രീകരിക്കുമ്പോൾ, ചില പ്രദേശങ്ങളിൽ, നൃത്തരൂപത്തിൽ മുസ്ലീം കഥാപാത്രങ്ങളെയും ഉൾപ്പെടുത്തുന്നു.

“മണിച്ചി തെയ്യവും ബപ്പിരിയൻ (ബപ്പൂരൻ) തെയ്യവും മുസ്ലീം തെയ്യങ്ങളാണെന്ന് ഞങ്ങൾ മനസ്സിലാക്കി. അവിടെ ഹിന്ദു കലാകാരന്മാർ മുസ്ലീം കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഇസ്ലാമിക ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. “വടക്കൻ കേരളത്തിൽ മുസ്ലീങ്ങളെ പൊതുവെ മാപ്ല (മാപ്പിളയുടെ പ്രാദേശിക രൂപം) എന്നാണ് വിളിക്കുന്നത്. അങ്ങനെ മുസ്ലീം തെയ്യങ്ങൾ പൊതുവെ മാപ്പിള തെയ്യം എന്നാണ് അറിയപ്പെടുന്നത്. പതിനഞ്ചോളം മാപ്പിള തെയ്യങ്ങളുണ്ട്. അവരിൽ ഭൂരിഭാഗവും കാസർഗോഡ് ജില്ലയിലെ മാവിലൻ, കോപ്പാളൻ സമുദായാംഗങ്ങൾ അവതരിപ്പിക്കുമ്പോൾ, കണ്ണൂർ ജില്ലയിൽ ഇത് പ്രധാനമായും അവതരിപ്പിക്കുന്നത് വണ്ണാൻമാരാണ്. തെയ്യം ഒരു പരമ്പരാഗത ഹൈന്ദവ ആചാരപരമായ കലാരൂപമാണെങ്കിലും, മുസ്ലീം കഥാപാത്രങ്ങളെ ഉൾപ്പെടുത്തി, അത് സാമുദായിക സൗഹാർദ്ദം  ആഘോഷിക്കുന്നു,” 2019 മെയ് 23-ന് ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നു.

ഇവിടെ വായിക്കുക: Fact Check: ഡൽഹിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലി അല്ലിത് 

Conclusion

വടക്കൻ കേരളത്തിൽ മാപ്പിള തെയ്യം അവതരിപ്പിക്കുന്ന വീഡിയോ, തെയ്യങ്ങളെ ബാങ്ക് വിളിപ്പിക്കുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തിനോടൊപ്പം ഷെയർ ചെയ്യപെടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഈ അവകാശവാദം 2023ൽ ഇംഗ്ലീഷിൽ മുസ്ലിംകളെ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുന്നുവെന്ന് അവകാശവാദത്തോടെ പ്രചരിച്ചിരുന്നു. അന്ന് ഞങ്ങളുടെ ഇംഗ്ലീഷ് ടീം അത് ഫാക്ട് ചെയ്തിരുന്നു. അത് ഇവിടെ വായിക്കാം.

Result: Missing Context 

ഇവിടെ വായിക്കുക: Fact Check: നരേന്ദ്രമോദിയെ പാര്‍ലമെന്റിൽ വനിത അംഗം പരിഹസിക്കുന്നതാണോ ഇത്?

Sources
Kairali News Youtube video, December 24, 2022
Indian express news report, January 16, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas

Pankaj Menon is a fact-checker based out of Delhi who enjoys ‘digital sleuthing’ and calling out misinformation. He has completed his MA in International Relations from Madras University and has worked with organisations like NDTV, Times Now and Deccan Chronicle online in the past.

Most Popular